വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ അവസരം നല്‍കണം; ആവശ്യമുന്നയിച്ച് റെയ്‌നയും പത്താനും

മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് ഇരുവരും ഇത്തരമൊരുകാര്യം ആവശ്യപ്പെട്ടത്. വിദേശ ആഭ്യന്തര ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി ഐ ബിസിസി ഐയുമായി ചര്‍ച്ച നടത്തണമെന്നും രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ അവസരം നല്‍കാന്‍ തയ്യാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

വിദേശ ലീഗുകളിലെ മികച്ച ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചാല്‍ നമുക്ക് തന്നെയത് ഗുണം ചെയ്യും. അന്താരാഷ്ട്ര താരങ്ങളുടെ തിരിച്ചുവരവിനെല്ലാം ഇത്തരം വിദേശ ലീഗുകള്‍ സഹായിക്കുമെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. ഓരോ രാജ്യത്തെ ക്രിക്കറ്റും ഓരോ തരത്തിലാണ്.മൈക്കില്‍ ഹസി ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ 29ാം വയസിലാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും ഈ പ്രായത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കില്ല. പ്രായമല്ല കളിക്കാനുള്ള കായിക ക്ഷമതയുണ്ടെങ്കില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവസരം നല്‍കണം. 30 വയസിന് മുകളിലുള്ളവരെല്ലാം ആരോഗ്യവാന്മാരല്ലെന്ന ചിന്ത മാറ്റണം. അവരെ വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ ബിസിസിഐ അനുവദിക്കണം-ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഈ വിദേശ നായകന്മാര്‍ തെളിയിച്ചു; ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളുടെ കുത്തകയല്ലഈ വിദേശ നായകന്മാര്‍ തെളിയിച്ചു; ഐപിഎല്‍ ഇന്ത്യന്‍ താരങ്ങളുടെ കുത്തകയല്ല

sureshrainaandirfanpathan

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന പത്താന്റെ കരിയറില്‍ പരിക്ക് വില്ലനായെത്തുകയായിരുന്നു. ടെസ്റ്റില്‍ ആദ്യ ഓവറില്‍ പത്താന്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്.പാകിസ്താനെതിരെയായിരുന്നു പത്താന്റെ മാജിക്കല്‍ ബൗളിങ്. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹം ഈ വര്‍ഷം ജനുവരിയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജഴ്‌സിയില്‍ 29 ടെസ്റ്റില്‍ നിന്ന് 100, 120 ഏകദിനത്തില്‍ നിന്ന് 173, 24 ടി20യില്‍ നിന്ന് 28 വിക്കറ്റ് പത്താന്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കൊപ്പവും കളിച്ചിട്ടുണ്ട്.

ഏറെ നാളായി ഇന്ത്യന്‍ ടീമിന് വെളിയിലുള്ള സുരേഷ് റെയ്‌ന ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ അഭിവാജ്യ ഘടകമാണ് റെയ്‌ന. 33 കാരനായ റെയ്‌ന 193 ഐപിഎല്ലില്‍ നിന്ന് 5368 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ജഴ്‌സിയില്‍ 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനത്തില്‍ നിന്ന് 5615 റണ്‍സും 78ടി20യില്‍ നിന്ന് 1604 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്. ഇന്ത്യയുടെ ചേതേശ്വര്‍ പുജാര,രവിചന്ദ്ര അശ്വിന്‍ തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. പലപ്പോഴും വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് ബിസിസി ഐ വിലക്കിയിരുന്നു.

Story first published: Sunday, May 10, 2020, 11:41 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X