വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ലേലം കഴിഞ്ഞു, ടീമുകളും റെഡി... റേറ്റിങ് അറിയാം? ഏറ്റവും കുറവ് രാജസ്ഥാന്

കൊല്‍ക്കത്തയാണ് ലേലത്തിനു വേദിയായത്

മുംബൈ: ഐപിഎല്ലിന്റെ താരലേലം കൊല്‍ക്കത്തയില്‍ സമാപിച്ചപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളും താരങ്ങള്‍ക്കു വേണ്ടി വീറോടെ പോരാടിയിരുന്നു. എന്നാല്‍ എല്ലാ ടീമുകള്‍ക്കും പ്രതീക്ഷിച്ചതു പോലെ ലേലത്തില്‍ നേട്ടം കൊയ്യാന്‍ സാധിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ചില ഫ്രാഞ്ചൈസികള്‍ മികച്ച താരങ്ങളെ ടീമിലേക്കേു കൊണ്ടു വന്ന് മിടുക്ക് കാണിച്ചപ്പോള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കു കാഴ്ചക്കാരാവേണ്ടി വന്നു.

കട്ടക്കില്‍ കോലിയുടെ കളി നടക്കില്ല, നാലു കളിയില്‍ 34 റണ്‍സ്!! ഇത്തവണ ക്ഷീണം തീര്‍ക്കുമോ?കട്ടക്കില്‍ കോലിയുടെ കളി നടക്കില്ല, നാലു കളിയില്‍ 34 റണ്‍സ്!! ഇത്തവണ ക്ഷീണം തീര്‍ക്കുമോ?

2020ലെ പുതിയ സീസണില്‍ ഓരോ ടീമിനും വേണ്ടി ഏതൊക്കെ താരങ്ങള്‍ ഇറങ്ങുമെന്ന ചിത്രം ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. ലേലം കഴിഞ്ഞപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളെയും റേറ്റിങിന്റെ അടിസ്ഥാനത്തില്‍ ഒന്നു വേര്‍തിരിക്കാം.

രാജസ്ഥാന്‍ റോയല്‍സ് (4/10)

രാജസ്ഥാന്‍ റോയല്‍സ് (4/10)

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് 28.90 കോടി രൂപയുമായാണ് ലേലത്തില്‍ ഇറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള യുവ ബാറ്റ്‌സ്മാന്‍ യശസ്വി ജയ്‌സ്വാളിനെ ടീമിലെത്തിച്ചതാണ് ലേലത്തില്‍ രാജസ്ഥാന്റെ വലിയ നേട്ടം. ഡേവിഡ് മില്ലര്‍ക്കു പകരം ഷിംറോണ്‍ ഹെറ്റ്‌മെയറെ ടീമിലെത്തിച്ചിരുന്നെങ്കില്‍ അതു രാജസ്ഥാന് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ ഹെറ്റ്‌മെയറിനെ ഡല്‍ഹി റാഞ്ചുകയായിരുന്നു.
ഒഷെയ്ന്‍ തോമസ്, ടോം കറെന്‍ തുടങ്ങിയവരെ ലേലത്തില്‍ വാങ്ങിയത് രാജസ്ഥാന് മുതല്‍ക്കൂട്ടായേക്കും. കാരണം ഇരുവരും സമീപകാലത്തു തങ്ങളുടെ ദേശീയ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയവരാണ്. എന്നാല്‍ പേസര്‍ ജയദേവ് ഉനാട്കട്ടിനെ തുടര്‍ച്ചയായ സീസണിലും വാങ്ങിയത് രാജസ്ഥാന്റെ വലിയ അബദ്ധമായി മാറിയേക്കും. ശ്രേയസ് ഗോപാലിനെ കൂട്ടായി മികച്ചൊരു ലെഗ് സ്പിന്നറെ ലേലത്തില്‍ വാങ്ങാന്‍ രാജസ്ഥാനു കഴിഞ്ഞില്ല.

മുംബൈ ഇന്ത്യന്‍സ് (5/10)

മുംബൈ ഇന്ത്യന്‍സ് (5/10)

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 13.5 കോടി രൂപയുമായാണ് ലേലത്തില്‍ ഇറങ്ങിയത്. ക്രിസ് ലിന്നിനെ രണ്ടു കോടിക്കു സ്വന്തമാക്കിയാണ് മുംബൈ ലേലത്തില്‍ തുടങ്ങിയത്. തുടര്‍ന്നു ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിനായി സിഎസ്‌കെയ്‌ക്കൊപ്പം കടുത്ത പോരാട്ടമാണ് മുംബൈ നടത്തിയത്. ഒടുവില്‍ എട്ടു കോടി രൂപയ്ക്കു താരത്തെ മുംബൈ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്ത് അത്ര മികച്ച പ്രകടനമല്ല താരം നടത്തിയിട്ടുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മൊഹ്‌സിന്‍ ഖാനെ 20 ലക്ഷം രൂപയ്ക്കു മുംബൈ വാങ്ങി. സൗരഭ് തിവാരി, ദിഗ് വിജയ് ദേശ്മുഖ്, ബല്‍വന്ത് റായ് സിങ് എന്നിവരാണ് ലേലത്തില്‍ ടീമിലെത്തിയ മറ്റുള്ളവര്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (6/10)

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (6/10)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സംബന്ധിച്ച് ലേലത്തിലെ ഏറ്റവും വലിയ നേട്ടം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനെ വാങ്ങാന്‍ സാധിച്ചുവെന്നതാണ്. എന്നാല്‍ ക്രിസ് മോറിസിനു വേണ്ടി 10 കോടി ചെലവിട്ടത് ആര്‍സിബിക്കു തിരിച്ചടിയായി മാറുമോയെന്നു കണ്ടറിയണം.
ഇസുരു ഉദാന, ഡെയ്ല്‍ സ്‌റ്റെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരാണ് ആര്‍സിബിയിലെത്തിയ മറ്റു വിദേശ താരങ്ങള്‍. എന്നാല്‍ പാറ്റ് കമ്മിന്‍സ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെ നഷ്ടമായത് ആര്‍സിബിയെ നിരാശപ്പെടുത്തും. ജോഷ്വ ഫിലിപ്പെ, പവന്‍ ദേശ്രപാണ്ഡെ, ഷഹബാസ് അഹമ്മദ് എന്നിവര്‍ ആര്‍സിബിയിലെത്തിയെങ്കിലും പ്ലെയിങ് ഇലവനില്‍ കളിക്കുമോയെന്നത് സംശയമാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (7/10)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (7/10)

രണ്ടു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 35.65 കോടിയാണ് ലേലത്തിനു മുമ്പ് കൈവശമുണ്ടായിരുന്നത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്കു ടീമിലെത്തിച്ച കെകെആര്‍ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗനെയും വന്‍ തുകയ്ക്കു സ്വന്തമാക്കി.
ക്രിസ് ഗ്രീന്‍, ടോം ബാന്റണ്‍ തുടങ്ങിയ യുവ വിദേശ താരങ്ങളും കെകെആറിന്റെ ഭാഗമായി. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ത്രിപാഠി, നിഖില്‍ നായിക്ക്, പ്രവീണ്‍ താംബെ എന്നിവരും കെകെആറിനൊപ്പം ചേര്‍ന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7/10)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7/10)

ലേലത്തിനു മുമ്പ് തന്നെ ഏറെക്കുറെ ടീം സെറ്റാക്കിയവരാണ് സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദ്. ബാറ്റിങില്‍ വിദേശ താരങ്ങളുടെ ക്വാട്ട നേരത്തേ അവര്‍ തികച്ചിരുന്നു. അതുകൊണ്ടു ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളെയാണ് അവര്‍ കൂടുതലായി നോട്ടമിട്ടത്. യുവതാരങ്ങളായ പ്രിയം ഗാര്‍ഗ്, വിരാട് സിങ് എന്നിവരെ ടീമിലെത്തിച്ചത് ഇതിന്റെ ഭാഗമായാണ്.
മിച്ചെല്‍ മാര്‍ഷിനെ ഹൈദരാബാദ് വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഫാബിയന്‍ അലനെ അവര്‍ക്കു ബാറ്റിങിലും ബൗളിങിലും ഉപയോഗിക്കാം. ടി20 ക്രിക്കറ്റില്‍ 165.70 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (7/10)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (7/10)

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുകയുമായി ഇറങ്ങിയത് കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. 42.70 കോടി രൂപ പഞ്ചാബിന്റെ പഴ്‌സിലുണ്ടായിരുന്നു. ക്രിസ് ജോര്‍ഡന്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെ വാങ്ങിയത് പഞ്ചാബിനു മുതല്‍ക്കൂട്ടാവും. ഇതോടെ ന്യൂ ബോളിനെക്കുറിച്ചും ഡെത്ത് ഓവറിനെക്കുറിച്ചുമുള്ള പഞ്ചാബനിന്റെ ചോദ്യത്തിനും ഉത്തരമായിരിക്കുകയാണ്.
ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലും ജെയിംസ് നീഷാമും ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തിയത് മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കും.
എന്നാല്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനു ബാക്കപ്പായി ആരെയും വാങ്ങിയില്ലെന്നത് പഞ്ചാബിന്റെ വീഴ്ചയാണ്. പുതുതായെത്തിയ ഇഷാന്‍ പൊറെല്‍ ന്യൂ ബൗളിങില്‍ ടീമിനു തുണയായേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (8/10)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (8/10)

മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വെറും നാലു താരങ്ങളെയാണ് ലേലത്തില്‍ വാങ്ങിയത്. ലേലത്തിനു മുമ്പു തന്നെ മികച്ചൊരു ടീം സിഎസ്‌കെയ്ക്കുണ്ടായിരുന്നു. കാരണം മുന്‍ സീസണിലെ ഒട്ടുമിക്ക താരങ്ങളയും അവര്‍ നിലനിര്‍ത്തിയിരുന്നു.
പുതുതായെത്തിയ ഓസീസ് പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ് മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന താരമാണ്. മറ്റൊരു പുതിയ അംഗമായ സാം കറെനായിരിക്കും സിഎസ്‌കെയുടെ തുറുപ്പുചീട്ട്. ഷെയ്ന്‍ വാട്‌സനും ഡ്വയ്ന്‍ ബ്രാവോയും പരിക്കിന്റെ കൂട്ടുകാരായതിനാല്‍ തന്നെ കറെനില്‍ സിഎസ്‌കെയ്ക്കു പ്രതീക്ഷ കൂടുതലാണ്.
ആര്‍ സായ് കിഷോര്‍ കൂടി വന്നതോടെ സിഎസ്‌കെയുടെ സ്പിന്‍ ബൗളിങ് നിര കൂടുതല്‍ മികവുറ്റതായി മാറിയിട്ടുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (8/10)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (8/10)

ലേലത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 27.85 കോടി രൂപയാണ് ലേലത്തിനു മുമ്പ് ഡല്‍ഹിയുടെ പഴ്‌സിലുണ്ടായിരുന്നത്. ജാസണ്‍ റോയ്, ക്രിസ് വോക്‌സ് എന്നിവരെ ടീമിസലേക്കു കൊണ്ടു വന്ന ഡല്‍ഹി കൂടുതല്‍ പണം ചെലവിട്ടത് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു വേണ്ടിയായിരുന്നു.
അലെക്‌സ് കാരിയെ വാങ്ങിയതോടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ഫിനിഷറായി പരീക്ഷിക്കാനും സാധിക്കുന്ന ഒരു താരത്തെയാണ് ഡല്‍ഹി സ്വന്തമാക്കിയത്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര എന്നീ ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ തന്നെ ഡല്‍ഹിക്കൊപ്പമുണ്ട്. മികച്ച വിദേശ താരങ്ങളെ കൂടി എത്തിച്ചതോടെ കൂടുതല്‍ സന്തുലിതമായ ടീമായി ഡല്‍ഹി മാറിക്കഴിഞ്ഞു.

Story first published: Saturday, December 21, 2019, 15:10 [IST]
Other articles published on Dec 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X