കൊല്‍ക്കത്ത: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയില്‍ കളിക്കാനെത്തുന്നു. അടുത്ത സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഈസ്റ്റ് ബംഗാളുമായി കളിക്കാനാണ് യുണൈറ്റഡ് താത്പര്യം അറിയിച്ചിരിക്കുന്നത്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ യുണൈറ്റഡ് ഇന്ത്യയില്‍ കളിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. അതേസമയം, തീയതിയും മറ്റും ഇനിയും നിശ്ചയിച്ചിട്ടില്ല.
മാര്‍ച്ചിന് മുന്‍പേ അന്തിമ തീരുമാനം അറിയിക്കാനാകില്ല. യുണൈറ്റഡുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ടീം എത്തുകയാണെങ്കില്‍ യുണൈറ്റഡ് ഇതാദ്യമായിരിക്കും കൊല്‍ക്കത്തയില്‍ കളിക്കുകയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ യുണൈറ്റഡിന്റെ പ്രതിനിധികള്‍ കൊല്‍ക്കത്തയിലെത്തിയിരുന്നു. പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസുമായി ചര്‍ച്ച നടത്തിയ സംഘം പോസിറ്റീവായ രീതിയിലാണ് അന്ന് പ്രതികരിച്ചതും.
ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പട വീണ്ടുമിറങ്ങുന്നു... ആ കണക്കും തീര്‍ക്കണം!!ഡ്രീം ഇലവന്‍ കാണാം
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ യുണൈറ്റഡ് ടീം പരിശോധിച്ച് തൃപ്തി അറിയിച്ചതാണ്. അതുകൊണ്ടുതന്നെ മൈതാനത്തെക്കുറിച്ച് സംഘാടകര്‍ക്ക് ആശങ്കയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഷ്യ ടൂറില്‍ കൊല്‍ക്കത്തയേയും ഉള്‍പ്പെടുത്താനാണ് പരിപാടി. അങ്ങനെയെങ്കില്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന്റെ നൂറാം വാര്‍ഷികത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ പോരാട്ടത്തിന് കാത്തിരിക്കാം.