വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം ഇന്ത്യന്‍ വംശജന്, താരമായി 17കാരന്‍ സമീര്‍ ബാനര്‍ജി

ലണ്ടന്‍: 2021ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം ഇന്ത്യന്‍ വംശജനായ സമീര്‍ ബാനര്‍ജിക്ക്. നിലവില്‍ അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സമീറും കുടുംബവും താമസിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വിംബിള്‍ഡണിലിറങ്ങിയ താരം നാട്ടുകാരനായ വിക്ടര്‍ ലിലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കിരീടം നേടിയത്. സ്‌കോര്‍ 7-5,6-3. 2015ല്‍ കിരീടം നേടിയ റെയ്ല്ലി ഒപെല്‍ക്കയാണ് സമീറിന് മുമ്പ് അവസാനമായി ഈ നേട്ടത്തിലെത്തിയ അമേരിക്കന്‍ താരം. ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന 12ാമത്തെ അമേരിക്കന്‍ താരമാണ് സമീര്‍.

ഇന്ത്യന്‍ വംശജനായ താരമാണ് സമീര്‍ എന്നത് ഇന്ത്യക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. സമീറിന്റെ പിതാവ് കുനാല്‍ ആസാം സ്വദേശിയും മാതാവ് ഉഷ ആന്ധ്രാപ്രദേശ് സ്വദേശിനിയുമാണ്. 1954ല്‍ രാമനാഥന്‍ കൃഷ്ണനാണ് വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍. അദ്ദേഹത്തിന്റെ മകനായ രമേഷ് കൃഷ്ണല്‍ 1970ല്‍ അച്ഛന്റെ നേട്ടം ആവര്‍ത്തിച്ചു. 1990ല്‍ ലിയാണ്ടര്‍ പേസും ഇന്ത്യക്കായി മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. 1970ല്‍ ജൂനിയര്‍ ഫ്രഞ്ച് ഓപ്പണും രമേഷ് കൃഷ്ണന്‍ നേടിയിട്ടുണ്ട്. 1990ല്‍ ലിയാണ്ടര്‍ പേസ് യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.

'ടൂര്‍ണമെന്റിലുടെനീളം ഇന്ത്യക്കാരുടെ പിന്തുണ ഉണ്ടായിരുന്നു. ഇന്ത്യക്കാരുമായി അടുത്ത ബന്ധമുണ്ട്. എന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ വളര്‍ന്നവരാണ്. നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്.ആര്‍കെ ഖന്ന ടെന്നിസ് സ്‌റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നതെങ്കിലും നേട്ടം ഇന്ത്യക്ക് കൂടി അവകാശപ്പെട്ടതാണ്'-സമീര്‍ പറഞ്ഞു.

അഞ്ചാം വയസിലാണ് ടെന്നിസ് കളിച്ച് തുടങ്ങിയതാണ്. പിതാവിനൊപ്പം ആഴ്ചകളുടെ ഇടവേളയിലാണ് കളിച്ച് തുടങ്ങിയത്. ബേസ്‌ബോളും സോക്കറും ആ സമയങ്ങളില്‍ കളിച്ചിരുന്നു. വളര്‍ന്നപ്പോള്‍ വ്യക്തിഗത ഇനമായ ടെന്നിസാണ് കൂടുതല്‍ ആകര്‍ഷിച്ചത്. തോല്‍വിയും ജയവുമല്ല,മത്സരത്തിലെ വെല്ലുവിളിയെയാണ് ഇഷ്ടപ്പെടുന്നതെന്നും സമീര്‍ പറഞ്ഞു.

കിരീട നേട്ടത്തോടെ ലിയാണ്ടര്‍ പേസിനൊപ്പം തന്റെ പേര് പറയാന്‍ തുടങ്ങിയത് സന്തോഷമുണ്ടാക്കുന്നു. ദീര്‍ഘകാലത്തെ ശ്രമത്തിന്റെ ഫലമായുള്ള നേട്ടമാണിത്. കിരീട നേട്ടത്തിന് ശേഷം ടെന്നിസില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുകയാണെന്നും ഇക്കണോമിക്‌സിലോ പൊളിറ്റിക്കല്‍ സയന്‍സിലോ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടാനുള്ള ശ്രമത്തിലാണെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 13, 2021, 9:24 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X