വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രസാദിന്റെ പിന്‍ഗാമി... ആരാണ് സുനില്‍ ജോഷി? അമേരിക്ക, ബംഗ്ലാദേശ്, ഐപിഎല്‍, ആള് ചില്ലറക്കാരനല്ല

പഞ്ചാബിന്റെ ബൗൡങ് പരിശീലക സംഘത്തില്‍ അംഗം കൂടിയാണ് അദ്ദേഹം

മുംബൈ: ഒടുവില്‍ അക്കാര്യത്തിന് തീരുമാനമായിരിക്കുന്നു. ടീം ഇന്ത്യയില്‍ ഇനി ആരൊക്കെ കളിക്കണമെന്ന് മുന്‍ സ്പിന്‍ മാന്ത്രികനായ സുനില്‍ ജോഷി തീരുമാനിക്കും. ദേശീയ ടീമിന്റെ പുതിയ ചീഫ് സെലക്ടറായി കഴിഞ്ഞ ദിവസമാണ് ജോഷിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. കാലാവധി അവസാനിച്ച എംഎസ്‌കെ പ്രസാദിന്റെ പകരക്കാരനായാണ് ജോഷിയുടെ വരവ്.

All you want to know about BCCI's new chairman of selectors Sunil Joshi | Oneindia Malayalam

ഒഷെയ്ന്‍ തോമസിന് അഞ്ച് വിക്കറ്റ്; ശ്രീലങ്കയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്ഒഷെയ്ന്‍ തോമസിന് അഞ്ച് വിക്കറ്റ്; ശ്രീലങ്കയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ജോഷിയെക്കൂടാതെ മറ്റൊരു മുന്‍ താരം ഹര്‍വീന്ദര്‍ സിങിനെയും സെലക്ഷന്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തിരുന്നു. വെങ്കിടേഷ് പ്രസാദ്, എല്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ജോഷി മുഖ്യ സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. കളിക്കാരനെന്ന നിലയിലും പരിശീലകക്കുപ്പായത്തിലും ഒരുപോലെ തിളങ്ങിയ ജോഷിയെക്കുറിച്ച് അടുത്തറിയാം.

15 ടെസ്റ്റുകള്‍, 69 ഏകദിനങ്ങള്‍

ഇന്ത്യക്കു വേണ്ടി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ജോഷി. മികച്ച സ്പിന്നര്‍ മാത്രമായിരുന്നില്ല, വാലറ്റത്ത് വമ്പനടിക്കു ശേഷിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു അദ്ദേഹം. അന്ന് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയായിരുന്നു. ടീമിലേക്കു രണ്ടാമനായി പരിഗണിക്കപ്പെട്ടിരുന്നത് ജോഷിയെയായിരുന്നു.

കര്‍ണാടകയിലൂടെ തുടക്കം

ഹോം ടീമായ കര്‍ണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടായിരുന്നു ജോഷിയുടെ കരിയറിന്റെ തുടക്കം. 1996ലാണ് അദ്ദേഹം ഇന്ത്യക്കായി ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറിയത്. പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിലും 1999ലെ ലോകകപ്പ് ടീമിലേക്കു ജോഷി പരിഗണിക്കപ്പെട്ടില്ല.
15 ടെസ്റ്റുകളില്‍ നിന്നും 41ഉം 69 ഏകദിനങ്ങളില്‍ നിന്നും 69ഉം വിക്കറ്റുകളാണണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഗംഭീര പ്രകടനം

ജോഷിയുടെ പ്ലെയിങ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നത് 1999ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന മല്‍സരത്തിലെ അവിസ്മരണീയ ബൗളിങായിരുന്നു. അന്ന് 10 ഓവറില്‍ ആറു മെയ്ഡനാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിട്ടുകൊടുത്തതാവട്ടെ വെറും ആറ് റണ്‍സ് മാത്രം. മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ അഞ്ചു താരങ്ങളെയും പുറത്താക്കാന്‍ ജോഷിക്കു കഴിഞ്ഞു.
2002ല്‍ ഏദിനത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ ബൗളിങ് പ്രകടനമായി വിസ്ഡണ്‍ ഇതിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലിലും കളിച്ചു

കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലിന്റെയും ഭാഗമാവാന്‍ ജോഷിക്കായിട്ടുണ്ട്. 2008ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരമായിരുന്നു അദ്ദേഹം. തൊട്ടടുത്ത സീസണിലും ജോഷി ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.
2011 ജൂണ്‍ 21ന് ജോഷി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

പരിശീലകക്കുപ്പായം

ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഹൈദരാബാദ് (2011), ജമ്മു കാശ്മീര്‍ (2015) ടീമുകളുടെ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2016ല്‍ ഒമാന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബൗളിങ് കോച്ചായി ജോഷിയെ നിയമിച്ചിരുന്നു. 2017 ആഗസ്തില്‍ ബംഗ്ലാദേശ് ദേശീയ ടീമിന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായും അദ്ദേഹം ചുമതലയേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകയിരുന്നു49കാരന്‍.

നിലവില്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്‍ ബൗളിങ് പരിശീലകന്‍ കൂടിയാണ് ജോഷി.

Story first published: Thursday, March 5, 2020, 10:25 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X