വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ ഫോര്‍ ഇന്ത്യ; കോവിഡ് ബാധിതര്‍ക്കായി പ്രശസ്തര്‍ കൈകോര്‍ക്കുന്നു, രോഹിതും കോലിയും പങ്കെടുക്കും

മുംബൈ: കോവിഡ് 19 നിയന്ത്രണമില്ലാതെ വ്യാപിക്കുകയാണ്. യൂറോപ്പിലും ആഫ്രിക്കയിലും വന്‍ നാശം വിതച്ച കോവിഡ് 19 ഇന്ത്യയിലും വളരെയധികം ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിരോധമരുന്നില്ലാത്ത രോഗം ഇതിനോടകം ലോകത്തെ രണ്ട് ലക്ഷത്തിന് മുകളിലാളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തി. ഇന്ത്യയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കുമാണ് കോവിഡ് തള്ളിവിട്ടത്. കോവിഡ് മൂലം നിരവധി ആളുകളുടെ ഉപജീവനമാര്‍ഗമാണ് നഷ്ടമായത്. ഇപ്പോഴിതാ ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കാന്‍ രാജ്യത്തെ പ്രശസ്തരായ ആളുകള്‍ കൈകോര്‍ക്കുകയാണ്. ഐ ഫോര്‍ ഇന്ത്യ എന്ന പേരിലാണ് സൂപ്പര്‍ താരങ്ങള്‍ കോവിഡിനെതിരേ പോരാടാനിറങ്ങുന്നത്.

ഇന്ത്യയിലെ സിനിമാ, മ്യൂസിക്ക്, കായിക, ബിസിനസ് മേഘലയിലെ പ്രശസ്തരെല്ലാം ചേര്‍ന്ന് കോവിഡ് ബാധിതര്‍ക്കായി പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, അമീര്‍ ഖാന്‍,ഐശ്വര്യ റായി, അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്, ശ്രേയ ഘോഷാല്‍, വിദ്യാ ബാലന്‍, സോനു നിഗം, രോഹിത് ശര്‍മ, സാനിയ മിര്‍സ തുടങ്ങിയ പ്രശസ്തരായ നിരവധി ആളുകള്‍ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. വീട്ടില്‍ കുടുങ്ങിയിരിക്കുന്ന സാധാരണക്കാരായ ആളുകളുടെ സംരക്ഷണത്തിനായുള്ള പരിപാടിയാണിതെന്നും രണ്ടാഴ്ച മുമ്പുതന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നുമാണ് സംഘാടകര്‍ അറിയിച്ചത്. എന്തായാലും കോവിഡ് ദുരിതം അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് പരിപാടി സഹായകമാകുമെന്ന് ഉറപ്പാണ്.

rohit-kohli

നേരത്ത മുതല്‍ പ്രശസ്തരായ താരങ്ങളെല്ലാം തന്നെ പ്രധാനമന്ത്രിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കോലി, എം എസ് ധോണി, രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടുമിക്ക കായിക താരങ്ങളും സാമ്പത്തിക സംഭാവന ചെയ്തിരുന്നു. ബിസിസിഐ 52 കോടിയോളം രൂപയാണ് സംഭാവനയായി നല്‍കിയത്. ഫിറ്റ്‌നസ് ചലഞ്ചിലൂടെ ഇന്ത്യയുടെ വനിതാ ഹോക്കി ടീം 20 ലക്ഷം രൂപ സമാഹരിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്‍ജിഒയ്ക്കാണ് ഇവര്‍ കൈമാറിയത്. 18 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിലൂടെയാണ് ഇവര്‍ പണം സ്വരൂപിച്ചത്. രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍,ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് തുക വിനിയോഗിക്കുക. ഇത്തരത്തില്‍ സമൂഹത്തിന്റെ പല വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണ് ദുരിതമനുവിക്കുന്നവരുടെ ഉന്നമനത്തിനായി ലഭിക്കുന്നത്.

ഇന്ത്യക്ക് പുറത്ത് ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി തുടങ്ങിയ നിരവധി ആളുകളാണ് ക്യാംപെയിനിന്റെ ഭാഗമായുള്ളത്. സ്‌പെയിന്‍, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പല രാജ്യങ്ങളും കോവിഡ് ബാധയൊഴിഞ്ഞ് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

Story first published: Monday, May 4, 2020, 17:37 [IST]
Other articles published on May 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X