വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്നിക്കിരീടം തേടി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആതിഥേയരുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

ലണ്ടന്‍: ക്രിക്കറ്റ് പ്രേമികളുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് അവസാനം. ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ പിതാക്കന്‍മാരായിട്ടും ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കാത്തവരെന്ന ചീത്തപ്പേര് മാറ്റാന്‍ ഇത്തവണത്തെ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഓള്‍റൗണ്ട് നിര എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനം ഇന്നേവരെ കാണാത്ത രീതിയില്‍ അതിഗംഭീരമാകുംക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനം ഇന്നേവരെ കാണാത്ത രീതിയില്‍ അതിഗംഭീരമാകും

ഇത്തവണ ആതിഥേയര്‍ക്ക് അഭിമാന പോരാട്ടമാണ്. എല്ലാ കാര്യങ്ങളും അനുകൂലമായുള്ള ഇംഗ്ലണ്ട് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് വിജയിക്കുകയും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തു. വിലയിരുത്തലുകളില്‍ കൂടുതല്‍ കിരീട സാധ്യ കല്‍പ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിന്റെ സാധ്യതാ ഇലവനെ പരിശോധിക്കാം.

ജേസണ്‍ റോയ്

ജേസണ്‍ റോയ്

ഇംഗ്ലണ്ട് ജോണി ബെയര്‍സ്‌റ്റോവിനൊപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ജേസണ്‍ റോയിയെയാണ്. ആക്രമണ ബാറ്റിങ് ശൈലിയുള്ള റോയ് 74 മത്സരത്തില്‍ നിന്ന് 39.77 ശരാശരിയില്‍ 2824 റണ്‍സാണ് അടിച്ചെടുത്തത്. 180 റണസാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ലീഗ് ക്രിക്കറ്റുകളിലും സജീവമായ റോയിക്ക് ഇംഗ്ലണ്ടിലെ മൈതാനങ്ങളിലുള്ള പരിചയസമ്പത്ത് ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടാവും.ഏകദിന റാങ്കിങ്ങില്‍ 24ാം സ്ഥാനത്താണ് റോയ്.

ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍)

ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍)

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയില്‍ ടീമിന് പ്രതീക്ഷകളേറെ. ഓപ്പണറായി ഇറങ്ങിയ അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. ഐ.പി.എല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന പാകിസ്താനെതിരായ പരമ്പരയിലും ശ്രദ്ധേയ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 61 മത്സരങ്ങളില്‍ നിന്ന് 47.85 ശരാശരിയില്‍ 2297 റണ്‍സാണ് ബെയര്‍‌സ്റ്റോ സ്വന്തം പേരിലാക്കിയത്. അതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും.

ജോ റൂട്ട്്

ജോ റൂട്ട്്

മൂന്നാം സ്ഥാനക്കാരനായി ടീമിന്റെ ടെസ്റ്റ് നായകന്‍കൂടിയായ ജോ റൂട്ടാവും ഇറങ്ങുക. സ്ഥിരതയോടെ ബാറ്റുവീശുന്ന റൂട്ട് റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ജഴ്‌സിയില്‍ 129 മത്സരം കളിച്ച റൂട്ട് 50.29 ശരാശരിയില്‍ 5180 റണ്‍സാണ് നേടിയത്. 14 സെഞ്ച്വറിയും 29 അര്‍ദ്ധ സെഞ്ച്വറിയും ഇതിനോടകം നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായക സ്ഥാനമാണ് റൂട്ടിന്. പാര്‍ട് ടൈം സ്പിന്നറായും റൂട്ടിനെ ഉപയോഗിക്കാം. 20 ഏകദിന വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് ടീം നായകനായ ഇയാന്‍ മോര്‍ഗന്റെ പരിചയസമ്പത്തില്‍ ടീം പ്രതീക്ഷ വയ്ക്കുന്നു. മോര്‍ഗന്റെ കീഴില്‍ ഈ സീസണിലും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടിനായി. 220 മത്സരം കളിച്ച മോര്‍ഗന്‍ 39.21 ശരാശരിയില്‍ 6901 റണ്‍സാണ് നേടിയത്. ഇതില്‍ 12 സെഞ്ച്വറിയും 44 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. 32കാരനായ മോര്‍ഗന്‍ റാങ്കിങ്ങില്‍ 19ാം സ്ഥാനത്താണ്.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

നിലവിലെ ലോക ക്രിക്കറ്റില്‍ ഏറ്റവും താരമൂല്യമുള്ള ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. ഐ.പി.എല്ലില്‍ നിറം മങ്ങിയെങ്കിലും ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മദ്ധ്യനിരയ്ക്ക് കരുത്തേകുക സ്‌റ്റോക്‌സാവും.82 ഏകദിനത്തില്‍ നിന്ന് 36.64 ശരാശരിയില്‍ 2125 റണ്‍സും 63 വിക്കറ്റാണ് സ്റ്റോക്‌സ് നേടിയത്. മൂന്ന് സെഞ്ച്വറിയും 14 അര്‍ദ്ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ലോക റാങ്കിങ്ങില്‍ 29ാം സ്ഥാനത്താണ് സ്‌റ്റോക്‌സ്.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി മികച്ച ഫോമിലാണ്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം തകര്‍ത്തുകളിച്ച മോയിനിലും ടീം പ്രതീക്ഷ വയ്ക്കുന്നു. 93 മത്സരത്തില്‍ നിന്ന് 26.84 ശരാശരിയില്‍ 1691 റണ്‍സും 79 വിക്കറ്റും മോയിന്‍ സ്വന്തം പേരിലാക്കി. മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടുള്ള മോയിന്‍ റാങ്കിങ്ങില്‍ 82ാം സ്ഥാനത്താണ്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് നിരയില്‍ എതിരാളികള്‍ കൂടുതല്‍ ഭയക്കുന്ന താരം. പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ മുന്നറിയിപ്പ് നല്‍കിയ ബട്‌ലര്‍ക്കാവും മദ്ധ്യനിരയുടെ മുഖ്യ ചുമതല. അനിവാര്യ സമയങ്ങളില്‍ ടോപ് ഓഡറിലും താരത്തിനെ പരീക്ഷിക്കാം. 128 ഏകദിനങ്ങളില്‍ നിന്ന് 42.13 ശരാശരിയില്‍ 3497 റണ്‍സ് നേടിയിട്ടുള്ള ബട്‌ലര്‍ എട്ട് സെഞ്ച്വറിയും 18 അര്‍ദ്ധ സെഞ്ച്വറിയും നേടി. വിക്കറ്റ് കീപ്പറായും പരിഗണിക്കപ്പെടുന്ന താരം റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്.

ലിയാം പ്ലന്‍കറ്റ്

ലിയാം പ്ലന്‍കറ്റ്

ഫാസ്റ്റ് ബൗളര്‍ ലിയാം പ്ലന്‍കറ്റിനും ടീമില്‍ സ്ഥാനം ലഭിച്ചേക്കും.81 മത്സരത്തില്‍ നിന്ന് 124 വിക്കറ്റും 584 റണ്‍സുമാണ് പ്ലന്‍കറ്റിന്റെ സമ്പാദ്യം. ഒരു അര്‍ദ്ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 52 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടോം കുറാന്‍

ടോം കുറാന്‍

ഇംഗ്ലണ്ടിനുവേണ്ടി 15 ഏകദിനം മാത്രം കളിച്ചിട്ടുള്ള ടോം കുറാന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ സ്ഥാനം പിടിക്കും. ലീഗ് ക്രിക്കറ്റിലൂടെ ഇംഗ്ലണ്ടില്‍ അനുഭസമ്പത്തുള്ള കുറാന്റെ മികച്ച പ്രകടനം 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്.

ക്രിസ് വോക്‌സ്

ക്രിസ് വോക്‌സ്

ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ക്രിസ് വോക്‌സിനെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍ക്കൊള്ളിച്ചേക്കും. 86 ഏകദിനത്തില്‍ നിന്ന് 121 വിക്കറ്റും 1039 റണ്‍സുമാണ് വോക്‌സിന്റെ നേട്ടം. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. റാങ്കിങ്ങില്‍ 98ാം സ്ഥാനത്താണ്.

ആദില്‍ റഷീദ്

ആദില്‍ റഷീദ്

സ്പിന്‍ ബൗളറായി ആദില്‍ റഷീദിനാവും മുഖ്യ പരിഗണന. 85 ഏകദിനത്തില്‍ നിന്ന് 130 വിക്കറ്റാണ് അദ്ദേഹം വീഴ്്ത്തിയത്. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 529 റണ്‍സും സ്വന്തം പേരിലുള്ള റഷീദിന്റെ ഉയര്‍ന്ന സ്‌കോര്‍ 69.

Story first published: Thursday, May 30, 2019, 9:39 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X