വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഷമാ സ്വരാജിന്റെ കരുണതേടി പലതവണ ഇന്ത്യയെ വേദനിപ്പിച്ച മുന്‍ പാക് ഹോക്കി താരം

ഇസ്ലമാബാദ്: ഒട്ടേറെ തവണ ഇന്ത്യന്‍ ഹൃദയങ്ങളെ വേദനിപ്പിച്ച മുന്‍ പാക് ഹോക്കി താരത്തിന് വേണം ഒരു ഹൃദയവും സുഷമാ സ്വരാജിന്റെ കരുണയും. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ മന്‍സൂര്‍ അഹമ്മദ് ചികിത്സയ്ക്കായി ഇന്ത്യയിലെത്താനുള്ള ശ്രമത്തിലാണ്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായില്ലെങ്കില്‍ ജീവന്‍ അപകടത്തിലാമെന്ന് അഹമ്മദ് പുറത്തുവിട്ട ഒരു വീഡിയോയില്‍ പറയുന്നുണ്ട്.

പാക്കിസ്ഥാന്‍ ഗോള്‍വലയ്ക്കുമുന്നില്‍ അക്ഷോഭ്യനായി നിന്ന മന്‍സൂര്‍ അല്ല ഇപ്പോള്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കാരുണ്യത്തിനായി മന്‍സൂര്‍ അപേക്ഷിക്കുകയാണ്. കളിക്കളത്തിലെ ഇന്ത്യാ പാക് പോരാട്ടത്തിനിടെ ഇന്ത്യന്‍ ഹൃദയങ്ങളെ വേദനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്നും എന്നാലിപ്പോള്‍ തനിക്ക് കാരുണ്യമാണ് വേണ്ടതെന്നും അഹമ്മദ് പറയുന്നു.

hockey

കറാച്ചി സ്വദേശിയായ മന്‍സൂര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പേസ്‌മേക്കറും സ്റ്റെയിന്റും തകരാറിലായതോടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇതിനായുള്ള ആധുനിക ചികിത്സ പാക്കിസ്ഥാനില്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്താന്‍ വിസ അത്യാവശ്യമായി വന്നിരിക്കുകയാണ്. ഒരു ഹൃദയവും സുഷമാ സ്വരാജിന്റെ കാരുണ്യവും കൂടിയേ തീരൂ എന്നാണ് മന്‍സൂറിന്റെ ഹൃദയം വിങ്ങുന്ന അപേക്ഷ.

പാക്കിസ്ഥാന്റെ കേവലം ഒരു ഹോക്കിതാരം അല്ല മന്‍സൂര്‍. 338 അന്താരാഷ്ട്ര മത്സരങ്ങള്‍ പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. 1994ല്‍ ലോകകപ്പ് നേടിയ ടീമിലും 1992ല്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ താരങ്ങളായ ധന്‍രാജ് പിള്ളൈ, പര്‍ഗത് സിങ് തുടങ്ങിയവരുടെ സമകാലീനനായിരുന്നു.

Story first published: Tuesday, April 24, 2018, 9:24 [IST]
Other articles published on Apr 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X