വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂമി കുലുങ്ങിയാലും ഇനി കോലി കുലുങ്ങില്ല!! എല്ലാം കൂളാക്കാന്‍ ഈ 'മരുന്ന്'...

ഐപിഎല്ലിലെ ആദ്യ രണ്ടു മല്‍സരങ്ങളും ആര്‍സിബി തോറ്റിരുന്നു

By Manu

ബെംഗളൂരു: കളിക്കളത്തില്‍ പലപ്പോഴും വളരെ വൈകാരികമായി പെരുമാറുന്ന ക്രിക്കറ്റാണ് ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനുമായ വിരാട് കോലി. ചില ഘട്ടങ്ങളില്‍ നിയന്ത്രണം വിട്ട് കളിക്കിടെ അദ്ദേഹം പെരുമാറുന്നതും കണ്ടു കഴിഞ്ഞു. ഐപിഎല്ലിന്റെ ഈ സീസണ്‍ കോലിയെ സംബന്ധിച്ച് തുടക്കം അത്ര മികച്ചതല്ല. ആദ്യ രണ്ടു മല്‍സരങ്ങളിലും ആര്‍സിബി പരാജയപ്പെട്ടിരുന്നു.

സഞ്ജു ഇന്ത്യയുടെ നാലാം നമ്പര്‍; ഗംഭീറും വോണും മഞ്ജരേക്കറും പറയുന്നത് കേള്‍ക്കണം സഞ്ജു ഇന്ത്യയുടെ നാലാം നമ്പര്‍; ഗംഭീറും വോണും മഞ്ജരേക്കറും പറയുന്നത് കേള്‍ക്കണം

മുംബൈ ഇന്ത്യന്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ നോ ബോള്‍ വിവാദമാണ് ആര്‍സിബിയെ കുടുക്കിയത്. ആര്‍സിബി ഇന്നിങ്‌സിലെ അവസാന പന്ത് നോ ബോളായിരുന്നെങ്കിലും അംപയര്‍ ഇതു നല്‍കാതിരുന്നത് കോലിയെ കുപിതനാക്കിയിരുന്നു. മല്‍സരശേഷം അംപയര്‍മാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കളിക്കളത്തിനകത്തെ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ പുതിയൊരു മരുന്ന് കണ്ടെത്തിയിരിക്കുകയാണ് കോലി.

ചിരിയാണ് ആ മരുന്ന്

ചിരിയാണ് ആ മരുന്ന്

ജീവിതത്തില്‍ ഏതു മോശം അവസ്ഥകളെയും മറികടക്കാനുള്ള ഏറ്റവും നല്ല മരുന്ന് ചിരി തന്നെയാണെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു. ആര്‍സിബിയുടെ ഒരു പ്രോമോഷണല്‍ വീഡിയോ ഷൂട്ടിങിന്റെ ഭാഗമായുള്ള വീഡിയോക്കൊപ്പമാണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത്.
കോലിക്കൊപ്പം ടീമംഗങ്ങളായ എബി ഡിവില്ലിയേഴ്‌സും യുസ്‌വേന്ദ്ര ചഹലും നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുന്നില്‍ നില്‍ക്കുന്ന ചഹല്‍ മതിമറന്ന് ചുവട് വയ്ക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കോലിയും എബിഡിയും തൊട്ടു പിറകില്‍ ചുവട് വയ്ക്കുന്നതും കാണാം. പോസ്റ്റ് ചെയ്ത് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം കോലി ഈ വീഡിയോ നീക്കം ചെയ്തിട്ടുമുണ്ട്.

കോലിയുടെ നിയന്ത്രണം വിട്ടു

കോലിയുടെ നിയന്ത്രണം വിട്ടു

മുംബൈക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ അംപയര്‍ തങ്ങള്‍ക്കു നോ ബോള്‍ നിഷേധിച്ചത് കോലിയെ പ്രകോപിതനാക്കിയിരുന്നു. അവസാന പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെയാണ് മുംബൈ പേസര്‍ ലസിത് മലിങ്ക നോ ബോള്‍ എറിഞ്ഞത്. എന്നാല്‍ ഇത് അംപയറുടെ കണ്ണില്‍ പെടാതിരുന്നതിനാല്‍ ആര്‍സിബിക്കു നോ ബോള്‍ റണ്‍സും ഫ്രീഹിറ്റും അനുവദിക്കപ്പെട്ടില്ല. ആറു റണ്‍സിനാണ് ആര്‍സിബി മല്‍സരം കൈവിട്ടത്.
മല്‍സരശേഷം മാച്ച് റഫറിയുടെ റൂമിലെത്തിയ കോലി അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. താരത്തിനെതിരേ ശിക്ഷ നടപടിയുണ്ടായേക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആര്‍സിബി ആരാധകര്‍.

ക്ലബ്ബ് ക്രിക്കറ്റല്ലെന്നു കോലി

ക്ലബ്ബ് ക്രിക്കറ്റല്ലെന്നു കോലി

മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അംപയറുടെ പിഴവിനെ കടുത്ത ഭാഷയിലാണ് കോലി വിമര്‍ശിച്ചത്. ഐപിഎല്ലിന് ഒരു നിലവാരമുണ്ട്, അതിന് അനുസരിച്ചാണ് കളിക്കുന്നത്. ഇതു ക്ലബ്ബ് ക്രിക്കറ്റല്ല. അവസാന പന്ത് നോ ബോള്‍ വിളിക്കാതിരുന്നത് വളരെ വലിയ അബദ്ധം തന്നെയാണ്. അംപയര്‍മാര്‍ കണ്ണ് തുറന്നു വയ്‌ക്കേണ്ടിയിരുന്നു. അത് നോബോള്‍ വിളിച്ച് ഒരു പന്ത് തങ്ങള്‍ക്ക് അധികമായി ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറിയേനെയെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Saturday, March 30, 2019, 11:21 [IST]
Other articles published on Mar 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X