താരങ്ങളായി ബ്രാവോ, രാഹുല്‍... ഹൈദരാബാദിന്റെ മുന്നറിയിപ്പ്, ബാംഗ്ലൂരിന്റെ വീക്‌നെസ് ഒന്നുമാത്രം!!

Written By:

മുംബൈ: ആരാധകര്‍ക്ക് ആഹ്ലാദവും നിരാശയും സങ്കടവുമെല്ലാം സമ്മാനിച്ച ഐപിഎല്ലിന്റെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ എട്ടു ടീമുകളും ആദ്യപരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, പ്രഥമ ടൂര്‍ണമെന്റിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെയും തോല്‍വികളാണ് ആദ്യറൗണ്ടിലെ ഹൈലൈറ്റുകള്‍.

രണ്ടാംറൗണ്ടില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ടൂര്‍ണമെന്റഖിലേക്കു തിരിച്ചുവരാന്‍ നാലു ടീമുകള്‍ ശ്രമിക്കുമ്പോള്‍ ശേഷിച്ച നാലു പേരും വിജയത്തിന്റെ കൂട്ട് വിടാതെ മുന്നോട്ട് പോവാനാവും ലക്ഷ്യമിടുക. ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടിലെ അഞ്ചു പ്രധാന സംഭവങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ചെന്നൈയുടെ ബൗളിങ് ലൈനപ്പ്

ചെന്നൈയുടെ ബൗളിങ് ലൈനപ്പ്

രണ്ടു വര്‍ഷത്തെ വിലക്ക് ഐപിഎല്ലിലേക്കു തിരിച്ചെത്തിയ മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍കിങ്‌സിന് ജയത്തോടെ തന്നെ തുടങ്ങാന്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു സാധിച്ചിരുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈയെയാണ് ഉദ്ഘാടന മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ചെന്നൈ മറികടന്നത്.
ചെന്നൈ ടീമിലെ 11 താരങ്ങളില്‍ ഏഴു താരങ്ങളും ബൗള്‍ ചെയ്യുന്നവരാണെന്നതാണ് ശ്രദ്ധേയം. പാര്‍ട്ട് ടൈം ബൗളര്‍മാരായ സുരേഷ് റെയ്‌ന, കേദാര്‍ ജാദവ് എന്നിവരെ കൂടി കൂട്ടിയാല്‍ ബൗളര്‍മാരുടെ എണ്ണം ഒമ്പതായി ഉയരും.
ഇത്രയും ബൗളര്‍മാരില്‍ ആരെയൊക്കെ പന്തേല്‍പ്പിക്കുമെന്നതാവും ധോണിയെ ആശയക്കുഴപ്പത്തിലാക്കുക. സ്പിന്‍ ത്രയങ്ങളായ ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ കളിയില്‍ എറിഞ്ഞത് വെറും അഞ്ചോവറുകളാണ്. നേടിയതാവട്ടെ ഒരു വിക്കറ്റും.
ഇനിയുള്ള മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാന്‍ ചെന്നൈക്കു തലപുകയ്‌ക്കേണ്ടിവരുമെന്ന് ചുരുക്കം.

ബാംഗ്ലൂരിന്റെ ബൗളിങ് ക്ഷാമം

ബാംഗ്ലൂരിന്റെ ബൗളിങ് ക്ഷാമം

ബൗളര്‍മാരുടെ ആധിക്യമാണ് ചെന്നൈയെ വലയ്ക്കുന്നതെങ്കില്‍ നേര്‍ വിപരീതമാണ് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കാര്യം. ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു പട തന്നെയാണ് ആര്‍സിബിയുടേത്. പക്ഷെ വേണ്ടത്ര ബൗളര്‍മാരുമില്ല. അഞ്ചു ബൗളര്‍മാരെ മാത്രമേ ക്യാപ്റ്റന്‍ കോലിക്കു മല്‍സരത്തില്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ആറാമനെ വേണമെങ്കില്‍ കോലിക്ക് സ്വയം ബൗള്‍ ചെയ്യേണ്ടിവരും. ട്വന്റി20യില്‍ ഒരു ടീമിനു ചുരുങ്ങിയത് ആറു ബൗളര്‍മാരെങ്കിലും വേണമെന്നാണ് കണക്ക്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കഴിഞ്ഞ മല്‍സരത്തില്‍ തലങ്ങും വിലങ്ങം പ്രഹരിക്കുമ്പോള്‍ പുതിയൊരാളെ പരീക്ഷിക്കാന്‍ പോലും കോലിക്കു സാധിക്കാതിരുന്നത് അവരുടെ ബൗളിങിലെ പോരായ്മ കൊണ്ടുതന്നെയാണ്.
ഇനിയുള്ള മല്‍സരങ്ങളില്‍ ഒരു ഓള്‍റൗണ്ടറെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷനായിരിക്കും ആര്‍സിബി പരീക്ഷിക്കുക.

ബ്രാവോയുടെ വണ്‍മാന്‍ ഷോ

ബ്രാവോയുടെ വണ്‍മാന്‍ ഷോ

ആദ്യറൗണ്ടിലെ ഏറ്റവും ഗംഭീര വ്യക്തിഗത പ്രകടനം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വിന്‍ീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടേതാവും. ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ മല്‍സരം കൈവിട്ടുവെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ബ്രാവോ തകര്‍പ്പന്‍ ബാറ്റിങിലൂടെ ടീമിനെ വിജയത്തിലേക്കു നയിച്ചത്. ബാറ്റിങില്‍ മാത്രമല്ല മുംബൈ ഇന്നിങ്‌സിലെ അവസാന ഓവറുകളില്‍ ബൗളിങിലും താരം മിന്നിയിരുന്നു. മൂന്നോവര്‍ എറിഞ്ഞ ബ്രാവോ 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു ഘട്ടത്തില്‍ 180 റണ്‍സെങ്കിലും നേടുമെന്നു കരുതിയ മുംബൈയുടെ ഇന്നിങ്‌സ് 168ല്‍ ഒതുക്കിയതും ബ്രാവോ തന്നെയായിരുന്നു.

രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ ലേകേഷ് രാഹുലിന്റെ പ്രകടനവും ആദ്യറൗണ്ടില്‍ ശ്രദ്ധിക്കപ്പെട്ടു. കളിയില്‍ വെറും 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച രാഹുല്‍ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
സ്പിന്നര്‍ അമിത് മിശ്രയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 24 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. താരത്തിന്റെ തീപ്പൊരി ഫിഫ്റ്റിയാണ് കളിയില്‍ പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.
രണ്ടും കല്‍പ്പിച്ചുള്ള ബാറ്റിങായിരുന്നില്ല രാഹുലിന്റേത്. മറിച്ച് മികച്ച സാങ്കേതികത്തികവോട് കൂടിയ ക്ലാസ് ബാറ്റിങിലൂടെയാണ് താരം റെക്കോര്‍ഡിട്ടത്.

സൂപ്പര്‍ ബൗളിങുമായി ഹൈദരാബാദ്

സൂപ്പര്‍ ബൗളിങുമായി ഹൈദരാബാദ്

ആദ്യറൗണ്ടിലെ ഏറ്റവും ഉജ്ജ്വലമായ ബൗളിങ് പ്രകടനം നടത്തിയത് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. മുന്‍ വിജയികളായ രാജസ്ഥാനെ വെറും 125 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത് തന്നെ ഇതിനു തെളിവാണ്. തുടര്‍ന്ന് ഒമ്പതു വിക്കറ്റിന്റെ ആധികാരിക വിജയവും നേടാന്‍ അവര്‍ക്കു സാധിച്ചു.
അനുഭവസമ്പത്തും യുവത്വവുമെല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന ബൗളിങ് നിരയാണ് ഹൈദരാബാദിന്റേത്. ഭുവനേശ്വര്‍ കുമാര്‍, ഷാക്വിബുല്‍ ഹസന്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് രാജസ്ഥാനെതിരേ നടത്തിയത്. ഹൈദരാബാദിന്റെ ഈ ബൗളിങ് സംഘം എതിര്‍ ടീമുകള്‍ക്ക് ഇനിയുള്ള മല്‍സരങ്ങളില്‍ വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തും.

ഐപിഎല്‍: ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും, എതിരാളി കെകെആര്‍

ഐപിഎല്‍: ആശിച്ചത് 'വന്‍മതിലാവാന്‍'... പക്ഷെ സംഭവിച്ചത് മറ്റൊന്ന്, ഇത് ഇന്ത്യന്‍ ടെര്‍മിനേറ്റര്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 16:09 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍