Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി വന്നു കൊണ്ടിരിക്കുന്നത്. നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഈ റോളില്‍ നിന്നും വൈകാതെ നീക്കുമെന്നും പകരം അടുത്ത ടി20 ലോകകപ്പും ഒളിംപിക്‌സും മുന്നില്‍ കണ്ട് പുതിയ നായകനെ കൊണ്ടുവരുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നത്.

സ്റ്റാര്‍ ബാറ്ററും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തുടങ്ങിയവരുടെയെല്ലാം പേരുകള്‍ ഇക്കൂട്ടത്തില്‍ ഉയര്‍ന്നു വരികയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.

SANJU SURYA

സഞ്ജു തന്നെ, സൂര്യ തുടരും

എബിപി ന്യൂസിന്റെ കണ്‍സല്‍റ്റിങ് സ്‌പോര്‍ട്‌സ് എഡിറ്ററും മുന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ജേര്‍ണലിസ്റ്റുമായ ജിഎസ് വിവേകിന്റെ ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ ദേശീയ തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും പുറത്തു കൊണ്ടു വന്നിട്ടുള്ള വ്യക്തിയും കൂടിയാണ് അദ്ദേഹം.

ഇന്ത്യന്‍ ക്രിക്കറ്റിലെ ചില പുരോഗതികള്‍ എന്ന തലക്കെട്ടോടു കൂടി വിവേക് അക്കമിട്ടു നല്‍കിയിരിക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇതിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി വരുമെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അടുത്ത ടി20 സൈക്കിളില്‍ ഇന്ത്യയെ നയിക്കാന്‍ പോവുന്നത് സഞ്ജുവായിരിക്കും. 2028ലെ ടി20 ലോകകപ്പ്, ഒളിംപിക്‌സ് എന്നിവയില്‍ അദ്ദേഹത്തിനു കീഴിലായിരിക്കും ഇന്ത്യ കളിക്കുക.

നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ടി20 നായകസ്ഥാനത്തു നിന്നും പെട്ടെന്നു മാറ്റില്ല. ജൂണ്‍- ജൂലൈ മാസങ്ങളിലായ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ അദ്ദേഹത്തിനു കീഴിലായിരിക്കും ഇന്ത്യ കളിച്ചേക്കുകയെന്നും ഈ പോസ്റ്റില്‍ പറയുന്നു.

അടുത്ത വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പില്‍ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കാനിടയില്ല. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തിന്റെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കുകയും ചെയ്യും. ഏകദിനത്തില്‍ രോഹത്തിന്റെ ബാക്കപ്പുകളായി യശസ്വി ജയ്‌സ്വാളിനൊപ്പം ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.

ടെസ്റ്റ്, ഏകദിന ടീമുകളില്‍ കൂടുതല്‍ ബാലന്‍സ് കൊണ്ടു വരുന്നതിനു വേണ്ടി വാഷിങ്ടണ്‍ സുന്ദറിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും കൂടുതല്‍ ഉപയോഗിക്കാനുള്ള പ്ലാനുകളാണ് നടക്കുന്നത്.

സൗത്താഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം നടക്കാനിരിക്കുന്ന അടുത്ത ഏകദിന, ടി29 ലോകകപ്പുകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ബൗണ്‍സും സീമുമെല്ലാം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരെയാണ് ബിസിസിഐ നോട്ടമിടുന്നത്. എന്നിങ്ങനെയായിരുന്നു വിവേകിന്റെ പോസ്റ്റിലെ ആറു പ്രധാനപ്പെട്ട പോയിന്റുകള്‍.

SANJU SAMSON

നായകനാവുമോ സഞ്ജു?

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജു സാംസണ്‍ വരാനുള്ള സാധ്യത നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ തന്നെ നാണംകെട്ട് പുറത്താവേണ്ടിയിരുന്ന ഇന്ത്യ കിരീടം ചൂടിയത് സഞ്ജുവിന്റെ ഹീറോയിസം കൊണ്ടു മാത്രമാണ്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയും ഈ കാരണം കൊണ്ടു മാത്രമാണ്. ആ പ്രകടനത്തിനു ശേഷം സ്ഥിരതയില്ലാത്തവനെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നുമുള്ള പഴയ ഇമേജും സഞ്ജു പൂര്‍ണമായും തിരുത്തിയിരിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ നായകസ്ഥാനത്തേക്കും അദ്ദേഹത്തിനു ഇപ്പോള്‍ അവകാശവാദമുന്നയിക്കാന്‍ കഴിയും.

മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ റണ്ണറപ്പാക്കിയ റെക്കോര്‍ഡും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെയെല്ലാം പിന്തുണയും സഞ്ജുവിനു പ്ലസ് പോയിന്റുകളാണ്. എന്തായിരിക്കും വരുംമാസങ്ങളില്‍ സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Thursday, May 21, 2026, 13:26 [IST]
Other articles published on May 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+