വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പിലെ തിരിച്ചടിയിലും തലയുയര്‍ത്തി ഇന്ത്യ; ഐസിസി റാങ്കിങ്ങില്‍ കോലിയും ബുംറയും ഒന്നാമത്

ലോകകപ്പിലെ തിരിച്ചടിയിലും തലയുയര്‍ത്തി ഇന്ത്യ | Oneindia Malayalam

ദുബായ്: കിരീടപ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തി ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്ക് ഐസിസിയുടെ പുതിയ റാങ്കിങ്ങില്‍ തിളക്കം. ഏകദിന ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരില്‍ വിരാട് കോലിയും ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീമുകളില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം റാങ്കില്‍ തന്നെ ഇന്ത്യ തുടരുകയാണ്.

Virat Kohli, Jasprit Bumrah

ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലും കളിച്ച താരങ്ങള്‍ റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. ലോകകപ്പിലെ താരമായ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യസണ്‍ 796 പോനയന്റുമായി ആറാം സ്ഥാനത്താണ്. കരിയറിലെ മികച്ച പോയന്റാണ് വില്യംസണിന് ലഭിച്ചത്. വിരാട് കോലിക്ക് പിന്നില്‍ രോഹിത് ശര്‍മ, ബാബര്‍ അസം, ഡു പ്ലസിസ് എന്നിവര്‍ തുടരുമ്പോള്‍ റോസ് ടെയ്‌ലര്‍ ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാം സ്ഥാനത്താണ്.

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കെല്ലാം സ്ഥാനക്കയറ്റം ലഭിച്ചു. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് 24 സ്ഥാനങ്ങള്‍ മുന്നില്‍ക്കയറാനായി. ഏകദിനത്തില്‍ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് തുടങ്ങിയവരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഇതാ സച്ചിന്റെ സ്വപ്‌ന ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ഇതാ സച്ചിന്റെ സ്വപ്‌ന ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

ബൗളര്‍മാരില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങള്‍ക്ക് ഇളക്കം തട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ 809 പോയന്റുമായി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ട്രെന്റ് ബോള്‍ട്ടിന് 740 പോയന്റാണുള്ളത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് ആദ്യ പത്തില്‍ നിന്നും പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി ഒരു സ്ഥാനം മുന്നില്‍ക്കയറി. ഇംഗ്ലണ്ടിന്റെ പുത്തന്‍ സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ കരിയറില്‍ ആദ്യമായി 30 റാങ്കിനുള്ളില്‍ കടന്നു. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമതും ബെന്‍ സ്‌റ്റോക്‌സ് രണ്ടാമതുമാണ്.

Story first published: Tuesday, July 16, 2019, 11:40 [IST]
Other articles published on Jul 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X