Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവടക്കം എല്ലാവരും വിറച്ചു!! വീഡിയോ, നെറ്റ് ബൗളര്‍ക്ക് സിഎസ്‌കെ പണി കൊടുത്തതിങ്ങനെ

ചെന്നൈ: ഐപിഎല്ലില്‍ നെറ്റ് ബൗളറായി പന്തെറിഞ്ഞ താരത്തിനു മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. യുവ ലെഗ് സ്പിന്നര്‍ ജിഷാന്‍ ആദിലിന് എതിരേയാണ് ഫ്രാഞ്ചൈസിയുടെ നടപടി.

നെറ്റ് സെഷനില്‍ താന്‍ ബൗള്‍ ചെയ്യുന്ന വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പങ്കുവച്ചതാണ് താരത്തിനു വിനയായിരിക്കുന്നത്. മുഴുവന്‍ വീഡിയോകളും ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ജിഷാനോടു സിഎസ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്.

JISHAN ADIL CSK

photocredit/X

അതേസമയം, സിഎസ്‌കെ ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷയില്‍ തന്നെയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പട്ടികയില്‍ ഇപ്പോള്‍ അവര്‍ അഞ്ചാമതുണ്ട്. ഇനി ശേഷിച്ച മൂന്നു കളിയും ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫിലെത്താം. വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം.

കാരണമെന്ത്?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് സെഷനില്‍ ഉജ്ജ്വല ബൗളിങാണ് ജിഷാന്‍ ആദില്‍ കാഴ്ചവച്ചത്. സിസ്‌കെയുടെ മുന്‍നിര ബാറ്റര്‍മാരെയെല്ലാം അദ്ദേഹം അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിക്കുകയും ചെയ്തു.

സീസണില്‍ ഇനി മൂന്നു നിര്‍ണായക കളികള്‍ ബാക്കിനില്‍ക്കവെ ഈ തരത്തില്‍ ഒരു നെറ്റ് ബൗളറായ ലെഗ് സ്പിന്നര്‍ക്കെതിരേ പതറിയത് സിഎസ്‌കെ ക്യാംപിനെ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഇതേ തുടര്‍ന്നാണ് ജിഷാനോടു നെറ്റ് സെഷനില്‍ നിന്നുള്ള വീഡിയോകള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ സിഎസ്‌കെ ആവശ്യപ്പെട്ടത്. ഈ വിവരം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

സിഎസ്‌കെയുടെ നെറ്റ്‌സില്‍ ജിഷാന്‍ ആദില്‍ ബൗള്‍ ചെയ്യുന്ന വീഡിയോ കാണാം

'സിഎസ്‌കെ ക്യാമ്പില്‍ നിന്ന് ഞാന്‍ എന്റെ ബൗളിംഗ് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. നിങ്ങളുടെ പിന്തുണയോടെ അവ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ സിഎസ്‌കെ മാനേജ്മെന്റ് സോഷ്യല്‍ മീഡിയയില്‍ നിന്ന് എന്നോട് ഈ വീഡിയോകളെല്ലാം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്'- എന്നായിരുന്നു ജിഷാന്‍ ഇന്‍സ്റ്റയിലെ സ്റ്റോറിയില്‍ കുറിച്ചത്.

സഞ്ജുവിനും രക്ഷയില്ല

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്‌സ്‌കോററായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പോലും നെറ്റ്‌സില്‍ ജിഷാന്‍ ആദില്‍ വെള്ളം കുടിപ്പിച്ചുവെന്നാണ് വ്യക്തമാവുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിനെ കൂടാതെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം മറ്റു ചില മുന്‍നിര താരങ്ങളും ജിഷാന്റെ കറങ്ങുന്ന ബോളുകള്‍ക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പതറി. പലരും ഔട്ട്‌സൈഡ് എഡ്ജായി ബൗള്‍ഡായി. ചിലര്‍ എയറില്‍ ബീറ്റ് ചെയ്യപ്പെട്ടപ്പോള്‍ മറ്റു ചിലരുടെ ഷോട്ടുകള്‍ ടൈമിങ് പാളി നേരെ മുകളിലേക്കും ഉയര്‍ന്നു.

ക്രിക്കറ്റ് താരങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിസിസിഐ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. ടീമിന്റെ തന്ത്രപ്രധാനമായ പല വിവരങ്ങളും വിവരങ്ങളും പുറത്തുവരാന്‍ ഇത് പലപ്പോഴും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

ബിസിസിഐയുടെ കര്‍ശന നടപടികള്‍ കാരണം കര്‍ശനമായ പ്രവര്‍ത്തന, അഴിമതി വിരുദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെന്നൈ മാനേജ്മെന്റ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുള്ളത്.

Story first published: Tuesday, May 12, 2026, 23:42 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+