വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ എതിരാളിയെയും താങ്ങി 5,000 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്തു, ഹൃദയം കവര്‍ന്ന് ഡാബോ

ദോഹ: അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ചിലപ്പോഴൊക്കെ സ്റ്റോപ്പ്‌വാച്ചും അളവ് ടേപ്പും കൊണ്ടുമാത്രം വിജയികളെ നിശ്ചയിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും കണ്ടു ഇത്തരമൊരു സന്ദര്‍ഭം. 5,000 മീറ്റര്‍ ഓട്ടത്തിനിടെ എതിരാളി ഇടറി വീണപ്പോള്‍ ഓട്ടം നിര്‍ത്തി സഹതാരത്തെയും താങ്ങി മത്സരം ഫിനിഷ് ചെയ്ത ഗിനിയ താരം ബ്രെയ്മ സുന്‍കര്‍ ഡാബോയാണ് കായിക ലോകത്തെ പുതിയ ഹീറോ.

ധോണിയുടെ വിരമിക്കല്‍... കോലിക്ക് അത് പറയാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഗംഭീര്‍ധോണിയുടെ വിരമിക്കല്‍... കോലിക്ക് അത് പറയാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഗംഭീര്‍

അറൂബിയന്‍ താരം ജൊനാഥന്‍ ബസ്ബിയെയും താങ്ങി ഫിനിഷ് ലൈനിലേക്ക് ഓടുന്ന ഡാബോയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടുകയാണ്. വെള്ളിയാഴ്ച്ചയാണ് സംഭവം. 5,000 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇരുവരും ഏറ്റവും പിന്നിലായിരുന്നു. അവസാന ലാപ്പില്‍ എതിരാളികളെല്ലാം ബഹുദൂരം മുന്നില്‍. അഭിമാനം സംരക്ഷിക്കാന്‍ മത്സരം പൂര്‍ത്തിയാക്കി മടങ്ങുക മാത്രമായി ഡാബോയുടെയും ബസ്ബിയുടെയും ലക്ഷ്യം.

ഡാബോ

പക്ഷെ പൊടുന്നനെ ബസ്ബിയുടെ വേഗം കുറഞ്ഞു. അവസാന ലാപ്പില്‍ അറൂബിയന്‍ താരം ഇടറി. തീര്‍ത്തും അവശനായ ബസ്ബി ട്രാക്കില്‍ കുഴഞ്ഞുവീഴുന്നത് കണ്ട ഡാബോ മറ്റൊന്നും നോക്കിയില്ല, ഓട്ടം നിര്‍ത്തി. എതിരാളിയുടെ രക്ഷയ്ക്കായെത്തി. ശേഷം ബസ്ബിയെയും താങ്ങിയാണ് 200 മീറ്റര്‍ അകലത്തുള്ള ഫിനിഷ് ലൈനിലേക്ക് ഡാബോ നടന്നുനീങ്ങിയത്. ഈ രംഗങ്ങള്‍ കണ്ടുനിന്ന ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഇരുവരെയും കൈയ്യടികളും ആര്‍പ്പുവിളികളുമായി എതിരേറ്റു.

ഫിനിഷ് ലൈന്‍ കടന്നതിന് പിന്നാലെ തളര്‍ന്നുവീണ ബസ്ബിയെ വീല്‍ ചെയറിലാണ് സംഘാടകര്‍ കൊണ്ടുപോയത്. മത്സരം ഏറ്റവുമൊടുവിലാണ് പൂര്‍ത്തിയാക്കിയതെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനുള്ള സ്വര്‍ണ മെഡല്‍ ബ്രെയ്മയെ തേടിയെത്തി. ആ സന്ദര്‍ഭത്തില്‍ ഏതൊരു അത്‌ലറ്റിക് താരവും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്ന് മത്സരശേഷം ഡാബോ പറഞ്ഞു. ഇതില്‍ അസ്വഭാവികതയോ നാടകീയതയോ ഇല്ല. അന്യോന്യം പിന്തുണയ്ക്കുക കായിക താരങ്ങളുടെ കടമയാണെന്ന് ഡാബോ ഓര്‍മ്മപ്പെടുത്തി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക ഗിനിയന്‍ താരമാണ് ഡാബോ. ബസ്ബിയുടെ ചിത്രവുമിതുതന്നെ.

ബസ്ബി

അതലറ്റിക് കമ്മിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഡാബോയും ബസ്ബിയും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ശക്തമായ ട്രാക്ക് പ്രോഗ്രാമുകളുള്ള പിന്നാക്ക രാജ്യങ്ങള്‍ക്ക് അത്‌ലറ്റിക് കമ്മിറ്റി പ്രത്യേക ക്ഷണം അയക്കാറ് പതിവാണ്. ക്ഷണം ലഭിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരു താരത്തെ ചാമ്പ്യന്‍ഷിപ്പിനായി അയക്കാം. ഇവര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നില്ല.

Story first published: Monday, September 30, 2019, 13:15 [IST]
Other articles published on Sep 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X