വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒത്തുകളി, ആ വീഡിയോ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു!! മനസ്സ് തുറന്ന് മാക്‌സ്‌വെല്‍

അല്‍ജസീറ ചാനലാണ് ചില ഓസീസ് താരങ്ങള്‍ ഒത്തുകളിയില്‍ പങ്കാളിയായെന്നു റിപ്പോര്‍ട്ട് ചെയ്തത്

ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി | Oneindia Malayalam

മെല്‍ബണ്‍: മാന്യന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് മാനക്കേടുണ്ടാക്കിയ നിരവധി താരങ്ങളുണ്ടായിട്ടുണ്ട്. വാതുവയ്പ്പുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിച്ചാണ് ഇവര്‍ ക്രിക്കറ്റിനു തന്നെ കളങ്കമുണ്ടാക്കിയത്. നിരവധി പ്രമുഖ താരങ്ങളുടെ കരിയര്‍ തന്നെ ഇത്തരം വിവാദങ്ങളില്‍ കുടുങ്ങി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ ചാനലായ അല്‍ ജസീറ നേരത്തേ ഒരു ഡോക്യുമെന്ററി പുറത്തുവിട്ടിരുന്നു. 2017ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ രണ്ടു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ചാനല്‍ ചൂണ്ടിക്കാട്ടിയത്. അതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. ഡോക്യുമെന്ററിയിലെ വീഡിയോയില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഈ താരങ്ങളിലൊരാളെന്നു സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം തന്നെ ഞെട്ടിക്കുകയും വളരെയധിതം ദുഖിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു.

ഷോക്കായിയിരുന്നു

ഷോക്കായിയിരുന്നു

ചാനല്‍ പുറത്തുവിട്ട ഡോക്യുമെന്ററിയിലെ താരങ്ങളിലൊരാള്‍ താനാണെന്നറിയപ്പോള്‍ ശരിക്കും ഷോക്കായി പോയെന്നു മാക്‌സ്‌വെല്‍ പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് വളരെ നല്ല ഓര്‍മകള്‍ മാത്രമേ അതു വരെ ഉണ്ടായിരുന്നുള്ളൂ. കാരണം അത്രയേറെ ആത്മാര്‍ഥമായാണ് കളിച്ചത്. ഗ്രൗണ്ടില്‍ കഴിവിന്റെ പരമാവധി തന്നെ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കരിയറില്‍ ആദ്യമായി ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ സ്റ്റീവ് സ്മിത്തിനെ ആശ്ലേഷിച്ചത് ഇപ്പോഴും മന്സ്സിലുണ്ടെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചു

പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചു

ചാനല്‍ പുറത്തുവിട്ട വീഡിയോ തന്റെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍പ്പിച്ചതായി മാക്‌സ്‌വെല്‍ വ്യക്തമാക്കി. തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുമാണ് ഡോക്യുമെന്ററിയില്‍ ഉണ്ടായിരുന്നതെന്നും താരം ചൂണ്ടിക്കാട്ടി.
ഡോക്യുമെന്ററിയില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ 100 ശതമാനവും തെറ്റാണ്. കരിയറിലെ നല്ല ഓര്‍മകളെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നത് സഹിക്കാനാവില്ലെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി

ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി

അല്‍ ജസീറ ചാനല്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പ് തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതേക്കുറിച്ച് തനിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാക്‌സ്‌വെല്‍ വെളിപ്പെടുത്തി. ഏതെങ്കിലും താരത്തിന്റെ പേരില്‍ ചാനല്‍ പുറത്തുവിടുകയാണെങ്കില്‍ അവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടി തന്നെ സ്വീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.
ഡോക്യുമെന്ററിയില്‍ ഒരു കളിക്കാരന്റെ പേര് പോലും അവര്‍ പരാമര്‍ശിച്ചില്ല. എന്നാല്‍ അതിലെ ദൃശ്യങ്ങളും സാഹചര്യങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ അത് തന്റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലായെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

ആരോപണങ്ങള്‍ തള്ളി

ആരോപണങ്ങള്‍ തള്ളി

ചാനല്‍ പുറത്തുവിട്ട ഡോക്യുമെന്റളിയിലെ ആരോപണങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവിയായ ജെയിംസ് സതര്‍ലാന്റ് അന്നു തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ പര്യടനം നടത്തിയ ഓസീസ് ടീമിലെ താരങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒരു തെളിവുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

 ഐപിഎല്ലിലെ അനുഭവങ്ങള്‍

ഐപിഎല്ലിലെ അനുഭവങ്ങള്‍

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കൊപ്പം കളിക്കാനായത് തനിക്കു വലിയ അനുഭവങ്ങള്‍ തന്നെയാണ് നല്‍കിയതെന്ന് മാക്‌സ്‌വെല്‍ പറയുന്നു. ഇത്രയും കാലം ആത്മാര്‍ഥമായി തന്നെയാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. സംശയാസ്പദമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ പിന്നീടൊരിക്കലും അതേ ആവശ്യവുമായി ബന്ധപ്പെട്ട് അവര്‍ തന്നെ സമീപിക്കാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യ വാഴാന്‍ വീണ്ടും ടീം ഇന്ത്യ... ഫിക്‌സ്ചര്‍ തയ്യാര്‍, ഇന്ത്യ-പാക് ക്ലാസിക് സെപ്തംബര്‍ 19ന് ഏഷ്യ വാഴാന്‍ വീണ്ടും ടീം ഇന്ത്യ... ഫിക്‌സ്ചര്‍ തയ്യാര്‍, ഇന്ത്യ-പാക് ക്ലാസിക് സെപ്തംബര്‍ 19ന്

Story first published: Wednesday, July 25, 2018, 11:11 [IST]
Other articles published on Jul 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X