'സഞ്ജുവിനെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഇക്കാര്യം'; വാനോളം പുകഴ്ത്തി തരൂര്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കീരിടം നേടിയ ഇന്ത്യ എയ്ക്കുവേണ്ടി ഗംഭീര പ്രകടനം നടത്തിയ താരമാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാസംണ്‍. രണ്ടു മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ സഞ്ജു അവസാന മത്സരം അവിസ്മരണീയമാക്കുകയും ചെയ്തു. 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജു ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

മത്സരശേഷം മാച്ച് ഫീ ആയി ലഭിച്ച 1.5 ലക്ഷം രൂപ സഞ്ജു മൈതാനജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. മഴമൂലം തടസ്സപ്പെട്ട പരമ്പരയില്‍ ജീവനക്കാരുടെ കഠിനാധ്വാനമാണ് മത്സരം സാധ്യമാക്കിയത്. സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ തിരുവനന്തപുരം എംപിയും ക്രിക്കറ്റ് ആരാധകനുമായ ശശി തരൂര്‍. സഞ്ജു തന്റെ മാച്ച് ഫീ ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇതാണ് സഞ്ജുവിനെ മറ്റു കളിക്കാരില്‍നിന്നും വേര്‍തിരിക്കുന്നത്. മികച്ച കളിക്കാരന്‍ മാത്രമല്ല, കളിയോടുള്ള സ്പിരിറ്റും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.

ആഷസ് 2019: സ്മിത്ത് എന്തു നേടിയിട്ടും കാര്യമല്ല... ചതിയനെന്ന പേര് പോവില്ല!! തുറന്നടിച്ച് മുന്‍ താരം

സഞ്ജുവിനെ പുകഴ്ത്തി മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും ഗൗതം ഗംഭീറും നേരത്തെ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് ഇരുവരുടേയും നിര്‍ദ്ദേശം. സഞ്ജുവിന് ചന്ദ്രനില്‍ പോലും കളിക്കാന്‍ കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ദേശീയ ടീമില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍ സഞ്ജുവിനെ ദേശീയ ടീമില്‍ പരിഗണിക്കാന്‍ സെക്ടര്‍മാര്‍ നിര്‍ബന്ധിതരാകും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 9, 2019, 12:29 [IST]
Other articles published on Sep 9, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X