Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: സഞ്ജുവിന് ചാന്‍സില്ല!! റിഷഭും ഔട്ട്, പ്രിന്‍സിന് കോള്‍? 2 ടീമുകള്‍ ഉടന്‍, സൂചനകളിങ്ങനെ

ഐപിഎല്ലിനു പിറകെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു കടക്കുകയാണ് ടീം ഇന്ത്യ. അഫ്ഗാനിസ്താനുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകളോടെയാണ് ഇന്ത്യ വീണ്ടും മല്‍സരച്ചൂടിലേക്കു നീങ്ങുക. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാന്‍ കളിക്കുക.

ജൂണ്‍ ആറു മുതല്‍ 10 വരെയാണ് ഏക ടെസ്റ്റ് മല്‍സരം. ഏകദിന പരമ്പര ജൂണ്‍ 14നും തുടങ്ങും. ഇവയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ ചൊവ്വാഴ്ച (മേയ് 19) പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ്, ഏകദിന ടീമുകളെ കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് പരിശോധിക്കാം.

SANJU SAMSON

ലോകകപ്പിനുള്ള തയ്യാറെടുപ്പ്

അടുത്ത വര്‍ഷം ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് കൂടിയാണ് അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ശക്തമായ സ്‌ക്വാഡിനെ ഈ പരമ്പരയില്‍ അണിനിരത്താനാണ് ഇന്ത്യയുടെ പ്ലാന്‍.

ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഈ പരമ്പരയില്‍ ഇന്ത്യ ഇറങ്ങുന്നത്. അവസാനമായി കളിച്ച ഏകദിന പരമ്പരയിലെ ടീമില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. നിലവില്‍ ഏകദിനത്തിലെ സെക്കന്റ് ചോയ്‌സ് കീപ്പറായ റിഷഭ് പന്തിനു അഫ്ഗാനെതിരേ ടീമില്‍ ഇടമുണ്ടാവില്ലെന്നതാണ് ഏറ്റവും പുതിയ വിവരം.

റിഷഭിനു പകരം മിന്നുന്ന ഫോമിലുള്ള മലയാളി സൂപ്പര്‍ സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സഞ്ജുവിനു തല്‍ക്കാലം ഉടന്‍ കോള്‍ ഉണ്ടായേക്കില്ലെന്നാണ് വ്യക്തമാവുന്നത്. പകരം ഇഷാന്‍ കിഷനായിരിക്കും ബാക്കപ്പ് കീപ്പറായി ടീമിലേക്കു വരികയെന്നാണ് ഏറ്റവും പുതിയ വിവരം.

ഇടംകൈയന്‍ ബാറ്ററാണെന്നതാണ് അദ്ദേഹത്തിനു സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം നല്‍കുന്നത്. ഫസ്റ്റ് ചോയ്‌സ് കെഎല്‍ രാഹുല്‍ തന്നെയായിരിക്കും. അനുഭവസമ്പത്തും ഐപിഎല്ലിലെ പ്രകടനവും വിക്കറ്റിനു പിന്നില്‍ നിര്‍ണായക കോളുകളെടുക്കാനുള്ള മിടുക്കുമെല്ലാം ഈ ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമാക്കുന്നു.

തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ഫോമില്‍ വലിയ ഇടിവുണ്ടായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ക്യാപ്റ്റന് ഗില്ലും മുന്‍ നായകന്‍ രോഹിത് ശര്‍മയുമായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. ബാക്കപ്പായി യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ സ്‌ക്വാഡിലുണ്ടാവും. ഹാര്‍ദിക്കിനു പകരം സീം ബൗളിങ് ഓള്‍റൗണ്ടറായി ടീമിലേക്കു വരുന്നത് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും.

GILL AGARKAR

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പേസ് ബൗളിങിലേക്കു വന്നാല്‍ ഐപിഎല്ലിലെ പുതിയ താരോദയമായ പ്രിന്‍സ് യാദവിനു ആദ്യമായി വിളിയെത്തുമെന്നാണ് സൂചനകള്‍.

ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവാവും. ബുംറയുടെ അഭാവത്തില്‍ പേസാക്രമണത്തുനു ചുക്കാന്‍ പിടിക്കുക സിറാജായിരിക്കും. സ്പിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ പരിചയസമ്പന്നനായ കുല്‍ദീപ് യാദവിനായിരിക്കും. പക്ഷെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കു ടീമില്‍ ഇടമുണ്ടാവില്ല.

അതേസമയം, അഫ്ഗാനുമായുള്ള ഏക ടെസ്റ്റിനുള്ള ടീമിലേക്കു വന്നാല്‍ മുന്‍നിര താരങ്ങളെല്ലാം ഈ മല്‍സരത്തിന്റെ ഭാഗമാവുമെന്നാണ് വിവരം. മൂന്നാം നമ്പറിലേക്കു മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാള്‍ക്കു നറുക്കുവീഴുമെന്നാണ് വ്യക്തമാവുന്നത്.

ബൗളിങില്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബിക്കും ഈ ടെസ്റ്റിലൂടെ ആദ്യമായി ടീമിലേക്കു വിളിയെത്തുമെന്നും സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Sunday, May 17, 2026, 17:54 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+