Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ 7ല്‍ ഒറ്റ തോല്‍വിയില്ല, അടുത്ത 6ഉം തോറ്റു!! പഞ്ചാബിന് പിഴച്ചതെവിടെ? ഈ കാരണങ്ങള്‍

ഈ ഐപിഎല്ലിലെ ഏറ്റവും വലിയ പതനമെന്നു വിളിക്കാവുന്നത് പഞ്ചാബ് കിങ്‌സിന്റെ വന്‍ വീഴ്ചയാണ്. ശ്രേയസ് അയ്യരും സംഘവും ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുമെന്നും കന്നി ഐപിഎല്‍ ട്രോഫി കൈക്കലാക്കുമെന്നുമാണ് ഒരു ഘട്ടത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ കിരീടം പോയിട്ട്, പ്ലേഓഫ് പോലും കാണാതെ പുറത്താവുമെന്ന ഭീതിയിലാണ് ശ്രേയസ് അയ്യരും സംഘവും.

സീസണിന്റെ ആദ്യ പകുതിയില്‍ 13 പോയിന്റുമായി തലപ്പത്തായിരുന്നു പഞ്ചാബ്. ഏഴു മാച്ചില്‍ ഒന്നില്‍ പോലും അവര്‍ തോറ്റിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ആറു മാച്ചുകളില്‍ പഞ്ചാബ് ജയിച്ചുകയറിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിപ്പെടുകും ചെയ്തു.

PUNJAB KINGS

പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ തലപ്പത്തു നിന്നും പഞ്ചാബ് തല കുത്തി താഴേക്കു വീഴുന്ന അവിശ്വസനീയ കാഴ്ചയാണ് കാണുന്നത്. ഒരു കളി ശേഷിക്കെ തുടരെ ആറു മാച്ചുകളും പഞ്ചാബ് തോറ്റിരിക്കുകയാണ്. അവസാന മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തിയാലും ഇനി പഞ്ചാബിന് പ്ലേഓഫ് ഉറപ്പില്ല.

കാരണം 15 പോയിന്റ് മാത്രമേ അവര്‍ക്കു പരമാവധി ലഭിക്കുകയുള്ളൂ. എന്നാല്‍ കുറഞ്ഞത് 16 പോയിന്റെങ്കിലും നേടിയവര്‍ മാത്രമേ ഇതുവരെ പ്ലേഓഫിലെത്തിയിട്ടുള്ളൂ. യഥാര്‍ഥത്തില്‍ പഞ്ചാബിന്റെ ഈ പതനത്തിന് കാരണമെന്താണ് ? ഇതേക്കുറിച്ച് നോക്കാം.

ദയനീയ ബൗളിങ്

പഞ്ചാബ് കിങ്‌സിന്റെ വന്‍ വീഴ്ചയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് വളരെ മോശം ബൗളിങാണ്. കടലാസില്‍ അതിശക്തമായ ബൗളിങ് നിരയുണ്ടെങ്കിലും കളിക്കളത്തില്‍ ഇവരെല്ലാം കടാലാസ് പുലികളായി മാറുകയാണ്. ഈ കാരണം കൊണ്ടു തന്നെയാണ് ഇത്തവണ കളിച്ച ഭൂരിഭാഗം മല്‍സരങ്ങളിലും 200 പ്ലസ് ടോട്ടലും പഞ്ചാബ് വഴങ്ങിയത്.

അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സണ്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ലോകോത്ത ബൗളര്‍മാര്‍ പഞ്ചാബ് നിരയിലുണ്ട്. അര്‍ഷ്ദീപ് ക്രിക്കറ്റിനേക്കാള്‍ റീല്‍സിനും കാമുകിക്കൊപ്പമുള്ള കറക്കത്തിലും ശ്രദ്ധിച്ചപ്പോള്‍ തീര്‍ത്തും ഫോമൗട്ടായി.

യാന്‍സണാവട്ടെ ശരിക്കും ചെണ്ടയായി മാറുകയും ചെയ്തു. ചഹലിന്റെ കാര്യമെടുത്താല്‍ പല മല്‍സരങ്ങളിലും അദ്ദേഹത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചതുമില്ല. ഈ കാരണങ്ങളാല്‍ പഞ്ചാബിന്റെ ബൗളിങ് പൂര്‍ണമായും താളം തെറ്റി.

പവര്‍പ്ലേയിലെ പവര്‍ പോയി!!

ഈ സീസണിന്റെ ആദ്യ പകുതിയില്‍ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പിനു പ്രധാന കാരണം വെടിക്കെട്ട് ഓപ്പണിങ് ജോടികളായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു. പവര്‍പ്ലേയില്‍ ഇരുവരുടെയും കടന്നാക്രമണം എതിര്‍ ടീമുകളുടെ താളം തെറ്റിക്കുകയായിരുന്നു. ഓപ്പണിങ് ജോടി സ്‌ഫോടനാത്മക തുടക്കം നല്‍കിയതോടെ പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ജോലിഭാരം കുറഞ്ഞു.

ബൗളിങില്‍ സീസണിന്റെ തുടക്കം മുതല്‍ നനഞ്ഞ പടക്കമാിട്ടും 200 പ്ലസ് ടോട്ടലുകള്‍ പഞ്ചാബ് അനായാസം ചേസ് ചെയ്തു ജയിച്ചതിനു പിന്നിലും ഈ ഫോര്‍മുലയായിരുന്നു. ഇതു കാരണം ബൗളിങിലെ പോരായ്മകള്‍ സീസണിന്റെ ആദ്യ പകുതിയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല.

പക്ഷെ സീണിന്റെ രണ്ടാംകുതിയില്‍ പവര്‍പ്ലേയിലെ പഴയ പവറും ശൗര്യവുമെല്ലാം പഞ്ചാബിനു നഷ്ടമായി. പ്രിയാന്‍ഷും പ്രഭ്‌സിമ്രനും നേരത്തേ മടങ്ങിയതോടെ പഞ്ചാബിന്റെ വിന്നിങ് ഫോര്‍മുല പാടെ പൊളിഞ്ഞു.

കൂപ്പര്‍ കോണ്‍ലിയും ശ്രേയസും ഭേദപ്പെട്ട സംഭാനകള്‍ നല്‍കിയെങ്കിലും മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം ബാറ്റിങ് ശോകമായി തീര്‍ന്നു. നെഹാല്‍ വദേരയുടെയും ശശാങ്ക് സിങിന്റെയുമെല്ലാം മോശം ഫോമും സാരമായി ബാധിച്ചു. കഴിഞ്ഞ തവണ മിന്നുന്ന പ്രകടനം നടത്തിയവരാണ് രണ്ടു പേരും.

SHREYAS IYER

ചോരുന്ന കൈകള്‍

ബൗളിങ്, ബാറ്റിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങില്‍ കൂടി വട്ടപ്പൂജ്യമായതോടെ പഞ്ചാബ് കിങ്‌സിന്റെ ദുരന്തം പൂര്‍ണമായി. സിംപിള്‍ ക്യാച്ചുകള്‍ പോലും പാഴാക്കുന്നത് അവര്‍ ശീലമാക്കി.

ശശാങ്ക് സിങായിരുന്നു ക്യാച്ച് ഡ്രോപ്പുകളിലെ കിങ്. അത്രയേറെ ക്യാച്ചുകളാണ് അദ്ദേഹം താഴെയിട്ടു കളഞ്ഞത്. ബാറ്റിങിലും ബൗളിങിലും ഇത്ര മാത്രം കുറവുകളുള്ളപ്പോള്‍ പിന്നെ ശേഷിച്ച ഏക പ്രതീക്ഷയായ ഫീല്‍ഡിങില്‍ കൂടി പാളിയാല്‍ പിന്നെ എങ്ങനൊണ് കളി ജയിക്കുക?

ക്യാപ്റ്റന്‍സിയും കുഴപ്പമാണ്

ശ്രേയസ് അയ്യരുടെ മോശം ക്യാപ്റ്റന്‍സിയും പഞ്ചാബ് കിങ്‌സിന്റെ പതനത്തിനു വഴിയൊരുക്കിയിട്ടുണ്ടെന്നു പറയാം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇടപെട്ട് ബൗളര്‍മാര്‍ക്കു നിര്‍ദശേങ്ങള്‍ നല്‍കാനോ, ഗെയിം പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താനോ അദ്ദേഹം തയ്യാറായില്ല. പകരം ബൗളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടുമ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നോക്കി നില്‍ക്കുകയാണ് ശ്രേയസ് ചെയ്തത്.

ടീമിലെ പ്രധാന ബൗളറായ യുസ്വേന്ദ്ര ചഹലിനെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം പൂര്‍ണമായും പരാജയപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സില്‍ മുന്‍ നായകന്‍ സഞ്ജു സാംസണ്‍ നല്‍കിയതു പോലെയൊരു പിന്തുണയോ, വിശ്വാസമോ ശ്രേയസ് കാണിക്കുകയും ചെയ്തിട്ടില്ല.

Story first published: Sunday, May 17, 2026, 23:06 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+