Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് 17ന് തുടങ്ങും, സിറ്റിയും ആഴ്‌സണലും ആദ്യം നേര്‍ക്കുനേര്‍; ഫിക്‌സചര്‍ തയ്യാര്‍

ലണ്ടന്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഫിക്‌സചര്‍ പുറത്ത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍പോലെ തന്നെ ജൂണ്‍ 17നാണ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് മാര്‍ച്ച് 10ഓടെയാണ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചത്. ഏകദേശ രണ്ടര മാസത്തോളം ഇടവേളയ്ക്ക് ശേഷമാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.

മത്സരം തത്സമയം കാണാന്‍ സാധിക്കും

ആരാധകര്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കുക. മത്സരം തത്സമയം കാണാന്‍ സാധിക്കും. ടീമുകള്‍ മെയ് അവസാന വാരത്തോടെ പരിശീലനം പുനരാരംഭിച്ചിരുന്നു. പരിശോധിച്ച് കോവിഡ് ബാധിതനല്ലെന്ന് ഉറപ്പാക്കിയ ശേഷമാവും താരങ്ങളെ മത്സരത്തിനിറക്കുക. ഗ്രൗണ്ടിലെ ആളുകളുടെ എണ്ണത്തിലടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും

ജൂലൈ 17ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുണൈറ്റിനെ നേരിടും. ഇതേ ദിവസം ആരാധകരെ ആവേശം കൊള്ളിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരം 19ന് ടോട്ടനത്തിനെതിരെയാണ്. യുണൈറ്റഡിന്റെ മുന്‍ കോച്ച് ജോസ് മൗറീഞ്ഞോയാണ് നിലവിലെ ടോട്ടനത്തിന്റെ പരിശീലകന്‍.ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ടോട്ടനത്തെ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

മത്സരം

ലെസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം 20ന് വാറ്റ്‌ഫോര്‍ഡിനെതിരെയാണ്. നിലവില്‍ കിരീടത്തോടടുത്ത് നില്‍ക്കുന്ന ലിവര്‍പൂളിന്റെ ആദ്യ മത്സരം 21ന് എവര്‍ട്ടനെതിരെയാണ്. ഇതേ ദിവസം ചെല്‍സി ആസ്റ്റണ്‍ വില്ലയെയും നേരിടും. താരങ്ങളൊക്കെ ഇതിനോടകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. താരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ നിന്നും 90 മിനുട്ടില്‍ കൂടുതലുള്ള ദൂരത്തേക്ക് യാത്ര ചെയ്യരുത്. സ്റ്റേഡിയത്തിലേക്ക് താരങ്ങള്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് മാത്രമെ എത്താവു.

കോവിഡ്

റഫറിമാര്‍ക്ക് പകരം കോച്ചിങ് സ്റ്റാഫുകളാവും സൗഹൃദ മത്സരം നിയന്ത്രിക്കുക. താരങ്ങള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയവാണ് പ്രധാന നിര്‍ദേശങ്ങള്‍. നിലവിലെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂളാണ് തലപ്പത്ത്. 82 പോയിന്റാണ് ചെമ്പടയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത് 57 പോയിന്റ് മാത്രമാണ്.

മൂന്നും നാലും സ്ഥാനത്ത്

53 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി,48 പോയിന്റുള്ള ചെല്‍സി എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. ലാലിഗയും ഈ മാസം പകുതിയോടെ ആരംഭിക്കും. നേരത്തെ പ്രീമിയര്‍ ലീഗ് ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും പരിശോധനയില്‍ ചില താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം പുനരാരംഭിക്കാന്‍ വീണ്ടും വൈകിയത്.

ഫിക്‌സചര്‍ ഇങ്ങനെ

ഫിക്‌സചര്‍ ഇങ്ങനെ

ജൂണ്‍ 17
ആസ്റ്റണ്‍വില്ല-ഷെഫീല്‍ഡ് യുണൈറ്റഡ്
മാ.സിറ്റി-ആഴ്‌സണല്‍

ജൂണ്‍ 19
നോര്‍വിച്ച് സിറ്റി-സതാംപ്റ്റണ്‍
ടോട്ടനം-മാ.യുണൈറ്റഡ്

ജൂണ്‍ 20
വാറ്റ്‌ഫോര്‍ഡ്-ലെസ്റ്റര്‍ സിറ്റി
ബ്രൈറ്റണ്‍-ആഴ്‌സണല്‍
വെസ്റ്റ്ഹാം-വോള്‍വ്‌സ്
ബോണ്‍മൗത്ത്-ക്രിസ്റ്റല്‍പാലസ്

ജൂണ്‍ 21
ന്യൂകാസില്‍-ഷെഫീല്‍ഡ്
ആസ്റ്റണ്‍ വില്ല-ചെല്‍സി
എവര്‍ട്ടന്‍-ലിവര്‍പൂള്‍

ഇന്ത്യ-ഓസ്‌ട്രേലിയ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിങ് ആരുടെ? ആകാശ് ചോപ്ര പറയുന്നു

ജൂണ്‍ 22

ജൂണ്‍ 22

മാ.സിറ്റി-ബേണ്‍ലി


ജൂണ്‍ 23

ലെസ്്റ്റര്‍ സിറ്റി-ബ്രൈറ്റണ്‍

ടോട്ടനം-വെസ്റ്റ്ഹാം


ജൂണ്‍ 24

മാ.യുണൈറ്റഡ്-ഷെഫീല്‍ഡ് യുണൈറ്റഡ്

ന്യൂകാസില്‍-ആസ്റ്റണ്‍ വില്ല

നോര്‍വിച്ച് സിറ്റി-എവര്‍ട്ടന്‍

വോള്‍വ്‌സ്-ബോണ്‍മൗത്ത്

ലിവര്‍പൂള്‍-ക്രിസ്റ്റല്‍ പാലസ്


ജൂണ്‍ 25

ബേണ്‍ലി-വാറ്റ്‌ഫോര്‍ഡ്

സതാംപ്റ്റണ്‍-ആഴ്‌സണല്‍

ചെല്‍സി-മാ.സിറ്റി

ഐപിഎല്ലിലേക്കാള്‍ മികച്ച ബൗളിങ് പിഎസ്എല്ലില്‍: വസീം അക്രം പറയുന്നു

ജൂണ്‍ 27

ജൂണ്‍ 27

ആസ്റ്റണ്‍ വില്ല-വോള്‍വ്‌സ്


ജൂണ്‍ 28

വാറ്റ്‌ഫോര്‍ഡ്-സതാംപ്റ്റണ്‍


ജൂണ്‍ 29

ക്രിസ്റ്റല്‍ പാലസ് -ബേണ്‍ലി

എല്ലാവരും അദ്ദേഹത്തെ വസീം അക്രവുമായി താരതമ്യപ്പെടുത്തുന്നു; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പുകഴ്ത്തി റെയ്‌ന

ജൂണ്‍ 30

ജൂണ്‍ 30

ബ്രൈറ്റണ്‍-മാ.യുണൈറ്റഡ്


ജൂലൈ 1

ആഴ്‌സണല്‍-നോര്‍വിച്ച്

ബോണ്‍മൗത്ത്-ന്യൂകാസില്‍

എവര്‍ട്ടന്‍-ലെസ്റ്റര്‍

വെസ്റ്റ്ഹാം-ചെല്‍സി


ജൂലൈ 2

ഷെഫീല്‍ഡ് യുണൈറ്റഡ്-ടോട്ടനം

മാ.സിറ്റി-ലിവര്‍പൂള്‍

Story first published: Saturday, June 6, 2020, 12:11 [IST]
Other articles published on Jun 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+