IPL 2026: പഞ്ചാബ് തീര്‍ന്നു!! പ്ലേഓഫില്ലാതെ പുറത്തേക്ക്? ആര്‍സിബിക്ക് പ്ലേഓഫ് ടിക്കറ്റ്
ധരംശാല: തുടര്‍ച്ചയായ ആറാം പരാജയത്തോടെ കഴിഞ്ഞ ഐപിഎല്ലിലെ റണ്ണറപ്പായ പഞ്ചാബ് കിങ്‌സ് പ്ലേഓഫ് പോലും കാണാതെ പുറത്തേക്ക്. നിലനില്‍പ്പിനായി ജയിച്ചേ തീരുവെന്ന ചാലഞ്ചുമായി ഇറങ്ങിയ പഞ്ചാബിനെ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് 23 റണ്‍സിനു കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ ആര്‍സിബി ഔദ്യോഗികമായി പ്ലേഓഫില്‍ കടക്കുകയും ചെയ്തു.
13 മാച്ചില്‍ 13 പോയിന്റ് മാത്രമുള്ള പഞ്ചാബ് പുറത്താവലിന്റെ വക്കിലാണ്. ഇനി ഒരു മല്‍സരം മാത്രമേ അവര്‍ക്കു ബാക്കിയുള്ളൂ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മാച്ചില്‍ ജയിച്ചാലും പഞ്ചാബിനു 15 പോയിന്റ് മാത്രമാണ് ലഭിക്കുക. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ അവര്‍ പ്ലേഓഫ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

223 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഹോംഗ്രൗണ്ടില്‍ പഞ്ചാബിനു ആസിബി നല്‍കിയത്. ഈ ടോട്ടല്‍ മറികടക്കണമെങ്കില്‍ വളരെ മികച്ചൊരു തുടക്കം പഞ്ചാബിനു ആവശ്യമായിലുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു അതു ലഭിച്ചതുമില്ല.
നാലോവറിനുള്ളില്‍ മൂന്നു വിക്കറ്റിനു 19 റണ്‍സിലേക്കു കൂപ്പുകുത്തിയ പഞ്ചാബിനു പിന്നീടൊരു തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു. ഒടുവില്‍ എട്ടു വിക്കറ്റിനു 199 റണ്‍സില്‍ പഞ്ചാബിന്റെ പോരാട്ടവും അവസാനിച്ചു. പ്രിയാന്‍ഷ് ആര്യ (0), പ്രഭ്‌സിമ്രന്‍ സിങ് (2), നായകന്‍ ശ്രേയസ് അയ്യര്‍ (1) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് പഞ്ചാബിനു വിനയായത്.
ശശാങ്ക് സിങ് (56), മര്‍ക്കസ് സ്‌റ്റോയ്‌നിസ് (37), കൂപ്പര്‍ കോണ്‍ലി (37), സൂര്യാന്‍ഷ് ഷെഡ്‌ഗെ (35) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യം പഞ്ചാബിന് അകലെയായിരുന്നു. ആര്‍സിബിക്കായി റാസിഖ് സലാം ദര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകളടുത്തു.
വെങ്കി വെടിക്കെട്ട്
വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാലു വിക്കറ്റിന് 222 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിച്ചത്. ക്യാപ്റ്റന്‍ രജത് പാട്ടിധാറിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 71 റണ്‍സ് നേടി. ആര്‍സിബി ജഴ്‌സിയില്‍ വെങ്കടേഷിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്.
വെറും 40 ബോളില്‍ എട്ടു ഫോറും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ അമരക്കാരായത്. വിരാട് കോലി (58), ദേവ്ദത്ത് പടിക്കല്‍ (45) എന്നിവരും ആര്‍സിബി ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. കോലി 37 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ 25 ബോള്‍ നേരിട്ട ദേവ്ദത്തും ഇത്ര തന്നെ ഫോറുകളും സിക്‌സറും നേടി.

ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ വിക്കറ്റില്‍ കോലി- ജേക്കബ് ബെതല്‍ ജോടി 14 ബോളില്‍ 21 റണ്‍സ് മാത്രമേ നേടിയുള്ളൂ. എന്നാല്‍ അടുത്ത മൂന്നു വിക്കറ്റിലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകള്‍ പിറന്നു. കോലി-ദേവ്ദത്ത് സഖ്യം 41 ബോളില്‍ 76 റണ്‍സ് അടിച്ചെടുത്തു.
വെങ്കടേഷിനൊപ്പം 35 ബോളില്‍ റണ്‍സും കോലി കൂട്ടിച്ചേര്‍ത്തു. കോലി മടങ്ങിയ ശേഷം അടുത്ത വിക്കറ്റില്‍ വെങ്കി- ടിം ഡേവിഡ് ജോടി 30 ബോളില്‍ 65 റണ്‍സും സ്‌കോര്‍ ചെയ്തു. ടോസ് ലഭിച്ച പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് രണ്ടു ടീമുകളും ഈ മാച്ചില്‍ ഇറങ്ങിയത്. പഞ്ചാബില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറും ലോക്കി ഫെര്‍ഗൂസനുമാണ് ടീമിലേക്കു വന്നത്. മറുഭാഗത്തു ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ പരിക്കു കാരണം ഈ കളിയില്‍ ഇറങ്ങിയില്ല. പകരം ജിതേഷ് ശര്‍മാണ് നായകന്‍.
ആര്‍സിബിയിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. രജതിനു പകരം സുയാഷ് ശര്‍മയും ജേക്കബ് ഡഫിക്കു പകരം റൊമാരിയോ ഷെേേപ്പര്‍ഡും ടീമിലേക്കു വരികയും ചെയ്തു.
പ്ലെയിങ് 11
പഞ്ചാബ് കിംഗ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, ലോക്കി ഫെര്‍ഗൂസണ്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- ജേക്കബ് ബെഥേല്‍, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, വെങ്കടേഷ് അയ്യര്‍, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

