ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളിക്കണം, ഐപിഎല്‍ വേദിയില്‍ പ്രതിഷേധം അലയടിക്കണം: രജനീകാന്ത്
ചെന്നൈ: കാവേരി നദീജല പ്രശ്നത്തിലേക്ക് ഐപിഎല്ലിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും വലിച്ചിഴച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. കാവേരി പോലെ വളരെ ഗൗരവമായ വിഷയം നടക്കുമ്പോള്‍ ചെന്നൈയില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് രജനി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തണമെന്നും രജനി അഭിപ്രായപ്പെട്ടു. കാവേരി നദീജല വിഷയം തമിഴ്നാട്ടില്‍ ആളിക്കത്തുന്നതിനിടെയാണ് രജനിയുടെ പ്രസ്താവന.

ഉല്‍സാവാന്തരീക്ഷത്തില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ക്ക് പറ്റിയ സാഹചര്യമില്ല തമിഴ്നാട്ടിലേത്. ജനങ്ങള്‍ വെള്ളത്തിനു വേണ്ടി സമരം ചെയ്യുകയാണ്. മല്‍സരങ്ങള്‍ മാറ്റിയാല്‍ നല്ലത്. ഇല്ലെങ്കില്‍ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഐപിഎല്‍ ടീമായ ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റാന്‍ നോക്കണം-കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയില്‍ രജനി തന്റെ നിലപാട് തുറന്നടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications