Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യക്കു പകരം ക്യാപ്റ്റന്‍ ശ്രേയസോ, സഞ്ജുവോ? ഒടുവില്‍ പ്രതികരിച്ച് ബിസിസിഐ, ഇതാണ് സത്യം!!

ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടി20 ടീമില്‍ വലിയ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ട കാര്യം സൂര്യുകുമാര്‍ യാദവിനു പകരം പുതിയ ക്യാപ്റ്റന്‍ വരുമെന്നതാണ്.

സൂര്യയുടെ മോശം ഫോമില്‍ ബിസിസിഐയ്ക്കു അതൃപ്തിയുണ്ടെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചുവെന്നുമായിരുന്നു വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. സൂര്യ തെറിച്ചാല്‍ അടുത്ത ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് വരുമെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട്.

SHREYAS IYER

ഇതിനു പിന്നാലെ മറ്റൊരു മാധ്യമത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനായിരിക്കും നായകനായി നറുക്കുവീഴുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേരും ഇവയോടൊപ്പം ഉയര്‍ന്നു.

എന്നാല്‍ ടി20 ലോകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യയെ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ നായകസ്ഥാനത്തു നിന്നും നീക്കുമോ? ഇതേക്കുറിച്ച് ബിസിസിഐ ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എന്താണ് സത്യമെന്നറിയാം.

പുതിയ ക്യാപ്റ്റനോ?

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും സൂര്യകുമാര്‍ യാദവിനെ ഉടന്‍ പുറത്താക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സ്‌പോര്‍ട്‌സ് നൗവിനോടു (Sports Now) മുതിര്‍ന്ന ബിസിസഐ ഒഫീഷ്യല്‍ പ്രതികരിച്ചിട്ടുള്ളത്.

'തീര്‍ത്തും അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങളാണ് മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. സെലക്ടര്‍മാരാണ് ക്യാപ്റ്റനെ നിയമിക്കുന്നത്. ഇതു വരെയും അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല.

ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തന്നെ തുടരും. അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല'-മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരമ്പര അയര്‍ലാന്‍ഡുമായി അവുടെ നാട്ടിലാണ്. ജൂണ്‍ 26, 28 തിയ്യതികളിലായി രണ്ടു ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക.

അതിനു പിന്നാലെ ഇംഗ്ലണ്ടിലേക്കു പറക്കുന്ന ഇന്ത്യ ജൂലൈ ഒന്നു മുതല്‍ അഞ്ചു ടി20കളും അവിടെ കളിക്കും. തുടര്‍ച്ചയായി രണ്ടു തവണ ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കിയ ആദ്യത്തെ ടീമായി ഇന്ത്യ അടുത്തിടെ മാറിയിരുന്നു. സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയ ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തി.

SURYA

സൂര്യയുടെ ക്യാപ്റ്റന്‍സി

2024ലെ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമച്ചതോടെയാണ് പകരം പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് എത്തി. വളരെ ഗംഭീരമായി തന്നെ അദ്ദേഹം ടീമിനെ ഇതുവരെ നയിക്കുകയും ചെയ്തു. സൂര്യക്കു കീഴില്‍ ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

52 ടി20കളിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ഇതിനകം കളിച്ചത്. ഇതില്‍ 40ലും വിജയം ഇന്ത്യക്കായിരുന്നു. തോറ്റത് വെറും എട്ടു കളികള്‍ മാത്രം. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ ടൈയാവുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ 76.92 എന്ന മികച്ച വിജയശതമാനവും സ്‌കൈയ്ക്കുണ്ട്. രോഹിത്തിനേക്കാള്‍ (79.03) മുകളിലുമാണ് അദ്ദേഹം.

പക്ഷെ സ്ഥിരം ക്യാപ്റ്റനായ ശേഷം സൂര്യയുടെ ബാറ്റിങ് ഫോമില്‍ വലിയ ഇടിവുണ്ടാായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 30.25 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റോടെ 242 റണ്‍സാണ് സമ്പാദ്യം. യുഎസ്എയുമായുള്ള ആദ്യ മാച്ചില്‍ 49 ബോളില്‍നേടിയ 84 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും സൂര്യ കളിച്ചിട്ടില്ല.

Story first published: Tuesday, May 12, 2026, 21:08 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+