ആഷസ് ഹീറോയിസം... ക്രീസിലിറങ്ങും മുമ്പ് സ്റ്റോക്‌സ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

ഹെഡിങ്‌ലേ: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനെ അവിശ്വസനീയ ജയത്തിലേക്കു നയിച്ചത് ബെന്‍ സ്‌റ്റോക്‌സിന്റെ വണ്‍മാന്‍ ഷോയായിരുന്നു. പുറത്താവാതെ 135 റണ്‍സെടുത്ത സ്റ്റോക്‌സിന്റെ കരുത്തില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. അവസാന വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം 76 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായിരുന്നു.

രോഹിത്തിനു പകരം എന്തിന് വിഹാരി? രോഹിത്തിനെക്കൊണ്ട് അത് പറ്റില്ല!! വെളിപ്പെടുത്തി കോലി

ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ ഹീറോയിസത്തിനു ശേഷം സ്‌റ്റോക്‌സിന്റെ മറ്റൊരു ഉജ്ജ്വല പ്രകടനമാണ് ആഷസില്‍ കണ്ടത്. ആഷസ് മൂന്നാം ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനായി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ സ്‌റ്റോക്‌സ് എന്താണ് പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗവും സീനിയര്‍ പേസറുമായ ജെയിംസ് ആന്‍ഡേഴ്‌സന്‍.

തനിക്കാവുമെന്ന് സ്റ്റോക്‌സ്

തനിക്കാവുമെന്ന് സ്റ്റോക്‌സ്

ഇംഗ്ലണ്ടിനെ ജയിപ്പിക്കാന്‍ തനിക്കു കഴിയുമെന്നു പറഞ്ഞു കൊണ്ടാണ് സ്റ്റോക്‌സ് ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലേക്കു തിരിച്ചതെന്നു ആന്‍ഡേഴ്‌സന്‍ വെളിപ്പടുത്തി. സ്റ്റോക്‌സ് മാത്രമല്ല ഡ്രസിങ് റൂമിലെ മറ്റുള്ളവരും വിജയപ്രതീക്ഷയില്‍ തന്നെയായിരുന്നു. ഇതുപോലെയള്ള മല്‍സരങ്ങള്‍ ജയിക്കാന്‍ ആത്മവിശ്വാസം കൂടിയേ തീരൂ. പുറത്താവുന്നതിനെക്കുറിച്ചല്ല, മറിച്ച് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്കാവുമെന്ന് ബാറ്റ്‌സ്മാന്‍ ഉറച്ചു വിശ്വസിക്കേണ്ടത് ഏറ്റവും പ്രധാനമാണെന്നും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

ഒരു ഘട്ടത്തില്‍ പ്രതീക്ഷ മങ്ങി

ഒരു ഘട്ടത്തില്‍ പ്രതീക്ഷ മങ്ങി

ലഞ്ചിന് പിരിഞ്ഞപ്പോള്‍ സ്‌റ്റോക്‌സ് അത്ര ശുഭപ്രതീക്ഷയിലായിരുന്നില്ല. വിജയിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. അടുത്ത രണ്ടു മണിക്കൂര്‍ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും സ്റ്റോക്‌സ് പറഞ്ഞിരുന്നതായി ആന്‍ഡേഴ്‌സന്‍ വിശദമാക്കി.

359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇംഗ്ലണ്ടിനു നല്‍കിയത്. ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 286 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവസാന വിക്കറ്റിനെ തകര്‍പ്പന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു.

ലീച്ചിന്റെ പ്രകടനം

ലീച്ചിന്റെ പ്രകടനം

ആഷസിലെ തകര്‍പ്പന്‍ ജയത്തിന് സ്റ്റോക്‌സിനോടു മാത്രമല്ല മറുഭാഗത്ത് ക്രീസിലുണ്ടായിരുന്ന ജാക്ക് ലീച്ചിനോടും ഇംഗ്ലണ്ട് കടപ്പെട്ടിരിക്കുന്നു. കാരണം. ഷോട്ടുകള്‍ക്കു മുതിരാതെ പരമാവധി പ്രതിരോധിച്ച് കളിച്ച് സ്‌റ്റോക്‌സിന് സ്‌ട്രൈക്ക് നല്‍കാനാണ് ലീച്ച് ശ്രമിച്ചത്.

പത്താം വിക്കറ്റില്‍ സ്‌റ്റോക്‌സും ലീച്ചും ചേര്‍ന്നെടുത്ത 76 റണ്‍സ് ടെസ്റ്റില്‍ വിജയകരമായ റണ്‍ചേസില്‍ രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് കൂടിയാണ്.

ടെസ്റ്റിലെ വിജയകരമായ പത്താമത്തെ റണ്‍ചേസാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ട് പൂര്‍ത്തിയാക്കിയത്.

What Ben Stokes Ate To Produce Ashes Classic | Oneindia Malayalam`
പരമ്പരയില്‍ ഒപ്പമെത്തി ഇംഗ്ലണ്ട്

പരമ്പരയില്‍ ഒപ്പമെത്തി ഇംഗ്ലണ്ട്

ആഷസിലെ മൂന്നാം ടെസ്റ്റില്‍ നേടിയ ജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു. ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് മികവില്‍ ഓസീസ് 251 റണ്‍സിന്റെ മികച്ച വിജയമാഘോഷിച്ചിരുന്നു.

എന്നാല്‍ ലണ്ടനില്‍ നടന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈ ടെസ്റ്റിലും സ്‌റ്റോക്‌സായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 27, 2019, 12:28 [IST]
Other articles published on Aug 27, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X