മെസ്സിയെ ഒരിക്കലും മാഞ്ചസ്റ്റര്‍ സിറ്റി വാങ്ങില്ല, കാരണം ആ കുറവ്; മുന്‍ ബാഴ്‌സ താരം പറയുന്നു

ബാഴ്‌സലോണ: അടുത്തിടെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചയായ വിഷയമാണ് ലയണല്‍ മെസ്സിയുടെ കൂടുമാറ്റം. ബാഴ്‌സലോണയുടെ മാനേജ്‌മെന്റുമായി അഭിപ്രായഭിന്നതയുള്ള മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറുകയാണെന്ന തരത്തിലാണ് അഭ്യൂഹം പ്രചരിച്ചത്. എത്ര കോടി മുടക്കിയും മെസ്സിയെ വാങ്ങാന്‍ സിറ്റി തയ്യാറാണെന്ന് അറിയിച്ചുവെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ച് മുന്‍ ബാഴ്‌സാ താരം എമ്മാനുവേല്‍ പെറ്റിറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

മെസ്സിയെ ഒരിക്കലും സിറ്റി വാങ്ങില്ലെന്നാണ് പെറ്റിറ്റ് അഭിപ്രായപ്പെട്ടത്.കായിക ക്ഷമതയാണ് പ്രശ്‌നം. മെസ്സിയുടെ ശൈലിയും കായികക്ഷമതയും പ്രീമിയര്‍ ലീഗിന് യോജിച്ചതല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയല്ല മെസ്സിയെന്നും അദ്ദേഹം പറഞ്ഞു.ദി മിററിന് നല്‍കിയ അഭിമുഖത്തിലാണ് പെറ്റിറ്റിന്റെ അഭിപ്രായ പ്രകടനം. റൊണാള്‍ഡോ മോണ്‍സ്റ്ററാണ്, എന്നാല്‍ ഈ കായിക്ഷമതയില്‍ മെസ്സിക്ക് മികച്ച താരമായി രണ്ടോ മൂന്നോ വര്‍ഷം കൂടിയേ തുടരാനാവൂ.

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ്; ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടും

മികച്ച താരമാണ് മെസ്സിയെങ്കിലും കായികക്ഷമതയില്‍ പിന്നോട്ടാണ്. അദ്ദേഹത്തിന്റെ വിരമിക്കല്‍ സമയം അടുത്തെന്ന് അദ്ദേഹത്തിന് തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് ദേശീയ താരമായിരുന്ന പെറ്റിറ്റ് 2000-2001 സീസണിലാണ് ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചത്. ആഴ്‌സണല്‍, ചെല്‍സി ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, February 9, 2020, 17:12 [IST]
Other articles published on Feb 9, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X