കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ താരത്തിനെതിരെ ആക്രമണം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ പൂനം യാദിവിനെതിരെ ആക്രമണം. വനിതാ വെയ്റ്റ്‌ലിറ്ററായ പൂനം വാരാണസിയില്‍ സന്ദര്‍ശനം നടത്തുന്നിനിടെയാണ് ഒരു സംഘം ആക്രമിച്ചത്. കല്ലും ഇഷ്ടികകളും കൊണ്ടാണ് ഇന്ത്യയുടെ അഭിമാന താരത്തിനെതിരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വാരാണസിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പൂനം. ഇവിടെവെച്ച് തിരിച്ചറിയപ്പെടാത്ത ചിലര്‍ ആക്രമിച്ചെന്നാണ് പരാതി. പൂനത്തിന്റെ പിതാവും അമ്മാവനും ചേര്‍ന്ന് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിച്ചവര്‍ കടന്നുകളഞ്ഞു.

punam

പൂനം യാദവിന്റെ ബന്ധുവും സമീപവാസിയും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെയാണ് സംഭവമെന്നാണ് സൂചന. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച കായിക താരത്തെ ആക്രമിക്കുകയായിരുന്നു. ഉടന്‍ പോലീസ് സഹായം തേടുകയും ചെയ്തു. വിവരം അറിഞ്ഞയുടന്‍ പൂനത്തിന് പോലീസുകാര്‍ സുരക്ഷയൊരുക്കിയിരുന്നതായി പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷിച്ചുവരികയാണ്. ഗോള്‍ഡ് കോസ്റ്റില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചാണ് പൂനം സ്വര്‍ണം നേടിയത്. ഇവിടെനിന്നും തിരിച്ചെത്തിയ ഉടനുണ്ടായ ആക്രമണം വലിയ വാര്‍ത്തയാകുകയും ചെയ്തു.

Story first published: Sunday, April 15, 2018, 13:11 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍