വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ബാറ്റിങ് കൂട്ടുകെട്ട് ഇന്ത്യയുടെ റണ്‍ കുറച്ചു, സച്ചിന് നിരാശ; ഇങ്ങനെയായാല്‍ പോരാ

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ കഷ്ടിച്ച് ജയിച്ചുകയറിയ ഇന്ത്യ തങ്ങളുടെ ദൗര്‍ബല്യങ്ങളെല്ലാം എതിരാളികള്‍ക്കുമുന്നില്‍ തുറന്നുകാട്ടി. നിലവാരമുള്ള ബൗളിങ്ങിന് മുന്നില്‍ ചൂളുന്ന ഇന്ത്യ ബാറ്റിങ് പിച്ചില്‍ മാത്രമാണ് യഥാര്‍ഥ ശക്തിയെന്ന് വിളിച്ചോതുന്ന മത്സരമായിരുന്നു സമാപിച്ചത്. വരും മത്സരങ്ങളില്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നുറപ്പാണ്.

ഫിഫ വനിതാ ലോകകപ്പ്: ജര്‍മനിയും നോര്‍വേയും ക്വാര്‍ട്ടറില്‍ഫിഫ വനിതാ ലോകകപ്പ്: ജര്‍മനിയും നോര്‍വേയും ക്വാര്‍ട്ടറില്‍

ബാറ്റിങ്ങില്‍ വലിയ തകര്‍ച്ചയുണ്ടാകുമെന്ന് ഭയന്നിരുന്നെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ അത് സംഭവിച്ചത് അതിശയിപ്പിക്കുന്നതാണ്. പിച്ചിന്റെ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് കൈയ്യടി കൊടുക്കാമെങ്കിലും വിരാട് കോലി നന്നായി കളിച്ച മൈതാനത്ത് മറ്റുള്ളവര്‍ എങ്ങിനെ പരാജയപ്പെട്ടു എന്നത് ടീം മാനേജ്‌മെന്റിനും തലവേദനയുണ്ടാക്കുന്നതാണ്.


വിരാട് കോലിയും വിജയ് ശങ്കറും

വിരാട് കോലിയും വിജയ് ശങ്കറും

വിരാട് കോലിയും വിജയ് ശങ്കറും ചേര്‍ന്ന കൂട്ടുകെട്ട് മോശമല്ലാത്ത രീതിയിലാണ് പുരോഗമിച്ചത്. ആദ്യം വിജയിയും പിന്നീട് കോലിയും പുറത്തായതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുത്തനെ താണു. അവസാന ഓവറുകളില്‍ വെടിക്കെട്ടിന് ശേഷിയുള്ള ഹാര്‍ദിക് പാണ്ഡ്യ പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 280 കടക്കുമെന്ന് കരുതിയിരുന്ന സ്‌കോര്‍ ആണ് ഒടുവില്‍ 224ല്‍ ഒതുങ്ങിയത്.

ധോണിയും ജാദവും നിരാശപ്പെടുത്തി

ധോണിയും ജാദവും നിരാശപ്പെടുത്തി

എംഎസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ പിന്നോട്ട് വലിച്ചതെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം. നിരാശാജനകമായിരുന്നു ഇവരുടെ കൂട്ടുകെട്ടെന്ന് സച്ചിന്‍ പറയുന്നു. മത്സരത്തില്‍ 34 ഓവറുകള്‍ നമ്മള്‍ സ്പിന്നിനെയാണ് നേരിട്ടത്. ലഭിച്ചതാവട്ടെ 119 റണ്‍സും. ഈ മേഖലയില്‍ ഇന്ത്യ കാര്യമായി മെച്ചപ്പെടാനുണ്ടെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സച്ചിന്‍ വിലയിരുത്തി.

സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞു.

സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞു.

ഓരോ ഓവറിലും രണ്ടും മൂന്നും ഡോട്ട് ബോളുകളാണ് വന്നത്. വിരാട് കോലി പുറത്തായശേഷം നമുക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനേ സാധിച്ചില്ല. ഇത് പിന്നീട് വരുന്നവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. സ്‌ട്രൈക്ക് കൈമാറി റണ്‍സ് കണ്ടെത്തുവാന്‍ കഴിയണമായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.


Story first published: Sunday, June 23, 2019, 12:53 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X