വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ണവിവേചനത്തിനെതിരേ വിന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ; ജേഴ്‌സിയില്‍ ലോഗോ പതിപ്പിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനെ പോലീസ് റോഡില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ വര്‍ണവിവേചനത്തിനെതിരേ ലോകമെങ്ങും വലിയ പ്രതിഷേധമാണുയര്‍ന്നത്. പ്രധാനമായും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങളാണ് വര്‍ണവിവേചനത്തിനെതിരേ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയില്‍ വര്‍ണവിവേചനത്തിനെതിരേ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്തുണ അറിയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇരു ടീമും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ വര്‍ണവിവേചനത്തിനെതിരായ ലോഗോ ജേഴ്‌സിയില്‍ ധരിച്ചാവും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇറങ്ങുക. കായിക ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന വര്‍ണവിവേചനത്തിനെതിരേ സന്ദേശം നല്‍കുകയും വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ടീം ഇത്തരമൊരു ആശയം മുന്നോട്ടുകൊണ്ടുവന്നത്.

ബോര്‍ഡിന്റെ തീരുമാനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളും പിന്തുണ അറിയിച്ചിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്. വര്‍ണ വിവേചനത്തിനെതിരേ ബോധവല്‍ക്കരിക്കേണ്ടതും കറുത്ത വംശജര്‍ക്ക് പിന്തുണ നല്‍കേണ്ടതും പ്രധാന കാര്യമാണെന്ന് ജോ റൂട്ട് പറഞ്ഞു. കറുത്തവംശജര്‍ക്കെതിരായ മുന്‍ ധാരണകള്‍ക്കെതിരേയും വര്‍ണവിവേചനം കായിക ലോകത്ത് നിന്ന് തുടച്ചുനീക്കാനും ഇത്തരമൊരു നീക്കം ആവശ്യമാണെന്നും നിറത്തിന്റെ പേരിലല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും വര്‍ണവിവേചനത്തിനെതിരേ സ്വയം ബോധവാന്മാരാകണമെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു. ഐസിസി അംഗീകരിച്ച ലോഗോ രൂപകല്‍പ്പന ചെയ്തത് അലിഷ ഹൊസ്‌നാഹാണ്. സമൂഹത്തിന്റെ മാറ്റത്തിനായുള്ള തീരുമാനത്തിന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പൂര്‍ണ പിന്തുണ അറിയിക്കുകയാണെന്ന് ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ അറിയിച്ചു.

westindies

അവന്‍ തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന പ്രതിഭ, ഇന്ത്യ കാത്തുസൂക്ഷിക്കണം- ബിഷപ്പ് അവന്‍ തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന പ്രതിഭ, ഇന്ത്യ കാത്തുസൂക്ഷിക്കണം- ബിഷപ്പ്

കായിക മേഘലയില്‍ വര്‍ണ വിവേചനം പാടില്ലെന്നും ഇതിനെ തുടച്ചുനീക്കാന്‍ കൂടുതല്‍ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞിടെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ മുഹമ്മദ് സമി, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ വര്‍ണവിവേചനം നേരിട്ട അനുഭവങ്ങളുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ജൂലൈ എട്ടിനാണ് ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിന് പിന്നാലെ പാകിസ്താനുമായും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. കോവിഡ് ഭീതിയില്‍ ഇന്ത്യ ശ്രീലങ്കയ്ക്കും സിംബാബ് വെയ്ക്കും എതിരായ പരമ്പരകള്‍ റദ്ദാക്കിയിരുന്നു. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ജൂലൈ അവസാന വാരം നടക്കുന്ന ഐസിസിയുടെ മീറ്റിങ്ങിന് ശേഷമാവും ലോകകപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Story first published: Friday, July 3, 2020, 16:44 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X