വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ് വിട്ടൊരു കളിയില്ല; സാഹയ്‌ക്കെതിരെ അറ്റകൈ പ്രയോഗത്തിന് അശ്വിന്റെ ശ്രമം

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തുടക്കത്തില്‍ തന്നെ മങ്കാദിങ്ങിലൂടെ വിവാദ നായകനായിരുന്നു കിങ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ പുറത്താക്കിയാണ് അശ്വിന്‍ വിവാദത്തിലകപ്പെട്ടത്. ഒട്ടേറെ മുന്‍ താരങ്ങള്‍ അശ്വിന്റെ മാന്യതയില്ലാത്ത പ്രവര്‍ത്തിക്കെതിരെ അന്നുതന്നെ രംഗത്തെത്തിയിരുന്നു.

ഗംഭീരം വാര്‍ണര്‍... ഇതാണ് വിടവാങ്ങല്‍, ഹൃദയം തൊടുന്ന കുറിപ്പോടെ സൂപ്പര്‍ താരം ഐപിഎല്‍ വിട്ടു ഗംഭീരം വാര്‍ണര്‍... ഇതാണ് വിടവാങ്ങല്‍, ഹൃദയം തൊടുന്ന കുറിപ്പോടെ സൂപ്പര്‍ താരം ഐപിഎല്‍ വിട്ടു

എന്നാല്‍, മങ്കാദിങ് ക്രിക്കറ്റ് നിയമത്തിന് അനുസരിച്ചുള്ളതാണെന്നും അതില്‍ യാതൊരു അപാകതയും ഇല്ലെന്നുമാണ് അശ്വിന്റെ ന്യായീകരണം. വിവാദമോ വിമര്‍ശനങ്ങളോ തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് അശ്വിന്‍ പിന്നീടുള്ള കളികളിലും തെളിയിച്ചു. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവരെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.


മങ്കാദിങ് ശ്രമം വീണ്ടും

മങ്കാദിങ് ശ്രമം വീണ്ടും

കഴിഞ്ഞദിവസം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അശ്വിന്‍ ഇത് ആവര്‍ത്തിച്ചു. ബൗളിങ് എന്‍ഡില്‍ വൃദ്ധിമാന്‍ സാഹ ഉള്ളപ്പോഴായിരുന്നു അശ്വിന്‍ മങ്കാദിങ്ങിന് ശ്രമിച്ചത്. പന്തെറിയാനെത്തിയ അശ്വിന്‍ എറിയാതെ മടങ്ങിവരികയും വീണ്ടും പന്തെറിയുകയും ചെയ്തു. സാഹ ക്രീസിലുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അശ്വിന്‍.

സാഹയ്‌ക്കെതിരെ രണ്ടുതവണ

സാഹയ്‌ക്കെതിരെ രണ്ടുതവണ

സാഹയ്‌ക്കെതിരെ അശ്വിന്‍ ഇത് രണ്ടുതവണ ആവര്‍ത്തിച്ചു. രണ്ട് അവസരത്തിലും സാഹ ക്രീസ് വിട്ടിരുന്നില്ല. അശ്വിന്‍ മങ്കാദിങ്ങിന് ശ്രമിക്കുകയാണോയെന്ന് വ്യക്തമല്ലെങ്കിലും താരത്തിന്റെ പ്രവര്‍ത്തി കമന്റേറ്റര്‍മാരെ മുന്‍ സംഭവം ഓര്‍മിപ്പിച്ചു. രണ്ടാംതവണയും അശ്വിന്‍ പന്തെറിയാതെ മടങ്ങിയപ്പോള്‍ അമ്പയര്‍ അശ്വിനോട് സംസാരിക്കുന്നതും കാണാമായിരുന്നു.

പഞ്ചാബ് ഹൈദരാബാദ് മത്സരം

പഞ്ചാബ് ഹൈദരാബാദ് മത്സരം

മത്സരത്തില്‍ പഞ്ചാബിനെതിരെ ഹൈദരാബാദ് ജയിച്ചിരുന്നു. 45 റണ്‍സിന്റെ ജയമാണ് ടീം ആഘോഷിച്ചത്. ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ എട്ടു വിക്കറ്റിന് 167 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ലോകേഷ് രാഹുലിനൊഴികെ (79) മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഡേവിഡ് വാര്‍ണറുടെ (81) ഇന്നിങ്സാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 56 പന്തിലാണ് ഏഴു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ വാര്‍ണര്‍ 81 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെ (36), വൃധിമാന്‍ സാഹ (28), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

Story first published: Tuesday, April 30, 2019, 14:53 [IST]
Other articles published on Apr 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X