Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലേക്കാള്‍ മികച്ച ബൗളിങ് പിഎസ്എല്ലില്‍: വസീം അക്രം പറയുന്നു

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കാള്‍ മികച്ച ബൗളിങ് കാണാന്‍ സാധിക്കുന്നത് പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണെന്ന് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ വസീം അക്രം. അഞ്ച് വര്‍ഷത്തോളമായി ഞാന്‍ പിഎസ്എല്ലിന്റെ ഭാഗമാണ്. വിദേശതാരങ്ങളോട് ഞാന്‍ സംസാരിച്ചതിന്റെ ഭാഗമായി അവര്‍ പറഞ്ഞത് ഐപിഎല്ലിനേക്കാള്‍ പിഎസ്എല്ലിലെ ബൗളിങ്ങാണ് മികച്ചതെന്നാണ്. യുട്യൂബ് ചാനലിലൂടെയാണ് അക്രം അഭിപ്രായം പങ്കുവെച്ചത്. ഐപിഎല്ലില്‍ എല്ലാ ടീമിലും ഒരു ബൗളറെ മാത്രമാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ പിഎസ്എല്ലിലെ ബൗളര്‍മാര്‍ അങ്ങനെയല്ലെന്നാണ് വിദേശ താരങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും അക്രം പറഞ്ഞു.

ടി20 ലോകകപ്പിനെക്കുറിച്ചും അക്രം അഭിപ്രായം പങ്കുവെച്ചു. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുക പ്രയാസമാണെന്നും അനുകൂല സമയത്തിനായി കാത്തിരിക്കാന്‍ ഐസിസി തയ്യാറാവണമെന്നുമാണ് അക്രം പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഒക്ടോബറിലും നവംബറിലുമായാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് മാറ്റിവെച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ഐസിസി ലോകകപ്പ് മാറ്റത്തെക്കുറിച്ച് പറഞ്ഞിട്ടില്ല.

wasimakram

കൊറോണ വൈറസ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് പല രാജ്യങ്ങളിലും യാത്രവിലക്കുണ്ട്. അതിനാല്‍ത്തന്നെ താരങ്ങളുടെ സുരക്ഷയെ മുന്നില്‍ക്കണ്ട് ലോകകപ്പ് മാറ്റിവെക്കാനാണ് സാധ്യത. സ്വിങ് ബൗളിങ്ങുകൊണ്ട് പാകിസ്താനെ വിസ്മയിപ്പിച്ച അക്രം 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും 2898 റണ്‍സും 356 ഏകദിനത്തില്‍ നിന്ന് 502 വിക്കറ്റും3716 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും അക്രത്തിന്റെ പേരിലുണ്ട്.

ഐപിഎല്ലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ മാറ്റിവെച്ചിരിക്കുകയാണ്. എപ്പോഴാണ് തുടങ്ങുന്നതെന്നതിനെക്കുറിച്ച് ഇതുവരെ ബിസിസി ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപ നഷ്ടം ഉണ്ടാക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഏത് വിധേനെയും ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ശ്രമിക്കുന്നുണ്ട്. ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലും കോവിഡ് വ്യാപനം ശക്തമായതിനാല്‍ ടൂര്‍ണമെന്റുകളില്‍ പലതും മുടങ്ങിക്കിടക്കുകയാണ്. പിഎസ്എല്ലിന് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും പല സമയത്തും ഉണ്ടായ ഒത്തുകളി വിവാദങ്ങള്‍ ലീഗിന് ചീത്തപ്പേരുണ്ടാക്കി. ഇതിനോടകം നാലോളം പാകിസ്താന്‍ താരങ്ങള്‍ക്ക് പിഎസ്എല്ലിലെ ഒത്തുകളി കേസില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഐഎസ്എല്ലിനെ അപേക്ഷിച്ച് വിദേശ താരങ്ങളുടെ സാന്നിധ്യം പിഎസ്എല്ലില്‍ കുറവാണ്. ആരാധക പിന്തുണയിലും ഐപിഎല്ലിനേക്കാള്‍ പിന്നിലാണ് പിഎസ്എല്‍.

Story first published: Saturday, June 6, 2020, 10:26 [IST]
Other articles published on Jun 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+