വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിക്ക് തെറ്റുപറ്റാറുണ്ടെന്ന് പറഞ്ഞിട്ടില്ല, മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കുല്‍ദീപ് യാദവ്

ധോണിക്ക് തെറ്റുപറ്റാറുണ്ടെന്ന് പറഞ്ഞിട്ടില്ല | #KuldeepYadav | #MSDhoni | Oneindia Malayalam

മുംബൈ: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക സ്പിന്‍ബൗളറാണ് കുല്‍ദീപ് യാദവ്. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് കഴിഞ്ഞ ദിവസം ധോണിയുടെ തീരുമാനങ്ങളും പിഴക്കാറുണ്ടെന്ന് പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. സീയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കുല്‍ദീപ് യാദവ് നല്‍കിയെന്ന് പറയുന്ന മറുപടിയാണ് ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അമ്പരപ്പ്; പോഗ്ബയെ പിന്തുണച്ച് മൗറീഞ്ഞോഫുട്‌ബോള്‍ പ്രേമികള്‍ക്ക് അമ്പരപ്പ്; പോഗ്ബയെ പിന്തുണച്ച് മൗറീഞ്ഞോ

ധോണി നല്‍കിയ ടിപ്സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ധോണിയുടെ പല ടിപ്‌സുകളും പിഴയ്ക്കാറുണ്ടെന്ന് കുല്‍ദീപ് അഭിപ്രായപ്പെട്ടെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് കുല്‍ദീപ് യാദവ് തന്നെ രംഗത്തെത്തി. തികച്ചും തെറ്റായ വാര്‍ത്തയാണിതെന്നും വാര്‍ത്ത വളച്ചൊടിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരെക്കുറിച്ചും അനുയോജ്യമല്ലാത്ത ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും കുല്‍ദീപ് ഇന്റസ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. പോസ്റ്റിനടയില്‍ ധോണിയോട് ബായിയോട് ബഹുമാനം എന്നും കുല്‍ദീപ് കുറിച്ചിട്ടുണ്ട്.

kuldeepanddhoni

ക്രിക്കറ്റ് മൈതാനത്ത് പലപ്പോഴും ധോണിയുടെ തന്ത്രങ്ങള്‍ ഫലപ്രദമായി കുല്‍ദീപ് നടപ്പില്‍ വരുത്താറുണ്ട്. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി നല്‍കുന്ന നല്‍കുന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും മത്സരഗതിയെ തന്നെ മാറ്റിമറിക്കാറുണ്ട്. അനുഭവസമ്പന്നനായ ധോണിയുടെ സാന്നിദ്ധ്യം ഇംഗ്ലണ്ട് ലോകകപ്പിലും ഇന്ത്യയെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ.പി.എല്ലിന്റെ ഈ സീസണില്‍ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവ് തിരിച്ചുവരാമെന്ന ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്കുവേണ്ടി 44 ഏകദിനത്തില്‍ നിന്ന് 87 വിക്കറ്റും 18 ട്വന്റി20യില്‍ നിന്ന് 35 വിക്കറ്റും ആറ് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, May 16, 2019, 9:12 [IST]
Other articles published on May 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X