വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാപ്റ്റനായി സര്‍ഫറാസ് അഹമ്മദിന് കുറച്ച് സമയം കൂടി നല്‍കാമായിരുന്നു: ഇന്‍സമാം ഉല്‍ഹഖ്

കറാച്ചി: ലോക്ഡൗണിനിടെ നിര്‍ണ്ണായക തീരുമാനങ്ങളാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ടത്. അതിനാല്‍ പ്രധാനമായത് സര്‍ഫറാസ് അഹമ്മദിനെ നായകസ്ഥാനത്ത് നിന്ന് നീക്കുന്നതയായിരുന്നു. പാകിസ്താന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച സര്‍ഫറാസിനെ നായകസ്ഥാനത്ത് നീക്കിയത് ഏറെ വാര്‍ത്താ പ്രധാന്യവും നേടിയിരുന്നു. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ടീമിനെ ഉടച്ചുവാര്‍ക്കുന്ന നിലപാടാണ് മിസ്ബാഹ് ഉല്‍ഹഖ് പരിശീലകനും സെലക്ടറുമായ പാകിസ്താന്‍ സ്വീകരിച്ചത്. ഇപ്പോഴിതാ സര്‍ഫറാസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ഇന്‍സമാം ഉല്‍ഹഖ്. സര്‍ഫറാസിന് നായകനെന്ന നിലയില്‍ കുറച്ചുകൂടി സമയം നല്‍കാമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പാകിസ്താനുവേണ്ടി ശ്രദ്ധിക്കപ്പെടുന്ന വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് സര്‍ഫറാസ്.

പഠിക്കുകയെന്നതാണ് ഒരു ക്യാപ്റ്റന്‍ പ്രധാനമായും ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ചില പിഴവുകളും സംഭവിച്ചു. അതാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കാരണം. പാകിസ്താനുവേണ്ടി ചാമ്പ്യന്‍സ് ട്രോഫി നേടിയ ക്യാപ്റ്റനാണ് സര്‍ഫറാസ്. ടി20 റാങ്കിങ്ങില്‍ പാകിസ്താനെ ഒന്നാമതെത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകണമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കാനും അവസരം നല്‍കാനും തയ്യാറായില്ലെന്നും ഇന്‍സമാം പറഞ്ഞു. പാകിസ്താനുവേണ്ടി കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള താരമായ ഇന്‍സമാം ക്യാപ്റ്റനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016 മുതല്‍ 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ഇന്‍സമാം പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചത്. പാകിസ്താനുവേണ്ടി 120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സും 378 ഏകദിനത്തില്‍ നിന്ന് 11739 റണ്‍സും ഒരു ടി20യില്‍ നിന്ന് 11റണ്‍സുമാണ് അദ്ദേഹം നേടിയത്.

inzamam-sarfaraz

ഇന്‍സമാമിന് പകരം മുഖ്യ പരിശീലകനായ മിസ്ബാഹ് ഉല്‍ഹഖിനെ മുഖ്യ സെലക്ടര്‍കൂടി ആക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ഫറാസിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. കൂടാതെ പിസിബിയുടെ കേന്ദ്ര കരാറില്‍ നിന്ന് സര്‍ഫറാസിനെ ഒഴിവാക്കുകയും ചെയ്തു. നിലവില്‍ അസര്‍ അലി ടെസ്റ്റിലും പരിമിത ഓവര്‍ മത്സരങ്ങളില്‍ ബാബര്‍ അസാമുമാണ് പാക് ടീമിനെ നയിക്കുന്നത്. കഴിഞ്ഞിടെ പാകിസ്താനില്‍ വെച്ച്‌നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടൂര്‍ണമെന്റില്‍ പരാജയപ്പെട്ടതോടെയാണ് സര്‍ഫറാസിനെ പുറത്താക്കണമെന്ന തരത്തില്‍ പ്രതിഷേധമുയര്‍ന്നത്. പിന്നാലെ ലോകകപ്പിലും ടീം നിറം മങ്ങിയതോടെ സര്‍ഫറാസിനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നു. ഷുഹൈബ് അക്തറടക്കം നിരവധി സൂപ്പര്‍ താരങ്ങള്‍ സര്‍ഫറാസിന്റെ കായിക ക്ഷമതയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Story first published: Saturday, July 4, 2020, 11:41 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X