വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയക്ക് സാരിയുടുക്കാന്‍ നേരമില്ല

By Staff

NOT ONE: The Indian contingent during the opening ceremony for the 2008 Beijing Summer Olympics at the National Stadium.ബെയ്‌ജിങ്‌: ഒളിമ്പിക്‌സ്‌ ഉത്‌ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ടെന്നീസ്‌ താരങ്ങളായ സാനിയ മിര്‍സയും സുനിതാ റാവുവും കാഷ്വല്‍ വസ്‌ത്രങ്ങളിഞ്ഞ്‌ പങ്കെടുത്ത നടപടി വിവാദമാകുന്നു.

ചടങ്ങില്‍ പങ്കെടുത്ത മറ്റെല്ലാ വനിതാ താരങ്ങളും സാരി ധരിച്ചെത്തിയപ്പോള്‍ ഇരുവരും മാത്രം പരിശീലന വേഷത്തിലാണ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌.

സംഗതി വിവാദമായതോടെ ഇവരെ അനുകൂലിച്ച്‌ ഐഒഎ പ്രസിഡന്റ്‌ സുരേഷ്‌ കല്‍മാഡി രംഗത്തെത്തിയിട്ടുണ്ട്‌.

നീണ്ട പരിശീലനത്തിനു ശേഷം മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കാനായി തിരക്കിട്ടെത്തിയ ഇരു താരങ്ങള്‍ക്കും സാരിയുടുക്കാന്‍ നേരം കിട്ടിയില്ലെന്നാണ്‌ സുരേഷ്‌ കല്‍മാഡി ഇക്കാര്യത്തില്‍ നല്‌കിയിട്ടുള്ള വിശദീകരണം.

പരശീലനത്തിനു ശേഷം ഓടിക്കിതച്ചെത്തിയ താരങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിയ്‌ക്കണമോയെന്ന എന്ന കാര്യത്തില്‍ ആദ്യം ഒരു ശങ്കയുണ്ടായെന്നും എന്നാല്‍ ഇവരെ മാറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കിടയാകുമെന്നോര്‍ത്ത്‌ പരിപാടിയില്‍ പങ്കെടുപ്പിയ്‌ക്കുകയുമായിരുന്നെന്ന്‌ കല്‍മാഡി പറഞ്ഞു.

കാഷ്വല്‍ വസ്‌ത്രങ്ങളിഞ്ഞ്‌ ചടങ്ങിനെത്തിയ താരങ്ങളുടെ നടപടി ഇന്ത്യയ്‌ക്ക്‌ ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അതെ സമയം ചടങ്ങില്‍ പങ്കെടുത്ത പുരുഷ താരങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു. എല്ലാ പുരുഷ താരങ്ങളും ഷെര്‍വാണിയണിഞ്ഞാണ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Sunday, August 10, 2008, 11:13 [IST]
Other articles published on Aug 10, 2008
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X