വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് യുവരാജ്; രസകരമായ കമന്റുമായി കൈഫ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു യുവരാജ് സിങും മുഹമ്മദ് കൈഫും. ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ വിസ്മയിപ്പിച്ച ഇരുവരും ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ജയങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇരുവരും സജീവമാണ്. കോവിഡിനെത്തുടര്‍ന്ന് വീടുകളില്‍ കുടുംബത്തോടൊപ്പമാണ് കൈഫും യുവരാജുമുള്ളത്. കഴിഞ്ഞ ദിവസം യുവരാജ് ജിമ്മില്‍ വ്യായാമം നടത്തുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് കൈഫിട്ട രസകരമായ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജിമ്മില്‍ ബാക്ക് പുഷപ്പും പുള്ളപ്പും വെയ്റ്റുമെടുക്കുന്ന വീഡിയോയാണ് യുവി ഇന്‍സ്റ്റയിലിട്ടത്. ഇതിന് താഴെ സഹോദരാ ഇനി നിങ്ങള്‍ എനിക്ക് ഒരു ഫിറ്റ്‌നസ് വെല്ലുവിളി അയച്ചുതരൂവെന്നാണ് കൈഫ് കുറിച്ചത്. നേരത്തെ തന്നെ ഫിറ്റ്‌നസ് വീഡിയോയില്‍ താരങ്ങളെ യുവി വെല്ലുവിളിച്ചിരുന്നു. കോവിഡ് ഇടവേളയില്‍ വീട്ടില്‍ തുടരുന്ന യുവരാജ് വ്യത്യസ്ത വീഡിയോകളിലൂടെ സച്ചിനെയും കോലിയേയും ഉള്‍പ്പെടെ വെല്ലുവിളിച്ചിരുന്നു.

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞിട്ട് ഒരു വര്‍ഷം- ഇപ്പോഴും ദുഖമെന്ന് ജഡേജലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ സ്വപ്‌നം പൊലിഞ്ഞിട്ട് ഒരു വര്‍ഷം- ഇപ്പോഴും ദുഖമെന്ന് ജഡേജ

yuvrajandkaif

ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീട നേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച യുവരാജ് കഴിഞ്ഞ സീസണിലെ ഐപിഎല്ലോടെ ക്രിക്കറ്റ് മത്സരങ്ങളോട് വിടചൊല്ലിയിരുന്നു. അതിന് ശേഷം കാനഡ ഗ്ലോബല്‍ ടി20 ലീഗിലും ചാരിറ്റി മത്സരങ്ങളിലും മാത്രമാണ് അദ്ദേഹം കളിച്ചത്. മികച്ച ഫോമില്‍ കളിക്കവെ കാന്‍സര്‍ ബാധിതനായതോടെ യുവരാജിന്റെ കരിയര്‍ തകരുകയായിരുന്നു. 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും ഒമ്പത് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റുമാണ് യുവി ഇന്ത്യന്‍ ജഴ്‌സിയില്‍ സ്വന്തമാക്കിയത്.

132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2002ലെ നാറ്റ് വെസ്റ്റ് സീരിയസ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ബാറ്റിങ് പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ കൈഫിനെ താരമാക്കിയത്. അന്ന് 146 ന് അഞ്ച് എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ 326 എന്ന വിജയ ലക്ഷ്യം മറികടക്കാന്‍ സഹായിച്ചത് കൈഫ്-യുവി കൂട്ടുകെട്ടാണ്. ഇന്ത്യക്കുവേണ്ടി 13 ടെസ്റ്റില്‍ നിന്ന് 624 റണ്‍സും 125 ഏകദിനത്തില്‍ നിന്ന് 2753 റണ്‍സും 29 ഐപിഎല്ലില്‍ നിന്ന് 259 റണ്‍സുമാണ് കൈഫ് നേടിയത്. നിലവില്‍ ഡല്‍ഹി ക്യാപ്റ്റില്‍സിന്റെ പരിശീലക സംഘത്തിലും കൈഫ് ഭാഗമാണ്.

കഴിഞ്ഞിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള ഫിറ്റ്‌നെസ് ചലഞ്ച് വീഡിയോ വൈറലായിരുന്നു. ചെയ്യാന്‍ ഏറെ പ്രയാസകരമായ ബാക്ക് ക്ലാപ്പ് പുഷ്അപ്പ് വീഡിയോ ചെയ്താണ് ഹര്‍ദിക് കോലിയെ വെല്ലുവിളിച്ചത്. കോവിഡിനെത്തുടര്‍ന്ന് മുംബൈയിലുള്ള കോലി തന്റെ പരിശീലനത്തിന്റെയും വ്യായാമത്തിന്റെയും വീഡിയോ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

യുവരാജ് സിങ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്

yuviinstakaifcomnt
Story first published: Friday, July 10, 2020, 15:08 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X