വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രവീന്ദ്ര ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല; വിവാദങ്ങളോട് വിടപറയാതെ സഞ്ജയ്, പ്രതികരിക്കാതെ താരം

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വിവാദങ്ങളുടെ തോഴനാണ്. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുന്നതിന് യാതൊരു മടിയും കാട്ടാത്ത സഞ്ജയ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത്. ജഡേജയ്‌ക്കെതിരേ സഞ്ജയ് നടത്തിയ പരാമര്‍ശങ്ങളെല്ലാം വലിയ വിവാദവും ചര്‍ച്ചയുമായിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം രവീന്ദ്ര ജഡേജയ്‌ക്കെതിരേ വീണ്ടും മോശം പരാമര്‍ശനം നടത്തിയിരിക്കുകയാണ് സഞ്ജയ്. 'ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ല' എന്ന സഞ്ജയുടെ പരാമര്‍ശമാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന് നല്‍കിയ മറുപടിയിലാണ് ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സഞ്ജയ് കുറിച്ചത്. സൂര്യ നാരായണ്‍ എന്ന ആരാധകന്‍ തനിക്ക് സഞ്ജയില്‍ നിന്ന് ലഭിച്ച മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കം ആരാധകരുമായി പങ്കുവെച്ചതോടെയാണ് ഇക്കാര്യം പരസ്യമായത്.

sanjaymanjrekarandjadeja

ഇക്കാര്യത്തോട് ഇതുവരെ ജഡേജ പ്രതികരിച്ചിട്ടില്ല. 2019ലെ ഏകദിന ലോകകപ്പിനിടെ ജഡേജയെ പൊട്ടും പൊടിയുമെന്ന് സഞ്ജയ് വിശേഷിപ്പിച്ചൊരുന്നു. ഒരു മികച്ച ഓള്‍റൗണ്ടറല്ലെന്നും ഏകദിന ഫോര്‍മാറ്റിന് പറ്റിയവനല്ലെന്നും ഒരു ബൗളര്‍ മാത്രമാണ് ജഡേജയെന്നുമെല്ലാമാണ് സഞ്ജയ് അന്ന് പ്രതികരിച്ചത്. ഇതിന് വായടപ്പിച്ച് ജഡേജ മറുപടിയും നല്‍കിയിരുന്നു.

തന്റെ പ്രകടനം കൊണ്ട് സഞ്ജയ്ക്ക് മറുപടി നല്‍കാനും ജഡേജയ്ക്കായി. ഇതിന് ശേഷം കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയും വിവാദമായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളുടെ പേരില്‍ കമന്റേറ്ററി പാനലില്‍ നിന്ന് തഴയപ്പെട്ട സഞ്ജയ് ഏറെ നാള്‍ പുറത്തിരുന്നു. പിന്നീട് നിരന്തരം ബിസിസി ഐക്ക് അയച്ച മാപ്പ് അപേക്ഷകള്‍ക്കൊടുവില്‍ അദ്ദേഹത്തെ കമന്റേറ്ററായി തിരിച്ചെടുത്തിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നും അദ്ദേഹത്തിന് ഇനി കളി പറയാന്‍ അവസരം ലഭിച്ചേക്കില്ല.

ഇനിയുമൊരു അച്ചടക്ക നടപടി ഉണ്ടായാല്‍ പൂര്‍ണ്ണ വിലക്ക് സഞ്ജയ്ക്ക് ലഭിക്കാനാണ് സാധ്യത. സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിലയിരുത്തലുകള്‍ നടത്താറുള്ള അദ്ദേഹം പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും പരാമര്‍ശം നടത്താറുണ്ട്. അമിത പരിഹാസവും പ്രകോപനപരവുമാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. നിലവില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ.

51 ടെസ്റ്റില്‍ നിന്ന് 1954 റണ്‍സും 220 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 50 ടി20യില്‍ നിന്ന് 217 റണ്‍സും 39 വിക്കറ്റുമാണ് ജഡേജയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് അദ്ദേഹം.

Story first published: Thursday, June 10, 2021, 12:11 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X