ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ലൈനപ്പായി. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് സ്വിസ് താരം റോജര്‍ ഫെഡററെ നേരിടുമ്പോള്‍ സെര്‍ബിയന്‍താരം നൊവാക്ക് ദ്യോക്കോവിച്ചും ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണും തമ്മിലാണ് മറ്റൊരു സെമി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സ്വെരേവ് ജോണ്‍ ഇസ്‌നറെ പരാജയപ്പെടുത്തി. സ്‌കോര്‍ 7-6(7-5), 6-3.
ഫെഡററും, ആന്‍ഡേഴ്‌സണും, ദ്യോക്കോവിച്ചും നേരത്തെ തന്നെ സെമിയില്‍ ഇടം നേടിയിരുന്നു. ശേഷിക്കുന്ന സ്ഥാനക്കാരനെ കണ്ടെത്താനുള്ള മത്സരത്തില്‍ സ്വെരേവ് ജയിച്ചതോടെ ഇസ്‌നര്‍ പുറത്താവുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ദ്യോക്കോവിച്ച് മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചു. 7-6(9-7), 6-2 എന്ന സ്‌കോറിനായിരുന്നു ദ്യോക്കോവിച്ചിന്റെ ജയം. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരങ്ങളും ദ്യോക്കോവിച്ച് ജയിച്ചു.
കോലിയോട് മുട്ടാന്‍ നില്‍ക്കേണ്ട, പണി പാളും!! ഒരു വഴി മാത്രം, ഓസീസിന് ഡുപ്ലെസിയുടെ മുന്നറിയിപ്പ്...