വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യന്‍ കാര്‍ണിവല്‍ ഇന്ന്... ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് യുഎഇ ഒരുങ്ങി; ആര് ജയിക്കും?

ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം ഇന്ന് | Oneindia Malayalam

ദുബയ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് ഇന്ത്യയും പാകിസ്താനും. കൂടാതെ, അയല്‍ക്കാരും ബദ്ധവൈരികളും.

അതുകൊണ്ട് തന്നെ ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് കൂടിയാണ് ഏഷ്യാ കപ്പിലൂടെ യുഎഇയിലെ ദുബയ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം ആരംഭിക്കുന്നത്.

ഇരു ടീമിന്റേയും ലക്ഷ്യം രണ്ടാം ജയം

ഇരു ടീമിന്റേയും ലക്ഷ്യം രണ്ടാം ജയം

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്.

ഹോങ്കോങിനെയാണ് ഇരു ടീമും തങ്ങളുടെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ഹോങ്കോങ് സൂപ്പര്‍ ഫോര്‍ റൗണ്ട് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

പാകിസ്താന്‍ വെല്ലുവിളിയാവുമോ?

പാകിസ്താന്‍ വെല്ലുവിളിയാവുമോ?

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിടുന്ന രോഹിത് ശര്‍മയ്ക്കും സംഘത്തിനും പാകിസ്താന്‍ വെല്ലുവിളിയാവുമോയെന്ന് കണ്ടറിയണം. കാരണം, ഹോങ്കോങിനെതിരേ സര്‍ഫ്രാസ് അഹ്മദ് പടനയിക്കുന്ന പാകിസ്താന്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇന്ത്യക്ക് വിജയത്തിനായി നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു. ഒരുഘട്ടത്തില്‍ ഹോങ്കോങിനെതിരേ ഇന്ത്യ അട്ടിമറി തോല്‍വി പോലും ഭയന്നിരുന്നു.

എന്നാല്‍, പരിചയസമ്പന്നതയുടെ ആനുകൂല്യത്തില്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ഹോങ്കോങിനെ പരാജയപ്പെടുത്തുകയായിരുന്നു. പാകിസ്താന്റെ ജയം എട്ട് വിക്കറ്റിനായിരുന്നെങ്കില്‍ ഇന്ത്യ ഹോങ്കോങിനെ തോല്‍പ്പിച്ചത് 26 റണ്‍സിനായിരുന്നു.

ബൗളിങിലും ബാറ്റിങിലും മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പരാജയം സമ്മതിക്കേണ്ടിവരും. അതുകൊണ്ട് തന്നെ പോരായ്മ്മകള്‍ പരിഹരിച്ച് ശക്തമായ തിരിച്ചുവരവിലൂടെ മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് നയിക്കുന്ന ഇന്ത്യ.

ടീമില്‍ അഴിച്ചു പണിയുണ്ടായേക്കും

ടീമില്‍ അഴിച്ചു പണിയുണ്ടായേക്കും

ഹോങ്കോങിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 35ാം ഓവര്‍ വരെയാണ് കാത്തുനില്‍ക്കേണ്ടി വന്നത്. ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയില്ലായ്മ്മയാണ് ഇത് തെളിയിച്ചത്.

അതുകൊണ്ട് തന്നെ ടീമില്‍ ഇന്ത്യ അഴിച്ചുപണി നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ജസ്പ്രിത് ബുംറയും ഹാര്‍ദിക് പാണ്ഡെയും ടീമില്‍ തിരിച്ചെത്തിയേക്കും. കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചഹാലിനെയും പുറത്തിരിത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഹോങ്കോങിനെതിരായ മല്‍സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ഖലീല്‍ അഹ്മദിന് പാകിസ്താനെതിരേയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും. അരങ്ങേറ്റ മല്‍സരത്തില്‍ മൂന്ന് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു.

പാകിസ്താന്‍ ഹോങ്കോങിനെതിരായ മല്‍സരത്തിനിറങ്ങിയ അതേ പ്ലെയിങ് ഇലവനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.

ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍

ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍

ഇന്ത്യയും പാകിസ്താനും 12 തവണയാണ് ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ആറെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പാകിസ്താന്‍ ജയിച്ചു. മഴയെത്തുടര്‍ന്ന് ഒരു മല്‍സരം ഉപേക്ഷിച്ചു.

യുഎഇയില്‍ പാകിസ്താന് മേല്‍ക്കൈ

യുഎഇയില്‍ പാകിസ്താന് മേല്‍ക്കൈ

യുഎഇയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ 26 തവണയാണ് ഏറ്റുമുട്ടിയത്. ഇന്ത്യക്കെതിരേ വ്യക്തമായ മേല്‍ക്കൈയാണ് യുഎഇയില്‍ പാകിസ്താനുള്ളത്. 19 മല്‍സരങ്ങളില്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഇന്ത്യക്ക് ഏഴെണ്ണത്തില്‍ മാത്രമാണ് വെന്നിക്കൊടി നാട്ടാനായത്.

ഇരുവരും തമ്മില്‍ ഓവറോള്‍ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനാണ് മുന്‍തൂക്കം. 129 മല്‍സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 52 മല്‍സരങ്ങളില്‍ മത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 73 മല്‍സരങ്ങളിലും ജയം പാകിസ്താനൊപ്പം നിന്നു. നാല് മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ, സമീപകാലത്ത് നടന്ന മല്‍സരങ്ങളിലും പ്രധാന ടൂര്‍ണമെന്റുകളിലും ഇന്ത്യക്കായിരുന്നു മേല്‍ക്കൈ.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രിത് ബുംറ.


പാകിസ്താന്‍: ഫഖ്ഹര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസാം, ശുഐബ് മാലിക്ക്, സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), ആസിഫ് അലി, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍.


Story first published: Wednesday, September 19, 2018, 12:10 [IST]
Other articles published on Sep 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X