വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ട സെഞ്ച്വറി അടിച്ചപ്പോൾ റിതിക കരഞ്ഞതെന്തിന്? കാരണം വെളിപ്പെടുത്തി രോഹിത് ശർമ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നെടുന്തൂണാണ് രോഹിത് ശര്‍മ. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം തന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ അഭിവാജ്യഘടകമായി രോഹിത് വളര്‍ന്നുകഴിഞ്ഞു. ഓപ്പണിങ്ങില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന രോഹിതിന്റെ പേരില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുമുണ്ട്. ഇപ്പോഴിതാ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയുടെ ഓര്‍മകള്‍ രോഹിത് പങ്കുവെച്ചിരിക്കുകയാണ്.

രോഹിത്

രോഹിത് മൂന്നാം ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ ഗാലറിയില്‍ നിറ കണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റിതിക. 2017ല്‍ മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു രോഹിതിന്റെ തകര്‍പ്പന്‍ പ്രകടനവും റിതികയുടെ വൈകാരികമായ പ്രതികരണവും. രോഹിതിന്റെ വിവാഹ വാര്‍ഷിക ദിവസമായിരുന്നു ഇരട്ട സെഞ്ച്വറി നേട്ടമെന്നതാണ് ശ്രദ്ധേയം. തന്റെ ഭാര്യക്കുള്ള വിവാഹ വാര്‍ഷിക സമ്മാനമാണിതെന്നും രോഹിത് അന്ന് പറഞ്ഞിരുന്നു. അന്നത്തെ റിതിക കണ്ണീരണിഞ്ഞതിനെക്കുറിച്ച് അവളോട് തന്നെ ചോദിച്ചുവെന്നാണ് രോഹിത് ഇപ്പോള്‍ വെളിപ്പെടുത്തിയത്.

എന്തിനാണ് കരഞ്ഞതെന്ന്

ആദ്യം അവള്‍ എന്തിനാണ് കരഞ്ഞതെന്ന് എനിക്ക് മനസിലായില്ല.റിതികയെ കണ്ണീരോടെ കണ്ടിട്ടേയില്ല. ആ ദിവസം ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് എനിക്ക് നല്‍കാന്‍ പറ്റിയ മികച്ച സമ്മാനമായിരുന്നു അത്. അല്‍പ്പം വൈകാരികം കൂടിയായിരുന്നു അത്. ഓപ്പണ്‍ അപ്പ് വിത്ത് മായങ്കെന്ന് പരിപാടിയുടെ രണ്ടാം എപ്പിസോഡിലാണ് രോഹിത് മനസ്സുതുറന്നത്.

ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അവിസ്മരണീയ സംഭാവനകള്‍ ചെയ്ത താരം: വീരേന്ദര്‍ സെവാഗ്

അവളോട് ചോദിച്ചു

മൈതാനത്ത് നിന്ന് തിരിച്ചെത്തിയ ശേഷം എന്തിനാണ് കരഞ്ഞതെന്ന് ഞാന്‍ അവളോട് ചോദിച്ചു. 196 റണ്‍സില്‍ നില്‍ക്കെ നടത്തിയ ഡൈവില്‍ കൈക്ക് പരിക്ക് പറ്റിയെന്ന് ചിന്തിച്ചാണ് അവള്‍ കരഞ്ഞതെന്നാണ് ഞാന്‍ കരുതുന്നതെന്ന് രോഹിത് വെളിപ്പെടുത്തി. അന്ന് 153 പന്തില്‍ 208 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. അന്ന് ഇരട്ട സെഞ്ച്വറി നേടുമെന്ന് ചിന്തിച്ചിരുന്നതേയില്ലെന്നും 125 പിന്നിട്ട ശേഷം ഇരട്ട സെഞ്ച്വറി സാധ്യമാണെന്ന് തോന്നി. കാരണം അപ്പോഴേക്കും ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.

പ്രീമിയര്‍ ലീഗ് 17ന് തുടങ്ങും, സിറ്റിയും ആഴ്‌സണലും ആദ്യം നേര്‍ക്കുനേര്‍; ഫിക്‌സചര്‍ തയ്യാര്‍

മൂന്ന് ഡബിള്‍ സെഞ്ച്വറി

കരിയറിലെ മൂന്ന് ഡബിള്‍ സെഞ്ച്വറിയില്‍ രണ്ടും ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് നേടിയത്. ഒരെണ്ണം ഓസ്‌ട്രേലിയക്കെതിരയും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബിസിസി ഐ ഖേല്‍രത്‌ന പുരസ്‌കാരത്തിന് രോഹിതിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 32 ടെസ്റ്റില്‍ നിന്ന് 2141 റണ്‍സും 224 ഏകദിനത്തില്‍ നിന്ന് 9115 റണ്‍സുമാണ് 33കാരനായ രോഹിതിന്റെ സമ്പാദ്യം. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 164 റണ്‍സ് രോഹിതിന്റെ പേരിലാണ്.

മലയാളിയായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കൊവിഡ് കാരണം മരിച്ചു

രോഹിതിന്റെ കരിയര്‍

ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ ശേഷമാണ് രോഹിതിന്റെ കരിയര്‍ മാറിമറിഞ്ഞത്. ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയ നായകനും താരവും രോഹിതാണ്. നാല് തവണ മുംബൈയ്‌ക്കൊപ്പവും ഒരു തവണ ഡെക്കാനൊപ്പവും രോഹിത് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 188 ഐപിഎല്‍ മത്സരം കളിച്ച രോഹിത് 31.6 ശരാശരിയില്‍ 4898 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 431 ഫോറും 194 സിക്‌സും രോഹിത് ഐപിഎല്ലില്‍ പറത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ 15 വിക്കറ്റുംഅദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് ബാധയെത്തുടര്‍ന്ന് തീയ്യതി മാറ്റിവെച്ചിരിക്കുകയാണ്.

Story first published: Saturday, June 6, 2020, 18:29 [IST]
Other articles published on Jun 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X