വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന് ലോറസ് പുരസ്‌കാരം, മെസിയും ഹാമില്‍ട്ടണും മികച്ച കായിക താരങ്ങള്‍

ബര്‍ലിന്‍: കായികലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ 'ലോറസ്' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോയവര്‍ഷത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും അര്‍ജന്റൈന്‍ ഫുള്‍ബോള്‍ താരം ലയണല്‍ മെസിയും പങ്കിട്ടു.

ഇതാദ്യമായാണ് ഒരു ലോറസ് പുരസ്‌കാരം രണ്ടു താരങ്ങള്‍ ചേര്‍ന്ന് പങ്കിടുന്നത്. ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യനാണ് ഹാമില്‍ട്ടണ്‍. മെസിയാകട്ടെ, ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുള്‍ബോള്‍ താരവും.

സച്ചിന് ലോറസ് പുരസ്കാരം

തിങ്കളാഴ്ച്ച ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരനിശ അരങ്ങേറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തം അടയാളപ്പെടുത്തുന്നതിന് ലോറസ് ഏര്‍പ്പെടുത്തിയ 'സ്‌പോര്‍ടിങ് മൊമെന്റ് 2000-2020' പുരസ്‌കാരമാണ് സച്ചിനെ തേടിയെത്തിയത്.

രാജ്യത്തിന്റെ തോളിലേറി

2011 ലോകകപ്പ് ഫൈനല്‍ ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം സച്ചിനെ തോളിലേറ്റി വാംഖഡേ സ്‌റ്റേഡിയം വലംവെച്ച സംഭവം കായിക ലോകം കണ്ട ഏറ്റവും മികച്ച മുഹൂര്‍ത്തമായി. ഈ ചരിത്ര നിമിഷത്തെ 'രാജ്യത്തിന്റെ തോളിലേറി' എന്ന തലക്കെട്ടോടെയാണ് സംഘാടകര്‍ വിശേഷിപ്പിച്ചത്. ലോകമെങ്ങുമുള്ള കായിക പ്രേമികള്‍ രേഖപ്പെടുത്തിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍ ഒന്നാമതെത്തുകയായിരുന്നു.

വോട്ട് കൂടുതൽ നേടി

1983 -ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പായിരുന്നു 2011 -ലേത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ കരിയറിലെ ആദ്യത്തേതും.

നേരത്തെ, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്, കെനിയന്‍ മാരത്തോണ്‍ താരം എലിയദ് കിപ്‌ചോഗെ, ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍, മോട്ടോ ജിപി ചാംപ്യന്‍ മാര്‍ക് മാര്‍ക്കേസ് എന്നിവരും മികച്ച കായിക താരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നു.

മികച്ച ടീം

മറ്റു പുരസ്‌കരങ്ങള്‍ പരിശോധിച്ചാല്‍, ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീം പോയവര്‍ഷത്തെ ഏറ്റവും മികച്ച കായിക ടീമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 റഗ്ബി ലോകകപ്പ് ജേതാക്കളാണ് ഇവര്‍. യര്‍ഗ്ഗന്‍ ക്‌ളോപ്പിന്റെ ലിവര്‍പൂളിനെയും അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെയും പിന്നിലാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീം പുരസ്‌കാരം കയ്യടക്കിയത്.

വനിതാ താരം

മികച്ച വനിതാ കായിക താരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് നേടി. കായികലോകത്തെ അതിര്‍വരമ്പുകള്‍ ചാടിക്കടന്ന് ബൈല്‍സ് സ്വന്തമാക്കുന്ന മൂന്നാമത്തെ ലോറസ് പുരസ്‌കാരമാണിത്. അമേരിക്കന്‍ ഫുട്‌ബോള്‍ താരം മെഗാന്‍ റാപ്പീനോ, ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക, അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലീറ്റ് ആലിസണ്‍ ഫെലിക്‌സ്, സ്‌കീ താരം മിഖായേല ഷിഫ്രിന്‍ എന്നിവരും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നു.

മറ്റു പുരസ്കാരങ്ങൾ

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരമര്‍പ്പിച്ചാണ് ബര്‍ലിനില്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്. 2019 -ലെ മറ്റു ലോറസ് പുരസ്‌കാര ജേതാക്കളെ ചുവടെ കാണാം.

— ഏറ്റവും മികച്ച ബ്രേക്ക്ത്രൂ: ഇഗാന്‍ ബെര്‍ണല്‍
— ഏറ്റവും മികച്ച തിരിച്ചുവരവ്: സോഫിയ ഫ്‌ളോര്‍ഷ്
— മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം): ഒക്‌സാന മാസ്‌റ്റേഴ്‌സ്
— മികച്ച കായിക താരം (ആക്ഷന്‍ വിഭാഗം): ക്‌ളോ കിം
— ആജീവനാന്ത പുരസ്‌കാരം: ഡിര്‍ക്ക് നോവിറ്റ്‌സ്‌കി
— അസാധാരണ നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം: സ്പാനിഷ് ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍

Story first published: Tuesday, February 18, 2020, 7:28 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X