For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ-ഓസ്‌ട്രേലിയ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിങ് ആരുടെ? ആകാശ് ചോപ്ര പറയുന്നു

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളര്‍മാരുള്ള ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഇരു ടീമിലെയും ബൗളര്‍മാരില്‍ കൂടുതല്‍ മികച്ചതാര് എന്ന് പറയുക പ്രയാസമേറിയ കാര്യമാണ്. ഇപ്പോഴിതാ ഇരു ടീമിലെയും മികച്ച ബൗളര്‍മാര്‍ ആരൊക്കെയാണെന്നും കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് നിര ആരുടേതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ ബൗളിങ് നിര ഇന്ത്യയുടേതിനെക്കാള്‍ അല്‍പ്പം മികച്ചതാണെന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസ്‌ട്രേലിയയുടെ പ്രധാന ബൗളര്‍മാര്‍. ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേരുടെ പേടി സ്വപ്‌നമാണ് മൂവരും. നിലവിലെ ബൗളര്‍മാരില്‍ കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന താരങ്ങളില്‍ മുന്‍നിരയാണ് കമ്മിന്‍സ്. വിദേശ മൈതാനങ്ങളില്‍ മികച്ച റെക്കോഡാണ് കമ്മിന്‍സിനും സ്റ്റാര്‍ക്കിനുമുള്ളത്.

മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂംറ

ഇന്ത്യയുടെ ടെസ്റ്റ് പേസ് ബൗളര്‍മാരില്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂംറ എന്നിവരാണ് കൂടുതല്‍ മികവുകാട്ടുന്നത്. ബൂംറയും ഇഷാന്തും ഷമിയും വിദേശ മൈതാനങ്ങളിലും മികച്ച പ്രകടനമാണ് സമീപകാലത്തായി പുറത്തെടുക്കുന്നത്. എന്നാല്‍ കമ്മിന്‍സിന്റെയും സ്റ്റാര്‍ക്കിന്റെയും സ്ഥിരതയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുകളിലായി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ചോപ്ര പറയുന്നത്.

ചോപ്ര പ്രശംസിച്ചു

അതേ സമയം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെയും ചോപ്ര പ്രശംസിച്ചു. മൂവരും വിദേശ മൈതാനങ്ങളില്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിവേഴ്‌സ് സ്വിങ്ങില്‍ ഷമി മികച്ചുനില്‍ക്കുന്നു. ഉമേഷ് യാദവിനെയും വിസ്മരിക്കാനാവില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു. 42കാരനായ ചോപ്ര 10 ടെസ്റ്റാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. 437 റണ്‍സും ചോപ്രയുടെ പേരിലുണ്ട്.

ഐപിഎല്ലിലേക്കാള്‍ മികച്ച ബൗളിങ് പിഎസ്എല്ലില്‍: വസീം അക്രം പറയുന്നു

ഓസ്‌ട്രേലിയന്‍ പര്യടനം

ഇന്ത്യ ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക. രണ്ടാമത്തെ മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് അഡലെയ്ഡാണ് വേദി. മൂന്നാം ടെസ്റ്റ് മെല്‍ബണും നാലാം ടെസ്റ്റ് സിഡ്‌നിയിലുമാണ് നടക്കുക.

എല്ലാവരും അദ്ദേഹത്തെ വസീം അക്രവുമായി താരതമ്യപ്പെടുത്തുന്നു; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പുകഴ്ത്തി റെയ്‌ന

ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും

ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും. നിലവിലെ ടീമുകളില്‍ ഏറ്റവും ശക്തമായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം ഇരട്ടിക്കും. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കോലിയും സംഘവും കീഴടക്കിയതിന്റെ പ്രതികാരം വീട്ടാനുറച്ചാവും കംഗാരുക്കള്‍ ഇത്തവണ ഇറങ്ങുക. ഇരു ടീമിന്റെയും ബൗളിങ് നിരകള്‍ തമ്മിലുള്ള പോരാട്ടത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക.

ഇന്ത്യന്‍ നെയ്മര്‍, ചീക്കു, ഷാന, ഗബ്ബാര്‍... ക്രിക്കറ്റ് താരങ്ങളും ഇരട്ടപ്പേരുകളും, ഇവ വന്നതെങ്ങനെ?

ലാബുഷാനെയെന്ന പുത്തന്‍ താരോദയം

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊപ്പം ലാബുഷാനെയെന്ന പുത്തന്‍ താരോദയം കൂടി ചേരുമ്പോള്‍ കംഗാരുക്കളെ വീഴ്ത്തുക ഇന്ത്യക്ക് പ്രയാസമാകും. മികച്ച പ്രകടനമാണ് ലാബുഷാനെ കാഴ്ചവെക്കുന്നത്. പോയ വര്‍ഷത്തിലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ലാബുഷാനെയ്ക്കായിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്.

Story first published: Saturday, June 6, 2020, 11:18 [IST]
Other articles published on Jun 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+