സിന്ധുവിന് ഒരു സ്വപ്‌നമുണ്ട്... ആദ്യമായി വെളിപ്പെടുത്തി ഇന്ത്യന്‍ സെന്‍സേഷന്‍

Written By:

ഹൈദരാബാദ്: ഇന്ത്യ ടെന്നീസിലെ സെന്‍സേഷനാണ് ഹൈദരാബാദുകാരിയായ സൂപ്പര്‍ താരം പിവി സിന്ധു. ചുരുങ്ങിയ കാലം കൊണ്ടു നിരവധി അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സിന്ധു ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പിലാണ്. ലോക ഒന്നാം നമ്പര്‍ പദവി അലങ്കരിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് സിന്ധു വെളിപ്പെടുത്തി. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വനിതാ സിംഗിള്‍സ് റാങ്കിങില്‍ രണ്ടാസ്ഥാനത്തു വരെയെത്താന്‍ ഇന്ത്യന്‍ താരത്തിനായിരുന്നു. കരിയറില്‍ സിന്ധുവിന്റെ ഏറ്റവും മികച്ച റാങ്ക് കൂടിയായിരുന്നു ഇത്.

ഐഎസ്എല്‍: നാലു മിനിറ്റിനിടെ രണ്ടു ഗോള്‍... കലിപ്പുമില്ല, കപ്പുമില്ല, ബ്ലാസ്റ്റേഴ്സ് ക്ലോസ്!!

മെസ്സിയെ ഫിഫ വിലക്കണം!! ആവശ്യവുമായി ഇറാന്‍ കോച്ച്, പറഞ്ഞ കാരണം കേട്ടില്ലേ?

'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

1

എട്ടാം വയസ്സില്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ കാലത്ത് ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നതായിരുന്നു തന്റെ ആദ്യ സ്വപ്‌നമെന്ന് സിന്ധു പറയുന്നു. പിന്നീട് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ആരംഭിച്ചതു മുതല്‍ അടുത്ത സ്വപ്‌നം മറ്റൊന്നായിരുന്നു. ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തുകയെന്നതായിരുന്നു ഇത്. ഇതിനായി ഇപ്പോഴും കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഈ സ്വപ്‌നവും യാഥാര്‍ഥ്യമാക്കാന്‍ തനിക്കാവുമെന്നും അതിനു തൊട്ടരികിലെത്തിയെന്നും സിന്ധു ആത്മവിശ്വാസത്തോടെ കൂട്ടിച്ചേത്തു.

2

ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ പ്രൊമോഷണല്‍ ചടങ്ങിന്റെ ഭാഗമായി എതതിയപ്പോഴാണ് സിന്ധു മനസ്സ് തുറന്നത്. അമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നു ഇന്ത്യന്‍ താരം പറഞ്ഞു. എലായ്‌പ്പോഴും മികച്ച പ്രകടനം നടത്തണമെന്ന് അമ്മ തന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം കഴിവില്‍ എല്ലായ്‌പ്പോഴും വിശ്വാസം വേണമെന്നും ഏതു പ്രതിസന്ധിഘട്ടങ്ങളെയുടെ അതിജീവിക്കാനുള്ള മനക്കരുത്ത് വേണമെന്നും അമ്മ തന്നെ ഉപദേശിക്കാറുണ്ടെന്നും സെയ്‌ന വിശദമാക്കി.

Story first published: Friday, March 2, 2018, 7:32 [IST]
Other articles published on Mar 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍