Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പഞ്ചാബും ആര്‍ആറും വീണു, ചെന്നൈക്കു 'ലോട്ടറി'!! ടോപ്പ് 2ല്‍ ഫിനിഷ് ചെയ്യാം, വഴിയിങ്ങനെ

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്താവുമെന്നു കരുതിയ ഇടത്തു നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞു വരികയാണ്. പ്ലേഓഫ് റേസിലെ മുഖ്യ എതിരാളികളുടെ തോല്‍വികളാണ് ചെന്നൈയ്ക്കു നേട്ടമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ തോല്‍വികള്‍ സിഎസ്‌കെ ക്യാംപിനെ ശരിക്കും ആവേശത്തിലാക്കിയിയിരിക്കുകയാണ്.

CSK

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമേ ഇതിനകം പ്ലേഓഫിലേക്കു ഔദ്യോഗികമായി യോഗ്യത നേടിയിട്ടുള്ളൂ. ശേഷിച്ച മൂന്നു ടിക്കറ്റുകള്‍ക്കായി ഏഴു ടീമുകളാണ് നിലവില്‍ പോരടിക്കുന്നത്. ഞായറാഴ്ച പഞ്ചാബും റോയല്‍സും തോറ്റ ശേഷം സിഎസ്‌കെയുടെ സാധ്യതകള്‍ എങ്ങനെയാണെന്നു നോക്കാം.

സിഎസ്‌കയുടെ സാധ്യതകളിങ്ങനെ

രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ് ആറാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. 12 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ട്.

ഞായറാഴ്ച നടന്ന മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് 23 റണ്‍സിനു പഞ്ചാബ് കിങ്‌സ് തോറ്റത്. മറ്റൊരു മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അഞ്ചു വിക്കറ്റിനും ഞെട്ടിക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ സിഎസ്‌കെ ആഗ്രഹിച്ചതു പോലെയൊരു ഫലം തന്നെയാണിത്. കാരണം ടോപ്പ് ഫോര്‍ റേസില്‍ അവര്‍ക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയ ടീമുകളാണ് ഇരുവരും. അതുകൊണ്ടു തന്നെ പഞ്ചാബിന്റെയും റോയല്‍സിന്റെയും തോല്‍വിക്കായി സിഎസ്‌കെ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അതു തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്.

പോയിന്റ് പട്ടികയില്‍ നാലാമതാണ് പഞ്ചാബെങ്കില്‍ സിഎസ്‌കെയ്ക്കു പിന്നില്‍ ആറാംസ്ഥാനത്താണ് റോയല്‍സുള്ളത്. നേരത്തേ സിഎസ്‌കെയുടെ മുകളിലായിരുന്നു ആര്‍ആര്‍. എന്നാല്‍ ഞായറാഴ്ച രാത്രി ഡിസിയോടു തോറ്റതോടെ അവര്‍ ആറിലേക്കു വീണു. പഞ്ചാബിന്റെ അക്കൗണ്ടില്‍ 13 പോയിന്റാണുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ശേഷിച്ച ഏക മല്‍സരം ജയിച്ചാലും അവര്‍ക്കു 15 പോയിന്റേ ഉണ്ടാവുകയുള്ളൂ.

റോയല്‍സിന്റെ കാര്യമെടുത്താല്‍ രണ്ടു മാച്ചുകള്‍ ശേഷിക്കെ 12 പോയിന്റാണ് അക്കൗണ്ടിലുള്ളത്. ഇനി എല്‍എസ്ജി, മുംബൈ ഇന്ത്യന്‍സ് എന്നിവരുമായാണ് അവരുടെ ബാക്കിയുള്ള മല്‍സരങ്ങള്‍.

RUTURAJ GAIKWAD

ഇതില്‍ ഒന്നിലെങ്കിലും റോയല്‍സ് തോല്‍ക്കുകയാണ് ചെന്നൈക്കു ഇനി വേണ്ടത്. അപ്പോള്‍ റോയല്‍സിന്റെ പക്കലുണ്ടാവുക 14 പോയിന്റാണ്. ഇനി രണ്ടെണ്ണവും ജയിച്ചെന്നു കരുതുക. അതു 100 പ്ലസ് റണ്‍സ് മാര്‍ജിനില്‍ ആവാതിരിക്കുകയും വേണം.

ഈ രണ്ടു കാര്യങ്ങളും സംഭവിച്ചാല്‍ പിന്നെ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം. ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെ തോല്‍പ്പിക്കുക എന്നതാണ് ഈ ചാലഞ്ച്. രണ്ടിലും മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ പോയിന്റ് പട്ടിയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനും ചെന്നൈക്കു കഴിയും.

ഈ രീതിയില്‍ കാര്യങ്ങള്‍ സംഭവിച്ചാല്‍ ആര്‍സിബിക്കു പിറകായി സിഎസ്‌കെ, ജിടി, എസ്ആര്‍എച്ച് എന്നിവരും പ്ലേഓഫിലേക്കു ടിക്കറ്റടുക്കും. പഞ്ചാബ്, റോയല്‍സ്, ഡിസി, കെകെആര്‍ തുടങ്ങിയ ടീമുകള്‍ പുറത്താവുകയും ചെയ്യും. എന്തായിരിക്കും വരും ദിവസങ്ങളില്‍ സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Monday, May 18, 2026, 9:31 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+