വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങി അഞ്ച് യുവതാരങ്ങള്‍

ദില്ലി: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ഏറെ പ്രാധാന്യമുള്ളതാണ്. ലോകപ്പിലെ തോല്‍വിക്കുശേഷം ആത്മവിശ്വാസത്തോടെ തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് പരമ്പരവിജയം തുണാകും. എന്നാല്‍, വിന്‍ഡീസിനെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല. പരമ്പരയ്‌ക്കെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച അതേ ടീമിനെയാകും വെസ്റ്റിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെയും ഇറക്കുക. മാത്രമല്ല, ലോകകപ്പിലെ തോല്‍വിയില്‍ നിന്നും തിരിച്ചുവരാന്‍ വിന്‍ഡീസിന് ജയം അനിവാര്യമാണ്.

'ഫാന്റം ബ്ലാക്കില്‍'മൂന്നാം ജഴ്‌സി പുറത്തിറക്കി ലിവര്‍പൂള്‍'ഫാന്റം ബ്ലാക്കില്‍'മൂന്നാം ജഴ്‌സി പുറത്തിറക്കി ലിവര്‍പൂള്‍

പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ യുവകളിക്കാരെ വിന്‍ഡീസില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി എന്നിവര്‍ വിന്‍ഡീസില്‍ കളിക്കാനിറങ്ങിയേക്കില്ല. ഇവര്‍ക്കുപകരം യുവ കളിക്കാരെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് ചില താരങ്ങള്‍ക്ക് ആദ്യവിളിയെത്തും.

പ്രിയാങ്ക് പഞ്ചല്‍

പ്രിയാങ്ക് പഞ്ചല്‍

ഓപ്പണറായി പരിഗണിക്കാന്‍ സാധ്യതയേറെയുള്ള താരമാണ് പ്രിയാങ്ക് പഞ്ചല്‍. പൃഥ്വി ഷായ്ക്ക് പരിക്കേറ്റതിനാല്‍ പ്രിയാങ്കിനെ മൂന്നാം ഓപ്പണറായി പരിഗണിച്ചേക്കും. കെ എല്‍ രാഹുല്‍ മായങ്ക് അഗര്‍വാള്‍ എന്നിവരായിരിക്കും ഇന്ത്യന്‍ ഓപ്പണര്‍മാര്‍. രഞ്ജിയില്‍ ഗുജറാത്തിനുവേണ്ടി 898 റണ്‍സ് പ്രിയാങ്ക് ഈ സീസണില്‍ നേടിയിട്ടുണ്ട്. ഇന്ത്യ എയ്ക്കുവേണ്ടിയുള്ള പ്രകടനവും താരത്തിന് തുണയാകും.

അഭിമന്യു ഈശ്വരനും കെ എസ് ഭരതും

അഭിമന്യു ഈശ്വരനും കെ എസ് ഭരതും

ബംഗാള്‍ താരം അഭിമന്യു ഈശ്വര്‍ ആണ് പ്രിയാങ്കിന്റെ പ്രധാന എതിരാളി. ശ്രീലങ്ക എ ടീമിനെതിരെ 233 റണ്‍സടിച്ച താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബംഗാള്‍ ക്രിക്കറ്റര്‍ അവാര്‍ഡ് നേടിയ അഭിമന്യു സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണനയിലുള്ള താരമാണ് കെ എസ് ഭരത്. ഋഷഭ് പന്തിനൊപ്പം ഭരതിനെയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അതിശയിക്കാനില്ല. ഇന്ത്യ എ യ്ക്കുവേണ്ടി ഗംഭീര പ്രകടനമാണ് അടുത്തകാലത്തായി ഭരത് പുറത്തെടുത്തത്.

നവദീപ് സെയ്‌നിയും രാഹുല്‍ ചാഹറും

നവദീപ് സെയ്‌നിയും രാഹുല്‍ ചാഹറും

ബൗളര്‍മാരില്‍ നവദീപ് സെയ്‌നിയാണ് ടീമില്‍ കയറിപ്പറ്റിയേക്കുമെന്ന് കരുതുന്നത്. ബുംറയേക്കാള്‍ വേഗതയേറിയ സെയ്‌നി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ബുംറയ്ക്ക് വിശ്രമം നല്‍കുമ്പോള്‍ സെയ്‌നി ടീമിലെത്തിയേക്കും. ഐപിഎല്ലിലെ പ്രകടനം ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിനും ടീമിലേക്കുള്ള വഴി തുറന്നേക്കും. സ്ഥിരതയോടെ പന്തെറിയുന്ന ചാഹറിന് പരിമിത ഓവര്‍ ടീമിലെക്ക് വിളിയെത്തിയേക്കുമെന്ന സൂചനയുണ്ട്.

Story first published: Saturday, July 20, 2019, 17:55 [IST]
Other articles published on Jul 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X