വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയും കോലിയും വീണ്ടും മുഖാമുഖം;തട്ടകത്തില്‍ പകരം വീട്ടുമോ കോലിക്കൂട്ടം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടു.ം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാണ് ചെന്നൈ 12ാം സീസണിലേക്കുള്ള വരവറിയിച്ചത്. ഇതിനുള്ള മറുപടി പറയാനുറച്ചാവും കോലിയും സംഘവും ഇന്ന് ഹോം ഗ്രൗണ്ടിലിറങ്ങുക. തുടര്‍ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബംഗളൂരുവിനെ ചെന്നൈ പേടിക്കണം. മോശം ഫോമില്‍ നിന്ന് ബംഗളൂരുവിന്റെ ബാറ്റിങ് നിര താളം കണ്ടെത്തിക്കഴിഞ്ഞു. ഡെയ്ന്‍ സ്‌റ്റെയിന്റെ വരവോടെ പേസ് ബൗളിങും ശക്തമായിക്കഴിഞ്ഞു. അതിനാല്‍ അനായാസ ജയം നേടുക ചെന്നൈയ്ക്ക് അസാധ്യം.

ഹൈദരാബാദും കെ.കെ.ആറും വീണ്ടും മുഖാമുഖം; മുന്‍തൂക്കം കൊല്‍ക്കത്തയ്ക്ക്ഹൈദരാബാദും കെ.കെ.ആറും വീണ്ടും മുഖാമുഖം; മുന്‍തൂക്കം കൊല്‍ക്കത്തയ്ക്ക്

അവസാന മത്സരം കളിക്കാതിരുന്ന എം.എസ് ധോണി ചെന്നൈ നിരയില്‍ തിരിച്ചെത്തുന്നതോടെ ടീമിന്റെ കരുത്തുയരും. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട്് തോല്‍വിയുമടക്കം 14 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്താണ്. ജയത്തോടെ ആദ്യം പ്ലേ ഓഫിലെത്തുന്ന ടീമെന്ന ബഹുമതി സ്വന്തമാക്കാനുറച്ചാവും ചെന്നൈ ഇറങ്ങുക. ഒമ്പത് മത്സരത്തില്‍ ഏഴിലും തോറ്റ് നാലുപോയിന്റുള്ള ബംഗളൂരു അവസാന സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത അവസാനിച്ച ബംഗളൂരുവിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെ മതിയാകു.

ബാറ്റിങ് നിര ഫോമില്‍

ബാറ്റിങ് നിര ഫോമില്‍

സീസണിന്റെ തുടക്ക മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നത് ബംഗളൂരുവിന് ആത്മവിശ്വാസം നല്‍കുന്നു. ക്യാപ്റ്റന്‍ വിരാട് കോലി അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കൈയടി നേടി. മദ്ധ്യനിരയില്‍ മോയിന്‍ അലി അടിച്ചുതകര്‍ക്കുന്നുണ്ട്. പാര്‍ഥിവ് പട്ടേലിന് അവസാന കുറച്ച് മത്സരങ്ങളിലായി ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന ഓവറുകളില്‍ സ്‌റ്റോയിനിസ് അടിച്ച് തകര്‍ക്കുന്നതും ബംഗളൂരുവിന് കരുത്ത് പകരുന്നു. അവസാന മത്സരം കളിക്കാതിരുന്ന എ.ബി ഡിവില്ലിയേഴ്‌സ് ഇന്ന് കളിച്ചേക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസന് അവസാന മത്സരത്തില്‍ ബംഗളൂരു ഇടം നല്‍കിയെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. മധ്യനിരയില്‍ താരത്തിന്റെ സാന്നിദ്ധ്യം ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

എതിരാളികളെ വിറപ്പിക്കും

എതിരാളികളെ വിറപ്പിക്കും

ആദ്യ ഓവറുകളില്‍ സ്‌റ്റെയിന്റെ പേസ് എതിരാളികളെ വിറപ്പിക്കും. മുഹമ്മദ് സിറാജ് അവസാന മത്സരത്തില്‍ ഭേദപ്പെട്ട് ബൗളിങ് പുറത്തെടുത്തപ്പോള്‍ തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിഞ്ഞ് നവദീപ് സൈനിയും എതിരാളികളെ വിറപ്പിക്കുന്നു. സ്പിന്‍ ബൗളിങ്ങില്‍ ചാഹലും തിളങ്ങുന്നു.

ടോപ് ഓഡര്‍ നിരാശ

ടോപ് ഓഡര്‍ നിരാശ

ചെന്നൈയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തുന്നു.കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഷെയ്ന്‍ വാട്‌സണ് ഇത്തവണ താളം കണ്ടെത്താന്‍ കഴിയുന്നില്ല.ഫഫ് ഡുപ്ലെസിസ് മോശമില്ലാതെ കളിക്കുന്നുണ്ട്. സുരേഷ് റെയ്‌നയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിരാശപ്പെടുത്തുന്നു. മദ്ധ്യനിരയില്‍ എം.എസ് ധോണിയുടെ സാന്നിദ്ധ്യമാണ് ചെന്നൈയുടെ കരുത്ത്. ഈ സീസണില്‍ പലതവണ ധോണി ചെന്നൈയുടെ രക്ഷകനായി.

സ്ഥിരത കാട്ടാനാവുന്നില്ല

സ്ഥിരത കാട്ടാനാവുന്നില്ല

അമ്പാട്ടി റായിഡുവിനും കേദാര്‍ ജാദവിനും സ്ഥിരത കാട്ടാനാവുന്നില്ല. ഡ്വെയ്ന്‍ ബ്രാവോയുടെ അഭാവം ചെന്നൈ നിരയില്‍ പ്രതിഫലിക്കുന്നു. രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും ചെന്നൈയ്ക്ക് നിര്‍ണ്ണായകമാണ്. 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഇമ്രാന്‍ താഹിറിന്റെ സ്പിന്‍ ബൗളിങ്ങാണ് ചെന്നൈയുടെ വജ്രായുധം. 11 വിക്കറ്റുമായി ദീപക് ചാഹര്‍ മികച്ച പിന്തുണ നല്‍കുന്നു.

കണക്കില്‍ ചെന്നൈ

കണക്കില്‍ ചെന്നൈ

ഇതുവരെ 22 തവണ ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. ബംഗളൂരുവില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം ചെന്നൈ സ്വന്തമാക്കി.


Story first published: Sunday, April 21, 2019, 10:09 [IST]
Other articles published on Apr 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X