വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐ പുറത്തുവിട്ടിട്ടില്ല; ഐപിഎല്ലിന്റെ വ്യാജ ഷെഡ്യൂള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13ാം സീസണെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൊറോണ വ്യാപനം ഇന്ത്യയില്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ മത്സരക്രമം ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 2020ലെ ഐപിഎല്ലിന്റെ ഷെഡ്യൂളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ ഷെഡ്യൂള്‍ പ്രചരിക്കുകയാണ്.

51 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റായിത്തന്നെയാണ് ഇത്തവണയും ഐപിഎല്‍ നടക്കുകയെങ്കിലും മത്സരക്രമങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാട്‌സ് ആപ്പില്‍ പിഡിഎഫ് ഫോര്‍മാറ്റിലാണ് വ്യാജ ഫിക്‌സ്ചര്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30,7.30നാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുകയെന്നാണ് വിവരം. അതേ സമയം പ്രചരിക്കുന്ന വ്യാജ ഷെഡ്യൂളില്‍ 4മണിയും 8 മണിയുമാണ് സമയം കൊടുത്തിരിക്കുന്നത്.

ഐപിഎല്‍ 2020 നിലവിലെ രാജ്യത്തിന്റെ മാനസികാവസ്ഥ മാറ്റും: ഗൗതം ഗംഭീര്‍ഐപിഎല്‍ 2020 നിലവിലെ രാജ്യത്തിന്റെ മാനസികാവസ്ഥ മാറ്റും: ഗൗതം ഗംഭീര്‍

ipl

യുഎഇയിലെ മൂന്ന് വേദികളിലായാവും ഇത്തവണത്തെ ഐപിഎല്‍ നടക്കുക. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കാന്‍ കൂടുതല്‍ സാധ്യത. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനൊപ്പം ഉദ്ഘാടന മത്സരത്തില്‍ എതിരാളികളാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെയാണ് വ്യാജ മത്സരക്രമം പ്രചരിക്കുന്നത്. പ്രീമിയര്‍ ലീഗുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞ ദിവസം ബിസിസിഐ സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷ അംഗീകരിക്കുകയായിരുന്നു. നേരത്തെ 2014ല്‍ യുഎഇയില്‍ വേദിയായപ്പോള്‍ ഐപിഎല്‍ വലിയ വിജയമായിരുന്നു.

ഇത്തവണയും അത് ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. കോവിഡ്മൂലം വലിയൊരു വിഭാഗം ആളുകളും വീടുകളില്‍ കഴിയുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി മത്സരം തത്സമയം കാണുന്നവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. താരങ്ങള്‍ക്ക് എന്‍ഒസി അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ്,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അടുത്തുതന്നെ ബിസിസിഐ ഔദ്യോഗികമായി ഐപിഎല്ലിന്റെ മത്സരക്രമം പ്രഖ്യാപിച്ചേക്കും.

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ധോണിയും ചെന്നൈയും ആഗസ്റ്റ് പകുതിയോടെ യുഎഇയിലെത്തുംആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ധോണിയും ചെന്നൈയും ആഗസ്റ്റ് പകുതിയോടെ യുഎഇയിലെത്തും

ഒക്ടോബര്‍ രണ്ടാം വാരത്തോടെ ടീമുകളെല്ലാം യുഎഇയില്‍ എത്തിച്ചേരുമെന്നാണ് വിവരം. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീണ്ട ഇടവേള വന്നു. അതിനാല്‍ പഴയ ഫോമിലേക്കെത്താന്‍ മികച്ച പരിശീലനം തന്നെ താരങ്ങള്‍ക്ക് ആവിശ്യമായി വരും. എം എസ് ധോണി ഉള്‍പ്പെടെ പല താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവാകും ഇത്തവണത്തെ ഐപിഎല്‍.

Story first published: Saturday, July 25, 2020, 18:10 [IST]
Other articles published on Jul 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X