Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹാര്‍ദിക്കിനെ പുറത്താക്കൂ!! അടുത്ത ക്യാപ്റ്റന്‍ സൂര്യയും തിലകുമല്ല; മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിനു പിന്നാലെ ടീമില്‍ വമ്പന്‍ മാറ്റം നിര്‍േേദശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാംസ്ഥാനത്താണ് മുംബൈയുള്ളത്. 11 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് വെറും മൂന്നു കളികള്‍ മാത്രം. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം.

അവസാന കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു രണ്ടു വിക്കറ്റിനു പൊരുതി വീണതിനു പിന്നാലെയാണ് ടൂര്‍ണമെന്റില്‍ നിന്നും മുംബൈ പുറത്തായത്. മൂന്നു കളികള്‍ കൂടി ബാക്കി നില്‍ക്കവെയാണ് അവരുടെ ദയനീയ പതനം. ഇതോടെ അടുത്ത സീസണില്‍ മുംബൈ ടീമില്‍ വലിയ അഴിച്ചുപണികളും ഉറപ്പായിരിക്കുകയാണ്.

HARDIK PANDYA

പുതിയ ക്യാപ്റ്റന്‍

അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ടീമില്‍ പോലും ഇനി അദ്ദേഹമുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ മുംബൈ ടീമിനെ ഹാര്‍ദിക് അണ്‍ഫോളോ ചെയ്തതും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.

മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു ഇനി ഹാര്‍ദിക് വേണ്ടെന്ന അഭിപ്രായം തന്നെയാണ് സഞ്ജയ് മഞ്ജരേക്കര്‍ക്കുമുള്ളത്. പകരം പുതിയ നായകനെയും അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്.

'ഹാര്‍ദിക് പാണ്ഡ്യക്കു അപ്പുറത്തേക്കു മുംബൈ ഇന്ത്യന്‍സ് ചിന്തിക്കുമെന്നു ഞാന്‍ കരുതുന്നു. ആ നീക്കം (ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി) തീര്‍ച്ചയായും വര്‍ക്കായിട്ടില്ല. ഹാര്‍ദിക്കിനെ സംബന്ധിച്ചും ഇതു നീതികേടാണ്. ഇതൊരു പാക്കേജ് ഡീല്‍ പോലെയാണ്.

മുംബൈ ടീമിലേക്കു ഹാര്‍ദിക് വന്നപ്പോള്‍ ആശിഷ് നെഹ്‌റയെയും അവര്‍ ഒപ്പം കൂട്ടേണ്ടതായിരുന്നു. പക്ഷെ ആശിഷ് അദ്ദേഹത്തോടൊപ്പമില്ല. ജസ്പ്രീത് ബുംറയ്ക്കു ഇനി ക്യാപ്റ്റന്‍സി ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കാരണം ഒരു ടെസ്റ്റ് ക്യാപ്റ്റനാവുന്നതു പോലെ അതൊരിക്കലും ബുംറയ്ക്കു മേല്‍ ഭാരമാവില്ല. ടെസ്റ്റാവുമ്പോള്‍ എല്ലായ്‌പ്പോഴും ഫിറ്റായിരിക്കേണ്ടതും എല്ലാ മല്‍സരങ്ങള്‍ക്കുമായി തയ്യറായി ഇരിക്കേണ്ടതും ആവശ്യമാണ്'- മഞ്ജരേക്കര്‍ വിശദമാക്കി.

JASPRIT BUMRAH

നേരത്തേ രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കവെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ബുംറ. പരിക്കു കാരണം ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന ഒരു ടെസ്റ്റില്‍ രോഹിത്തിനു കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യവും ബുംറയ്ക്കു ലഭിച്ചിരുന്നു.

പക്ഷെ പിന്നീട് സ്ഥിരം നായകസ്ഥാനത്തേക്കു അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിച്ചത്. നാലു ടെസ്റ്റുകളില്‍ ടീമിനെ ബുംറ നയിക്കുകയും ചെയ്തു. എന്നാല്‍ ജോലിഭാരം നിയന്ത്രിക്കാന്‍ ചില ടെസ്റ്റുകള്‍ ബുംറയ്ക്കു നഷ്ടമാവാനുള്ള സാധ്യതകള്‍ കൂടുതലായതു കാരണം പിന്നീട് വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുകയായിരുന്നു.

ബുംറയ്ക്കു നറുക്കു വീഴുമോ?

ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയാലും പകരം ജസ്പ്രീത് ബുംറയെ ഈ റോളിലേക്കു പരിഗണിക്കാനിടയില്ലെന്നാണ് വിവരം. നിലവിലെ വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ ടി20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവാണ് ഈ റോളിലേക്കു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാള്‍.

പക്ഷെ കഴിഞ്ഞ കുറച്ചു കാലമായി ബാറ്റിങ് ഫോമില്‍ സംഭവിച്ചിട്ടുള്ള ഇടിവും പ്രായവുമെല്ലാം സ്‌കൈയ്ക്കു തിരിച്ചടിയാണ്. 36ാം വയസ്സിലേക്കു കടക്കുന്ന അദ്ദേഹം ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ കൂടി മാത്രമേ ഇനി മല്‍സരരംഗത്തുണ്ടായേക്കുകയുള്ളൂ

ഭാവിയിലേക്കുളള ടീമിനെ വാര്‍ത്തെടുക്കാനാണ് മുംബൈയുടെ പ്ലാനെങ്കില്‍ സൂര്യ അതിനു യോജിച്ചയാളല്ല. യുവതാരം തിലക് വര്‍മയാണ് കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍. ഫോമും ഫിറ്റ്‌നസുമെല്ലാം കാത്തുസൂക്ഷിച്ചാല്‍ അടുത്ത പത്തു വര്‍ഷത്തിലേറെ കാലം മുംബൈയെ നയിക്കാനും 23 കാരനായ താരത്തിനു കഴിയും.

Story first published: Tuesday, May 12, 2026, 15:37 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+