10 തവണ കിട്ടിയിട്ടും പഠിക്കാത്ത ബാംഗ്ലൂര്‍... ഈ സീസണിലും മാറ്റമില്ല, കാത്തിരിക്കുന്നത് അതേ വിധി?

Written By:

ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളിലും വന്‍ പ്രതീക്ഷ നല്‍കുകയും പക്ഷെ അതിനൊത്ത് ഉയരാന്‍ കഴിയാതെ പോവുകയും ചെയ്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനലില്‍ പരാജയപ്പെട്ട ആര്‍സിബി ഇത്തവണ ഫൈനല്‍ പോലുമോയെത്തുന്ന കാര്യം സംശകരമാണ്.

നിരവധി പരീക്ഷിക്കപ്പെട്ട തന്ത്രം പരാജയപ്പെട്ടിട്ടും വീണ്ടും അതു തന്നെ ആവര്‍ത്തിക്കുന്നതാണ് ആര്‍സിബിക്കു തിരിച്ചടിയാവുന്നത്. കഴിഞ്ഞ 10 സീസണുകളിലും തിരിച്ചടി നേരിട്ടിട്ടിലും പുതിയ സീസണിലും അതു തന്നെയാണ് ആര്‍സിബി ആവര്‍ത്തിക്കുന്നത്. ടൂര്‍ണമെന്റ് പതിനൊന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും ബാംഗ്ലൂര്‍ മാറ്റത്തിനു തയ്യാറാവാത്ത ചില മേഖലകള്‍ ഏതൊക്കെയെന്നു നോക്കാം.

 ബാറ്റിങില്‍ മാത്രം ശ്രദ്ധ

ബാറ്റിങില്‍ മാത്രം ശ്രദ്ധ

മറ്റൊന്നുമില്ലെങ്കിലും ബാറ്റിങ് കൊണ്ടു മാത്രം മല്‍സരങ്ങള്‍ ജയിക്കാനാവുമെന്ന ഉറച്ചു വിശ്വസിക്കുന്നവരാണ് ബാറ്റിങ്. ഈ സീസണിലേതുള്‍പ്പെടെ കഴിഞ്ഞ 10 സീസണുകളിലും ആര്‍സിബിയുടെ ലൈനപ്പ് പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. ബാറ്റ്‌സ്മാന്‍മാരെ പരമാവധി ടീമില്‍ കുത്തി നിറയ്ക്കുകയെന്ന രീതിയാണ് ആര്‍സിബി പിന്തുടരുന്നത്.
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ താരങ്ങളെ എന്തു വില കൊടുത്തും ടീമിലേക്കു കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിക്കാറുണ്ട്. ഈ സീസണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ എബി ഡിവില്ലിയേഴ്‌സ്, ബ്രെന്‍ഡന്‍ മക്കുല്ലം, ക്വിന്റണ്‍ ഡികോക്ക് എന്നിവരടക്കം മിന്നും താരങ്ങളാണ് ആര്‍സിബിയുള്ളത്.
ചില മല്‍സരങ്ങളില്‍ തിളങ്ങിയതൊഴിച്ചാല്‍ ഈ ബാറ്റിങ് നിരയ്ക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായിട്ടില്ല. മാത്രമല്ല മുന്‍ നിര തകര്‍ന്നാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള താരങ്ങളും ബാംഗ്ലൂരിന് ഇല്ല.

നട്ടെല്ലില്ലാത്ത ടീം

നട്ടെല്ലില്ലാത്ത ടീം

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ദുര്‍ബലമായ മധ്യനിര ഒരുപക്ഷെ ആര്‍സിബിയുടേതായിരിക്കും. അതുകൊണ്ടു തന്നെ മുന്‍നിര തകര്‍ന്നാല്‍ മല്‍സരത്തില്‍ ബാംഗ്ലൂരിനൊരു തിരിച്ചുവരവില്ല. ഈ സീസണില്‍ മന്‍ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയ യുവതാരങ്ങള്‍ ആര്‍സിബി മധ്യനിരയില്‍ ഉണ്ടെങ്കിലും മല്‍സരത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇവര്‍ക്കാവുന്നില്ല.
പ്രതിസന്ധി ഘട്ടങ്ങളില്‍ ചങ്കുറപ്പോടെ പൊരുതാന്‍ ശേഷിയുള്ള മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരെ ടീമിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാംഗ്ലൂരിന്റെ വിധി മാറ്റമില്ലാതെ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.

 മാച്ച് വിന്നര്‍മാരുടെ അഭാവം

മാച്ച് വിന്നര്‍മാരുടെ അഭാവം

ഒറ്റയ്ക്കു മല്‍സരം വിജയിപ്പിക്കാന്‍ മിടുക്കുള്ള ഓള്‍റൗണ്ടര്‍മാരുടെ അഭാനാണ് ബാംഗ്ലൂരിന്റെ മറ്റൊരു പോരായ്മ. ഉദാഹരണത്തില്‍ നിരവധി തവണ ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍വിയുടെ വക്കില്‍ നിന്നും വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ താരമാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. ഈ സീസണിലുള്‍പ്പെടെ നിരവധി തവണയാണ് ബ്രാവോ ടീമിനെ ഒറ്റയ്ക്കു വിജയിപ്പിച്ചിട്ടുള്ളത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ഒരുപോലെ തിളങ്ങുന്ന മാച്ച് വിന്നര്‍മാരെയാണ് ആര്‍സിബിക്കു വേണ്ടത്.
ബ്രാവോയെക്കൂടാതെ ആന്ദ്രെ റസ്സല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെപ്പോലെയുള്ള മാച്ച് വിന്നര്‍മാരെ ടീമിലെത്തിക്കാനാണ് ആര്‍സിബി ശ്രമിക്കേണ്ടത്.

മൂര്‍ച്ച കുറഞ്ഞ ബൗളിങ്

മൂര്‍ച്ച കുറഞ്ഞ ബൗളിങ്

ബാറ്റിങിന് അമിത പ്രാധാന്യം നല്‍കുന്നതു കൊണ്ടു തന്നെ ആര്‍സിബിയുടെ ബൗളിങ് പലപ്പോഴും ശരാശരിയില്‍ ഒതുങ്ങാറുണ്ട്. ചില മികച്ച ബൗളര്‍മാരെ ടീമിലേക്കു കൊണ്ടുവരാറുണ്ടെങ്കിലും പരിക്കുമൂലം ഇവര്‍ക്കു സീസണില്‍ മുഴുവനും കളിക്കാനും സാധിക്കാറില്ല. കഴിഞ്ഞ സീസണില്‍ ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് പരിക്കേറ്റ് പിന്‍മാറിയതെങ്കില്‍ ഇത്തവണ നതാന്‍ കോള്‍ട്ടര്‍ നൈലാണ പരിക്കുമൂലം പുറത്തായത്.
യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മികച്ച സ്പിന്നര്‍മാര്‍ ഈ സീസണില്‍ ആര്‍സിബിക്കൊപ്പമുണ്ടെങ്കിലും ബൗളിങ് വിഭാഗം ആകെ നോക്കുമ്പോള്‍ അത്ര മികച്ചതല്ല. ഉമേഷ് യാദവ് ഒരു കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ രണ്ടാമത്തേതില്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സാവട്ടെ ദയനീയ പരാജയമാണ്.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്

ഈഡനില്‍ 'ഗംഭീരമായില്ല' കാര്യങ്ങള്‍... ഡല്‍ഹിക്ക് പിഴച്ചത് എവിടെ? അഞ്ച് വീഴ്ചകള്‍


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 15:57 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍