IPL 2026: നായകൻ തന്നെ കളി മറന്നാൽ കോച്ച് എന്ത് ചെയ്യും? റിയാൻ പരാഗിന് നേരെ ആക്രോശിച്ച് സംഗക്കാര, കാരണമിതാ..
ഐപിഎൽ 2026-ൽ സഞ്ജു സാംസൺ ചെന്നൈ ക്യാമ്പിലേക്ക് മാറിയതോടെ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തത് യുവതാരം റിയാൻ പരാഗാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഭാഗത്തുനിന്നുണ്ടായ മോശം ഫീൽഡിംഗിൽ കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് ടീമിന്റെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര രംഗത്തെത്തി. ഡ്രെസ്സിംഗ് റൂമിലിരുന്ന് സംഗക്കാര പരാഗിന് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തതോടെ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പരാഗിന്റെ അനാസ്ഥയും സംഗക്കാരയുടെ റോഷവും
മത്സരത്തിൽ രാജസ്ഥാൻ താരങ്ങൾ തുടർച്ചയായി മിസ്ഫീൽഡിംഗുകൾ വരുത്തുകയും മോശം ത്രോകളിലൂടെ എതിരാളികൾക്ക് റൺസ് സമ്മാനിക്കുകയും ചെയ്തുകൊണ്ടിരുന്ന സമയത്താണ് സംഭവം. തടയാൻ തികച്ചും എളുപ്പമായിരുന്ന ഒരു പന്ത് (Easy ball) ബൗണ്ടറി ലൈനിലേക്ക് പോയിക്കൊണ്ടിരിക്കവെ ക്യാപ്റ്റൻ റിയാൻ പരാഗ് കൈവിട്ടു കളഞ്ഞു. പരാഗിന്റെ ഭാഗത്തുനിന്നുണ്ടായ ഈ മന്ദഗതിയിലുള്ള ഫീൽഡിംഗ് മുതലെടുത്ത് എതിരാളികളായ ബാറ്റർമാർ ആ ഒരൊറ്റ പന്തിൽ നിന്ന് ഓടിയെടുത്തത് മൂന്ന് റൺസാണ്!

അതിന് മുന്നേയുള്ള പന്തിൽ മറ്റൊരു രാജസ്ഥാൻ താരം മിസ് ഫീൽഡ് ചെയ്തിരുന്നു. അപ്പോൾ നായകൻ റിയാൻ പരാഗ് ആ താരത്തിനെതിരെ ആക്രോശിക്കുന്നതും കാണാം. അതിന് ശേഷമുള്ള പന്ത് റിയാൻ വിട്ടുകളഞ്ഞതോടെ കോച്ചിന്റെ ഭാഗത്ത് നിന്നും ഈ റിയാക്ഷൻ ഉണ്ടായി. പന്ത് കയ്യിലെടുക്കാൻ റിയാൻ പരാഗ് നടത്തിയ ശ്രമത്തിലെ അദ്ദേഹത്തിന്റെ ബോഡി ലാങ്ക്വേജ് തന്നെ പ്രശ്നം പിടിച്ചതായിരുന്നു. ഭയങ്കര അലസമായ ഭാവത്തോടെയായിരുന്നു റിയാൻ ഫീൽഡ് ചെയ്തത്. 19.2 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ വെല്ലുവിളി ഡൽഹി മറികടന്നു. ചിലപ്പോൾ ഫീൽഡിങ്ങിലെ ഇത്തരം പിഴവുകൾ വരുത്താതെ ഇരുന്നിരുന്നെങ്കിൽ എതിരാളികളിൽ പ്രഷർ ചെലുത്താനും മത്സരം വിജയിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കാനും സാധിച്ചേനേ.
ടീമിന് മാതൃകയാകേണ്ട നായകൻ തന്നെ ഇത്തരമൊരു പിഴവ് വരുത്തിയത് കണ്ടതോടെ ചീഫ് കോച്ച് കുമാർ സംഗക്കാരയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഡ്രെസ്സിംഗ് റൂമിൽ നിന്ന് എഴുന്നേറ്റ് നിന്ന് റിയാൻ പരാഗിന് നേരെ അദ്ദേഹം കടുത്ത ഭാഷയിൽ അലറുന്നതും ആക്രോശിക്കുന്നതും തത്സമയ സംപ്രേഷണത്തിൽ വ്യക്തമായി കാണാമായിരുന്നു. സാധാരണയായി ശാന്തനായി കാണപ്പെടാറുള്ള സംഗക്കാരയുടെ ഈ ഭാവമാറ്റം സഹപരിശീലകരെയും ആരാധകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
രാജസ്ഥാൻ ക്യാമ്പിൽ സമ്മർദ്ദം
സൗരവ് ഗാംഗുലി വാനോളം പുകഴ്ത്തിയ വൈഭവ് സൂര്യവംശിയെപ്പോലെയുള്ള യുവതാരങ്ങൾ രാജസ്ഥാൻ നിരയിൽ തകർപ്പൻ ഫോമിൽ തിളങ്ങുമ്പോഴും, ഫീൽഡിംഗിലെ ഇത്തരം പിഴവുകൾ ടീമിന് വലിയ തിരിച്ചടിയാകുന്നുണ്ട്. പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ നേരിടുന്ന ക്യാപ്റ്റൻസി സമ്മർദ്ദത്തിന് സമാനമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ റിയാൻ പരാഗും കടന്നുപോകുന്നത്. പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കെ, നായകൻ എന്ന നിലയിൽ പരാഗ് തന്റെ ഫീൽഡിംഗ് നിലവാരം ഉയർത്തണമെന്ന കർശന മുന്നറിയിപ്പാണ് സംഗക്കാര നൽകിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications