വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പാകിസ്താന്‍ പൊരുതി വീണു, ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍

41 റണ്‍സിനാണ് ഓസീസിന്റെ വിജയം

By Manu
പാക്കിസ്ഥാനെ തോൽപ്പിച്ച് ഓസ്ട്രേലിയ

1
43660

ടോന്റണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്േ്രടലിയ വിജയവഴിയില്‍. ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഓസീസ് പാകിസ്താനെ 41 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിക്കരുത്തില്‍ ഓസീസ് 307 റണ്‍സാണ് നേടിയത്. മറുപടിയില്‍ തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താന് പക്ഷെ അവസാന ഓവറുകളില്‍ പിഴയ്ക്കുകയായിരുന്നു. 45.4 ഓവറില്‍ 266 റണ്‍സിന് പാകിസ്താന്‍ പോരാട്ടമവസാനിപ്പിച്ചു.

cummins

ഒരു ഘട്ടത്തില്‍ ഏഴിന് 200 റണ്‍സെന്ന നിലയിലേക്കു പാക് ടീം വീണിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ സര്‍ഫ്രാസ്- റിയാസ് സഖ്യം 64 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ പാക് ടീമിന് വിജയപ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ടീം സ്‌കോര്‍ 264ല്‍ വച്ച് റിയാസ് പുറത്തായതോടെ പാകിസ്താന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

53 റണ്‍സെടുത്ത ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 75 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഹഫീസ് (46), വഹാബ് റിയാസ് (45), നായകന്‍ സര്‍ഫ്രാസ് അഹമ്മദ് (40) എന്നിവരും പൊരുതിനോക്കി. മൂന്നു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരുമാണ് പാകിസ്താനെ എറിഞ്ഞിട്ടത്.

warner

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ 307നു പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 330ന് മുകളില്‍ നേടുമെന്നു കരുതിയ കംഗാരുപ്പടയെ അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ പാകിസ്താന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് ആമിറാണ് കംഗാരുക്കള്‍ക്കു കടിഞ്ഞാണിട്ടത്. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഉജ്ജ്വല സെഞ്ച്വറിയാണ് ഓസീസിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 111 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 107 റണ്‍സ് നേടി. നായകന്‍ ആരോണ്‍ ഫിഞ്ചാണ് (82) ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 84 പന്തില്‍ ആറു ബൗണ്ടറികളുടെയും നാലു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഫിഞ്ച് 82 റണ്‍സെടുത്തത്. ഓസീസ് നിരയില്‍ മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനയില്ല. ഷോണ്‍ മാര്‍ഷ് (23), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), അലെക്‌സ് കാരി (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ടോസിനു ശേഷം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങിയത്. പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയ്ണിസിനു പകരം ഷോണ്‍ മാര്‍ഷ് ടീമിലെത്തിയപ്പോള്‍ ആദം സാംപയ്ക്കു പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സനും കളിച്ചു.

Jun 12, 2019, 10:42 pm IST
Mykhel

റിയാസ് പുറത്തായതോടെ ഓസീസ് വിജയമുറപ്പിച്ചു. രണ്ട് റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും പിഴുത് ഓസീസ് വിജയം വരുതിയിലാക്കി. 41 റണ്‍സിനാണ് ചാംപ്യന്‍മാരുടെ വിജയം

Jun 12, 2019, 10:07 pm IST

മല്‍സരം ആവേശകരമായ ക്ലൈമാക്‌സിലേക്ക്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട പാക് ടീം കളിയിലേക്കു തിരിച്ചുവന്നു. 42 ഓവറില്‍ ഏഴിന് 254 റണ്‍സാണ് അവര്‍ നേടിയത്. ജയിക്കാന്‍ 48 പന്തില്‍ 54 റണ്‍സ് വേണം. നായകന്‍ സര്‍ഫ്രാസും (36*) വഹാബ് റിയാസുമാണ് (39*) ക്രീസില്‍

Jun 12, 2019, 9:08 pm IST
Mykhel

പാകിസ്താന് തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടം. മികച്ച രീതിയില്‍ മുന്നേറിയ പാകിസ്താനെ ഞെട്ടിച്ചാണ് അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായത്. ഇമാമുള്‍ ഹഖ് (53), മുഹമ്മദ് ഹഫീസ് (46), മുന്‍ നായകന്‍ ഷുഐബ് മാലിക്ക് (0) എന്നിവരാണ് പുറത്തായത്. 28 ഓവറില്‍ പാകിസ്താന്‍ അഞ്ചിന് 149, നായകന്‍ സര്‍ഫ്രാസ് (9*), ആസിഫ് അലി (2*) ക്രീസില്‍.

Jun 12, 2019, 7:40 pm IST
Mykhel

308 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് ഫഖര്‍ സമാനെ (0) മൂന്നാമത്തെ പന്തില്‍ നഷ്ടമായി. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. ഏഴോവര്‍ കഴിയുമ്പോള്‍ പാകിസ്താന്‍ ഒന്നിന് 34. ബാബര്‍ അസം (16*), ഇമാമുള്‍ ഹഖ് (17*).

Jun 12, 2019, 5:54 pm IST
Mykhel

കളി അവസാന 10 ഓവറിലേക്ക്. 40 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസ് നാലു വിക്കറ്റിന് 256 റണ്‍സെടുത്തിട്ടുണ്ട്. ഷോണ്‍ മാര്‍ഷ് (16*), ഉസ്മാന്‍ കവാജ (4*) ക്രീസില്‍

Jun 12, 2019, 5:14 pm IST

മുന്‍ ഓസീസ് നായകന്‍ സ്മിത്തിനെ (10) ഹഫീസ് പുറത്താക്കി. 29ാം ഓവറിലെ നാലാം പന്തിലാണ് സ്മിത്ത് മടങ്ങിയത്. ഹഫീസിന്റെ ബൗളിങില്‍ ആസിഫ് അലി പിടികൂടുകയായിരുന്നു. 31 ഓവറില്‍ ഓസീസ് രണ്ടിന് 196, വാര്‍ണര്‍ (86*), മാക്‌സ്‌വെല്‍ (2*)

Jun 12, 2019, 4:51 pm IST
Mykhel

പാകിസ്താന് കാത്തിരുന്ന ബ്രേക്ക്ത്രൂ. അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ ഓസീസ് നായകന്‍ ഫിഞ്ചിനെ ഔട്ടാക്കി മുഹമ്മദ് ആമിര്‍ പാകിസ്താന്റെ രക്ഷകനായി. 82 റണ്‍സെടുത്ത ഫിഞ്ചിനെ ആമിറിന്റെ ബൗളിങില്‍ ഹഫീസ് പിടികൂടുകയായിരുന്നു. ഓസീസ് 25 ഓവറില്‍ ഒന്നിന് 165 റണ്‍സെടുത്തിട്ടുണ്ട്. വാര്‍ണര്‍ക്ക് (62*) കൂട്ടായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് (6*) ക്രീസില്‍.

Jun 12, 2019, 4:18 pm IST
Mykhel

നായകന്‍ ഫിഞ്ച് ഫിഫ്റ്റി തികച്ചു. ബൗണ്ടറിയിലൂടെയാണ് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 17 ഓവര്‍ കഴിയുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 107 റണ്‍സെടുത്തിട്ടുണ്ട്. ഫിഞ്ച് (59*), വാര്‍ണര്‍ (37*)

Jun 12, 2019, 4:00 pm IST
Mykhel

ഓസീസ് ശക്തമായ നിലയില്‍. വമ്പന്‍ സ്‌കോറിലേക്കു നീങ്ങുകയാണ് ചാംപ്യന്‍മാര്‍. 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 83 റണ്‍സെടുത്തു. വാര്‍ണര്‍ (38*), ഫിഞ്ച് (37*). തൊട്ടുമുമ്പത്തെ ഓവറില്‍ ഫിഞ്ചിനെ സ്ലിപ്പില്‍ പുറത്താക്കാന്‍ പാകിസ്താന് സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ വഹാബ് റിയാസിന്റെ ബൗളിങില്‍ അനായാസ ക്യാച്ച് ആസിഫ് അലി സ്ലിപ്പില്‍ കൈവിടുകയായിരുന്നു.

Jun 12, 2019, 3:23 pm IST

മോശമല്ലാത്ത തുടക്കമാണ് ഓസീസിന് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും നല്‍കിയിരിക്കുന്നത്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് വിക്കറ്റ് പോവാതെ 27 റണ്‍സെടുത്തു. ഫിഞ്ച് (15*), വാര്‍ണര്‍ (11*)

Story first published: Wednesday, June 12, 2019, 23:06 [IST]
Other articles published on Jun 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X