വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ഇത്തവണ വെസ്റ്റിന്‍ഡീസ് കൊണ്ടുപോകുമോ; അട്ടിമറിക്കാന്‍ ശ്രീലങ്കയും തയ്യാര്‍

ലണ്ടന്‍: ലോക ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായിരുന്നു ഒരുകാലത്ത് വെസ്റ്റിന്‍ഡീസ്. ലോകത്തെ ടീമുകളെയെല്ലാം വിറപ്പിച്ചുനിര്‍ത്തിയ വിന്‍ഡീസ് ഇന്നാകട്ടെ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ്. മികച്ച കളിക്കാരുണ്ടായിട്ടും ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടും അനാസ്ഥയും കാരണം വിന്‍ഡീസ് ലോകവേദികളില്‍ നിറംമങ്ങി. എന്നാല്‍, ഇത്തവണ ലോകകപ്പിനെത്തുന്ന വിന്‍ഡീസ് ടീമില്‍ പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.

അമ്പാട്ടി റായിഡുവിന്റെ ത്രി ഡി കണ്ണടയ്ക്ക് മറുപടിയുമായി വിജയ് ശങ്കര്‍അമ്പാട്ടി റായിഡുവിന്റെ ത്രി ഡി കണ്ണടയ്ക്ക് മറുപടിയുമായി വിജയ് ശങ്കര്‍

വെസ്റ്റിന്‍ഡീസിന്റെ സമാന അവസ്ഥയിലാണ് ശ്രീലങ്കയും. സുവര്‍ണകാലത്തെ പ്രതിഭകളുടെ ഒഴിവില്‍ ഇന്ന് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നില്ല. വരുന്നവര്‍ക്ക് ഏറെക്കാലം ദേശീയ ടീമില്‍ സ്ഥിരതയോടെ കളിക്കാനും കഴിയുന്നില്ല. തുടര്‍തോല്‍വികളും പ്രതിഭാവരള്‍ച്ചയും ശ്രീലങ്കയെ ഒട്ടൊന്നുമല്ല വലയ്ക്കുന്നത്. ഇംഗ്ലണ്ടില്‍ ലോകകപ്പിനെത്തുമ്പോള്‍ വമ്പന്മാരെ അട്ടിമറിക്കാന്‍ കെല്‍പ്പുണ്ടെന്നാണ് ദ്വീപ് രാഷ്ട്രത്തിന്റെ അവകാശവാദം.

വെസ്റ്റിന്‍ഡീസിന്റെ സാധ്യത

വെസ്റ്റിന്‍ഡീസിന്റെ സാധ്യത

ടി20 ടൂര്‍ണമെന്റുകളില്‍ ലോകമെങ്ങുമുള്ള ക്ലബ്ബുകളിലെ പ്രധാന കളിക്കാന്‍ വെസ്റ്റിന്‍ഡീസില്‍ നിന്നാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും പ്രതിഭാധാരാളിത്തമുള്ള ഒട്ടേറെ കളിക്കാന്‍ ഇന്ന് വിന്‍ഡീസിലുണ്ട്. അവരില്‍നിന്നും ഏറ്റവും മികച്ചവര്‍ ലോകകപ്പിനെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളമാണ്. തലമുതിര്‍ന്ന ക്രിസ് ഗെയ്ല്‍ മുതല്‍ ഇളമുറക്കാര്‍വരെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരും.

വെസ്റ്റിന്‍ഡീസ് ടീം

വെസ്റ്റിന്‍ഡീസ് ടീം

ക്രിസ് ഗെയ്‌ലിനൊപ്പം, ആന്ദ്രെ റസ്സല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, എവിന്‍ ലൂയിസ്, ഡാരന്‍ ബ്രാവോ എന്നിവര്‍ ചേരുന്ന മധ്യനിരയും കരുത്തുറ്റത് തന്നെ. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോ ബ്രാത്ത്‌വെയ്റ്റ്, ഷെല്‍ഡന്‍ കോട്രെല്‍, ആഷ്‌ലി നഴ്‌സ്, കെമര്‍ റോച്ച്, ഒഷാനെ തോമസ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ഏതു ടീമിനെയും വിറപ്പിക്കാന്‍ പോന്നവരാണ്.

അട്ടിമറി ലക്ഷ്യമിട്ട് ശ്രീലങ്ക

അട്ടിമറി ലക്ഷ്യമിട്ട് ശ്രീലങ്ക

സമീപകാലത്തെ മോശം പ്രകടനമാണ് ശ്രീലങ്കയെ പ്രധാനമായും വലയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ അട്ടിമറി ജയം സ്വന്തമാക്കിയതൊഴിച്ചാല്‍ ശ്രീലങ്കയ്ക്ക് മോശംകാലമാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് വമ്പന്മാരായിരുന്ന ശ്രീലങ്ക ഇത്തവണ വലിയ പ്രതീക്ഷകളില്ലാതെയാകും ലോകകപ്പിനിറങ്ങുക. അട്ടിമറി ലക്ഷ്യമിടുന്ന ടീം സെമിയില്‍ കടന്നാല്‍ അത്ഭുതമാകും.

ശ്രീലങ്കന്‍ ടീം

ശ്രീലങ്കന്‍ ടീം

ക്യാപ്റ്റന്‍ ദിമുദു കരുണരത്‌നെ നയിക്കുന്ന ടീമില്‍ ലാഹിരു തിരിമണ്ണി, കുശാല്‍ മെന്‍ഡിസ്, ആവിഷ്‌ക ഫെര്‍ണാണ്ടോ, ആഞ്ചലോ മാത്യൂസ്, ജീവിന്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസല്‍വ, ഇസുരു ഉദന, കുശാല്‍ പെരേര എന്നിവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകള്‍. തിസാര പെരേര, ലസിത് മലിംഗ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ജെഫ്രി വാന്‍ഡര്‍സെ എന്നിവര്‍ ബൗളിങ്ങിലും കരുത്തുകാട്ടും.

Story first published: Sunday, May 26, 2019, 17:26 [IST]
Other articles published on May 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X