Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പരാഗ് ഇത്ര മണ്ടനോ? ആ തീരുമാനം വന്‍ അബദ്ധം!! തോല്‍വിക്കു കാരണം പറഞ്ഞ് വീരു

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുമായുള്ള അവസാന മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണതിനു പിന്നാലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വലിയൊരു പിഴവ് പരാഗിന്റെ ഭാഗത്തു നിന്നും സംഭവിച്ചുവെന്നും ഇതാണ് റോയല്‍സിനെ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അവസാന ഓവറിലേക്കു നീണ്ട ആവേശകരമായ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ഡിസി സ്വന്തമാക്കിയത്. ഈ പരാജയം റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ശേഷിച്ച രണ്ടു മാച്ചുകളും ജയിക്കാനായാല്‍ മാത്രമേ ഇനി അവര്‍ക്കു പ്ലേഓഫ് സാധ്യതയുള്ളൂ.

RIYAN PARAG

വിമര്‍ശിച്ച് വീരു

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയിക്കാന്‍ അവസാനത്തെ മൂന്നോവറില്‍ 35 റണ്‍സ് വേണമെന്നിരിക്കെ ബാറ്റിങ് ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേരയെ ബൗളിങില്‍ പരീക്ഷിച്ച റിയാന്‍ പരാഗിന്റെ തീരുമാനത്തെയാണ് വീരേന്ദര്‍ സെവാഗ് ചോദ്യം ചെയ്തത്. ഈ ഓവറില്‍ രണ്ടു സിക്‌സറടക്കം 16 റണ്‍സ് ഫെരേര വിട്ടുകൊടുക്കുകയും ചെയ്തു.

' ഡൊണോവന്‍ ഫെരേരയുടെ ആ ഓവറില്‍ രണ്ടു സിക്‌സറുകളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്. അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ഇടംകൈയനായ ഡേവിഡ് മില്ലര്‍ക്കു ഓഫ്‌സ്പിന്നറെ അടിക്കില്ലെന്നു കരുതിയാണോ റിയാന്‍ പരാഗ് ഇങ്ങനെയൊരു തീരുമാനമെടുത്തത്? ഈ കാര്യം എനിക്കു മനസിലാവുന്നില്ല.

ഈ തരത്തിലുള്ള മിഥ്യാധാരണകള്‍ പിന്തുടരുന്നതിനു പകരം മറ്റേതെങ്കിലും ബൗളറെ ആ സമയത്ത് ഉപയോഗിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഫെരേര ശരിക്കുമൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. നെറ്റ്‌സിലും മറ്റും അദ്ദേഹം എത്രത്തോളം ബൗള്‍ ചെയ്യാറുണ്ടെന്ന കാര്യത്തില്‍ എനിക്കു സംശയവുമുണ്ട്.

ആ ഓവര്‍ ഫെരേരയ്ക്കു നല്‍കുന്നതിനു പകരം റിയാന്‍ പരാഗിനു സ്വയം ബൗള്‍ ചെയ്യാമായിരുന്നു. കുറച്ചു റണ്‍സ് മാത്രമാണ് ഈ ഓവറില്‍ വഴങ്ങിയിരുന്നതെങ്കില്‍ അതു തുടര്‍ന്നുള്ള ഓവറുകളില്‍ ഡിസിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുമായിരുന്നു'- സെവാഗ് വിശദമാക്കി.

ഒരാഴ്ച നീണ്ട ബ്രേക്കിനു ശേഷം റോയല്‍സ് കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ബ്രേക്കിനു മുമ്പ് കളിച്ച രണ്ടു മല്‍സരങ്ങളിലും കളിച്ച അവര്‍ ഡിസിക്കെതിരേ വിജയവഴിയില്‍ തിരിച്ചാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. പക്ഷെ ബ്രേക്കും റോയല്‍സിനെ രക്ഷിച്ചില്ല.

ഹാട്രിക് തോല്‍വിയിലേക്കു പരാഗും സംഘവും കൂപ്പുകുത്തുകയായിരുന്നു. 12 മാച്ചുകളില്‍ നിന്നും 12 പോയിന്റുമായി പോയിന്റ് പട്ടിതകയില്‍ ആറാമതാണ് റോയല്‍സ്. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു ഇനി പ്ലേഓഫും ഉറപ്പുള്ളൂ.

RIYAN PARAG

വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിശ്രമം നല്‍കിയാണ് ഡിസിക്കെതിരേ ആര്‍ആര്‍ ഇറങ്ങിയത്. ജോലിഭാരം കുറയ്ക്കുന്നതിനായി അദ്ദേഹത്തിനു വിശ്രമം നല്‍കിയതാണെന്നാണ് വ്യക്തമാവുന്നത്. എന്നാല്‍ ടീമിലെ നിര്‍ണായക താരമായ ജഡ്ഡുവിനു വിശ്രമം നല്‍കിയത് ശരിയായില്ലെന്നാണ് വീരൂ ചൂണ്ടിക്കാണിക്കുന്നത്.

'രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ചോയ്‌സുകളെ കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതായി വരും. ജോലി ഭാരം നിയന്ത്രിക്കുന്നിന്റ ഭാഗമായിട്ടാണ് രവീന്ദ്ര ജഡേജ ഈ മാച്ചില്‍ കളിക്കാതിരുന്നതെന്നാണ് അവര്‍ പറയുന്നത്.

അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കില്‍ മല്‍സരഫലം ചിലപ്പോള്‍ മറ്റൊന്നായി മാറുമായിരുന്നു. കാരണം ഈ വിക്കറ്റില്‍ 190 പ്ലസ് സ്‌കോറെന്നത് മികച്ചതു തന്നെയാണ്'- സെവാഗ് വിശദമാക്കി.

Story first published: Monday, May 18, 2026, 12:42 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+